HOME » NEWS » Buzz » DELHI COP CARRIES ELDERLY WOMAN IN HIS ARMS TO VACCINATION CENTRE AA

വയോധികയെ എടുത്ത് വാക്സിനേഷൻ സെന്ററിലെത്തിക്കുന്ന പോലീസ് കോൺസ്റ്റബിൾ; വൈറലായി ചിത്രം

ഫോട്ടോകൾ‌ വൈറലായതോടെ നിരവധി പേരാണ് പോലീസുകാരനെ പ്രശംസിച്ച് രംഗത്തെത്തിയത്.

News18 Malayalam | news18-malayalam
Updated: May 18, 2021, 1:49 PM IST
വയോധികയെ എടുത്ത് വാക്സിനേഷൻ സെന്ററിലെത്തിക്കുന്ന പോലീസ് കോൺസ്റ്റബിൾ; വൈറലായി ചിത്രം
News18
  • Share this:
കൊറോണ വൈറസിന്റെ രണ്ടാം തരംഗം ആയിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിക്കുന്നതിനിടയിലും പ്രതീക്ഷകൾ നൽകുന്ന നിരവധി വാർത്തകൾ ദിവസവും മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം വൈറലായ ഒരു ചിത്രമാണ് ഡൽഹിയിലെ ഒരു പോലീസ് കോൺസ്റ്റബിൾ ഒരു വൃദ്ധയെ എടുത്ത് വാക്സിനേഷൻ സെന്ററിലെത്തിക്കുന്നത്.

രോഗം വേഗത്തിൽ പടരുന്ന രണ്ടാം തരംഗത്തിന് കാരണമായ കോവിഡ് വൈറസിനെ പിടിച്ചു നിർത്താൻ കോവിഡ് വാക്സിനേഷൻ മാത്രമാണ് ഏക മാർഗം. ഇത് കണക്കിലെടുത്ത്, 18 വയസിന് മുകളിലുള്ളവർക്കും വാക്സിൻ കൊടുത്തു തുടങ്ങാൻ കേന്ദ്ര സർക്കാർ അടുത്തിടെ അനുമതി നൽകിയിരുന്നു.

ഇതിനിടെയാണ് പ്രായമായവരെയും മറ്റ് ദുർബല വിഭാഗക്കാരെയും വാക്സിനും മറ്റും നൽകുന്നതിന് സഹായിക്കുന്ന പോലീസുകാരുടെ വാർത്തകൾ പുറത്തു വരുന്നത്. പ്രായമായ ഒരു സ്ത്രീയെ വാക്സിൻ സെന്ററിലെത്തിക്കാൻ പോലീസുകാരൻ എടുത്തു കൊണ്ടു പോകുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

Also Read സി.പി.ഐ മന്ത്രിമാരെ പ്രഖ്യാപിച്ചു; എല്ലാം പുതുമുഖങ്ങൾ; ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കർ

ചിത്രത്തിൽ കാണുന്ന ഈ കോൺസ്റ്റബിളിന്റെ പേര് കുൽദീപ് സിംഗ് എന്നാണ്. അദ്ദേഹം സഹായിച്ച വൃദ്ധയായ സ്ത്രീയുടെ പേര് ഷൈല ഡിസൂസ എന്നാണെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഫോട്ടോയിൽ, കോൺസ്റ്റബിൾ പിപിഇ കിറ്റ് ധരിച്ച വൃദ്ധയായ സ്ത്രീയെ എടുത്ത് വാക്സിനേഷൻ സെന്ററിലേക്ക് കൊണ്ടുപോകുന്നതും തുടർന്ന് കെട്ടിടത്തിന്റെ പടികൾ കയറ്റുന്നതും കാണാം. ഫോട്ടോകൾ‌ വൈറലായതോടെ നിരവധി പേരാണ് പോലീസുകാരനെ പ്രശംസിച്ച് രംഗത്തെത്തിയത്.


82 കാരിയായ ഷൈല ഒരു വിരമിച്ച ഇംഗ്ലീഷ് അധ്യാപികയാണ്. വീട്ടിൽ പരിചാരകരോടൊപ്പമാണ് ഷൈല താമസിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം കുൽദീപ് വാക്സിനേഷൻ സെന്ററിലെത്താൻ സഹായിക്കുക മാത്രമല്ല ഷൈലയെ വാക്സിൻ രജിസ്ട്രേഷൻ പ്രക്രിയയിലും സഹായിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഷൈലയ്ക്ക് നടക്കാൻ കഴിയില്ല.

Also Read പന്തുരുട്ടി പിന്നുകളെല്ലാം ഒറ്റയടിയ്ക്ക് വീഴ്ത്തിയ ശേഷം മാസ്ക് ശരിയായി വച്ച് മുത്തശ്ശി; വീഡിയോ വൈറൽ

ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ തുടര്‍ച്ചയായി കുറയുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.42 ശതമാനമായി കുറഞ്ഞു. തിങ്കളാഴ്ച കോവിഡ് ബാധിച്ച 340 പേരാണ് മരിച്ചത്. 10,918 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 13,20,496 ആയി. ഡല്‍ഹിയിലെ നിലവിലെ കോവിഡ് മരണനിരക്ക് 1.56 ശതമാനമാണ്. സംസ്ഥാനത്ത് ഇതുവരെ 21,846 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ മേയ് 24 വരെ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചിരുന്നു.

ആശ്വാസത്തിന് വക നൽകുമ്പോഴും ഞായറാഴ്ച പരിശോധിച്ച സാമ്പിളുകളുടെ എണ്ണവും വളരെ കുറവാണ്. 53,756 പരിശോധനകളാണ് ഞായറാഴ്ച നടന്നത്. കേരളത്തിനും കഴിഞ്ഞ ദിവസം പുറത്തുവന്ന കേസുകളുടെ എണ്ണം ആശ്വസിക്കാവുന്നതായിരുന്നു. മെയ് 17 തിങ്കളാഴ്ച 21,402 പേര്‍ക്കാണ് കേരളത്തിൽ കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്.
Published by: Aneesh Anirudhan
First published: May 18, 2021, 1:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories