News18 MalayalamNews18 Malayalam
|
news18-malayalam
Updated: October 6, 2020, 5:33 PM IST
പ്രതീകാത്മക ചിത്രം
പൊലീസ് എന്നു കേൾക്കുമ്പോൾ തന്നെ പലർക്കും പേടിയാണ്. പരുക്കൻ ഭാഷയും മയമില്ലാത്ത പെരുമാറ്റവുമെന്നാണ് പൊലീസുകാരെ കുറിച്ച് പൊതുവിൽ പറയുന്നത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തരായ ധാരാളം
പൊലീസുകാരും ഉണ്ട്. ഇതിന്റെ ഒരുദാഹരമാണ് ഡൽഹിയിലെ സംഭവം. പൊലീസിന്റെ ഇടപെടലിൽ കമിതാക്കൾക്ക്
പ്രണയ സാഫല്യം.
മൂന്നു വർഷം നീണ്ട പ്രണയത്തിന് ശേഷം ചില തെറ്റിദ്ധാരണകൾ മൂലം വേർപിരിഞ്ഞ കമിതാക്കളാണ് പൊലീസിന്റെ ഇടപെടലിൽ ഒന്നിച്ചത്. സംഭവത്തെ കുറിച്ച് സൗത്ത്- ഇസ്റ്റ് ഡിസിപി ആർപി മീണ പറയുന്നത് ഇങ്ങനെയാണ്; 24കാരിയായ
ഡൽഹി സ്വദേശിനി ഒരു പരാതി നൽകാനായി ഗോവിന്ദ്പുരി പൊലീസ് സ്റ്റേഷനിൽ എത്തി. ശരീരത്തിൽ മുറിവേറ്റനിലയിലാണ് ഇവർ എത്തിയത്. മുറികൾ ഇവർ സ്വയം തീർത്തതാണെന്ന് പൊലീസിന് മനസിലായി.
യുവതിയുമായി പൊലീസ് നടത്തിയ സംഭാഷണത്തിൽ ഇവർ 28കാരനായ യുവാവുമായി മൂന്നു വർഷത്തോളം പ്രണയത്തിലായിരുന്നുവെന്നും എന്നാൽ ചില തെറ്റിദ്ധാരണകൾ മൂലം ഇവർക്ക് വേർപിരിയേണ്ടതായി വന്നെന്നും മനസിലായി.
ഇതോടെ ഗോവിന്ദ്പുരി പൊലീസ് പ്രതിസന്ധിയിലായി. യുവതിയുടെ പരാതി രജിസ്റ്റർ ചെയ്ത് നിയമത്തിന്റെ വഴി പിന്തുടരണോ, അതോ വേർപിരിഞ്ഞ കമിതാക്കളെ ഒന്നിപ്പിക്കാൻ ധാരണയുണ്ടാക്കാൻ ശ്രമിക്കണോ എന്നായി ആലോചന. പൊലീസ് രണ്ടാമത്തെ ഓപ്ഷൻ തിരഞ്ഞെടുത്തു.
യുവതിയുടെയും യുവാവിന്റെയും കുടുംബങ്ങളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഇവരുമായി പൊലീസ് മധ്യസ്ഥ ചർച്ച നടത്തി. നീണ്ട സംഭാഷണങ്ങൾക്ക് ശേഷം ഇരുവരുടെയും വിവാഹത്തിന് സമ്മതിക്കുകയായിരുന്നുവെന്ന് ഡിസിപി മീണ പറഞ്ഞു.
തിങ്കളാഴ്ച ആര്യസമാജത്തിൽ വെച്ച് ഇവരുടെ വിവാഹം നടത്തി. എന്നാൽനവ ദമ്പതികൾ അവരുടെ പ്രണയസാഫല്യത്തിന് കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ മറന്നില്ല. വിവാഹ ശേഷം പൊലീസ് ഉദ്യോഗസ്ഥരുടെ അനുഗ്രഹം തേടി ഇവർ സ്റ്റേഷനിലെത്തി.
തങ്ങളുടെ ശ്രമഫലമായി ഒന്നായ ദമ്പതികളെ പൊലീസുകാർ അനുഗ്രഹിക്കുക മാത്രമല്ല അവർക്ക് സമ്മാനങ്ങള് നൽകുകയും ചെയ്തു.
Published by:
Gowthamy GG
First published:
October 6, 2020, 5:33 PM IST