നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • സ്‌കൂട്ടര്‍ നമ്പര്‍ പ്ലേറ്റിലെ 'സെക്‌സ്' കാരണം പൊറുതിമുട്ടി; ഇടപെട്ട് വനിതാ കമ്മീഷന്‍

  സ്‌കൂട്ടര്‍ നമ്പര്‍ പ്ലേറ്റിലെ 'സെക്‌സ്' കാരണം പൊറുതിമുട്ടി; ഇടപെട്ട് വനിതാ കമ്മീഷന്‍

  സ്‌കൂട്ടറിന്റെ വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ ഉടന്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പിന് വനിതാ കമ്മീഷന്‍ നോട്ടിസ് അയച്ചു

  number plate

  number plate

  • Share this:
   ന്യൂഡല്‍ഹി : ദീപാവലിയോട് അനുബന്ധിട്ട് പിതാവ് സമ്മാനിച്ച സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റില്‍ 'സെക്‌സ്' എന്ന പദം വന്ന സംഭവത്തില്‍ ഇടപെട്ട് ഡല്‍ഹി വനിതാ കമ്മിഷന്‍. സ്‌കൂട്ടറിന്റെ വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ ഉടന്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പിന് വനിതാ കമ്മീഷന്‍ നോട്ടിസ് അയച്ചു.

   ഈ ശ്രേണിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ കണക്ക് നല്‍കണമെന്നും സംഭവത്തില്‍ നാല് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഗതാഗത വകുപ്പിനോട് വനിതാ കമ്മിഷന്‍ ആവശ്യപ്പെടുകയും ചെയ്തു.

   ഫാഷന്‍ ഡിസൈന്‍ വിദ്യാര്‍ഥിനിക്കാണ് സ്‌കൂട്ടറിലെ നമ്പര്‍ പ്ലേറ്റ് കെണിയായത്. എന്നും ജാനകിപുരി മുതല്‍ നോയിഡ വരെ മെട്രോയിലാണ് യുവതി യാത്ര ചെയ്തുവന്നത്. തിരക്ക് കാരണം സമയത്ത് എത്താന്‍ സാധിക്കുന്നില്ലെന്നും ഒരു സ്‌കൂട്ടര്‍ വാങ്ങി നല്‍കണമെന്നും യുവതി തന്നെയാണ് പിതാവിനോട് ആവശ്യപ്പെട്ടത്. ഏകദേശം ഒരുവര്‍ഷം അച്ഛന്‍ പിറകെ നടന്ന് ചോദിച്ച ശേഷമാണ് ദീപാവലി സമ്മാനമായി സ്‌കൂട്ടര്‍ പിതാവ് സമ്മാനിച്ചത്. സെക്‌സ് എന്നെഴുതിയ നമ്പര്‍ പ്ലേറ്റുകള്‍ ലഭിച്ചതോടെ ചുറ്റമുള്ളവരെല്ലാം കളിയാക്കുകയാണെന്ന് യുവതി പറയുന്നു.

   വാഹനം വില്‍ക്കുന്നയാളോട് നമ്പര്‍ മാറ്റാനാകുമോ എന്ന് പിതാവ് തിരക്കിയെങ്കിലും അവരെ സഹായിക്കുന്നതിനുപകരം, വില്‍പ്പനക്കാരന്റെ മറുപടി 'ഒട്ടേറെ കാറുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും അത്തരമൊരു നമ്പര്‍ ലഭിച്ചു, നിങ്ങളുടെ മകള്‍ രാജ്ഞി അല്ല, മാറ്റി പുതിയത് നല്‍കാന്‍' എന്നായിരുന്നു.

   Also Read- viral Video| ബ്ലൗസല്ല, മെഹന്ദിയാണ്; ബ്ലൗസിന് പകരം മെഹന്ദി കൊണ്ട് ബ്ലൗസുമായി യുവതി

   രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ സ്‌കൂട്ടര്‍ വാങ്ങുന്നവര്‍ അനുഭവിക്കുന്ന പ്രധാന തലവേദനയാണ് നമ്പര്‍ പ്ലേറ്റിലെ ഈ സെക്സ് എന്ന ഏഴുത്ത്. വാഹന രജിസ്ട്രേഷന്‍ സീരീസ് EX എന്ന അക്ഷരങ്ങള്‍ ആയതോടെയാണ് ഈ പ്രശ്നം ഉണ്ടായിരിക്കുന്നത്.

   Also Read-Viral Video | നീലനാവും ഇരട്ടത്തലയുമുള്ള അപൂര്‍വയിനം അരണ; കണ്ടെത്തിയത് ഓസ്‌ട്രേലിയന്‍ മൃഗശാലയില്‍

   സ്‌കൂട്ടറിന്റെ രജിസ്ട്രേഷന് മാത്രമാണ് ഈ പ്രശ്നമുള്ളതെന്നതാണ് പ്രത്യേകത. രജിസ്ട്രേഷന്‍ പ്ലേറ്റില്‍ പ്രധാനമായും സ്റ്റേറ്റ് കോഡ്, ജില്ലയുടെ നമ്പര്‍, ഏത് വാഹനമാണെന്നതിന്റെ സൂചന, ലേറ്റസ്റ്റ് സീരീസ്, നമ്പര്‍ എന്നിങ്ങനെയാണ് നല്‍കാറുള്ളത്. സ്‌കൂട്ടര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വാഹനം തിരിച്ചറിയുന്നതിനായി 'S' നല്‍കുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം. നിര്‍ഭാഗ്യവശാല്‍ ഡല്‍ഹിയില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്ന ആളുകളുടെ നമ്പര്‍ പ്ലേറ്റില്‍ ഇത് പതിവാകുകയാണ്.
   Published by:Karthika M
   First published: