ന്യൂഡൽഹി: ഇന്ത്യയിൽനിന്ന് ഇംഗ്ലണ്ടിലേക്ക് ബസ് സർവീസ് പ്രഖ്യാപിച്ച് ഗുർഗ്രാമിൽനിന്നുള്ള സ്വകാര്യ ടൂർ ഓപ്പറേറ്റിങ് കമ്പനി. രാജ്യതലസ്ഥനങ്ങളായ ഡൽഹിയെയും ലണ്ടനെയും ബന്ധിപ്പിക്കുന്നതാണ് സർവീസ്. 20000 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-ലണ്ടൻ ബസ് സർവീസ് 18 രാജ്യങ്ങളിലൂടെ കടന്നുപോകും. 70 ദിവസത്തോളം നീളുന്ന യാത്രയാണിത്.
ഓഗസ്റ്റ് 15 ന് അഡ്വഞ്ചേഴ്സ് ഓവർലാന്റ് എന്ന സ്വകാര്യ ടൂർ ഓപ്പറേറ്റേഴ്സാണ് ഡൽഹിക്കും ലണ്ടനും ഇടയിൽ ആദ്യമായി ഹോപ്-ഓൺ / ഹോപ്പ്-ഓഫ് ബസ് സർവീസ്" പ്രഖ്യാപിച്ചത്. "ബസ് ടു ലണ്ടൻ" എന്ന പേരിലാണ് സർവീസ്. മ്യാൻമർ, തായ്ലൻഡ്, ലാവോസ്, ചൈന, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, റഷ്യ, ലാറ്റ്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ജർമ്മനി, നെതർലാന്റ്സ്, ബെൽജിയം, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലൂടെയാണ് ഈ ബസ് സർവീസ് കടന്നുപോകുന്നത്.
20 ബിസിനസ് ക്ലാസ് സീറ്റുകളാണ് യാത്രക്കാർക്കായി സജ്ജമാക്കുക. 20 യാത്രക്കാർക്ക് പുറമെ ഡ്രൈവർ, അസിസ്റ്റന്റ് ഡ്രൈവർ, ഗൈഡ്, സഹായി എന്നിവരുമുണ്ടാകും. യാത്രയ്ക്കിടെ കൃത്യമായ ഇടവേളകളിൽ ആവശ്യമായ വിവരങ്ങൾ യാത്രക്കാർക്കായി ഗൈഡ് പങ്കുവെയ്ക്കും.
വിവിധ രാജ്യങ്ങളിൽ പ്രവേശിപ്പിക്കുമ്പോഴുള്ള യാത്രക്കാരുടെ വിസ സംബന്ധിച്ച കാര്യങ്ങൾ ടൂർ ഓപ്പറേറ്റിങ് കമ്പനി കൈകാര്യം ചെയ്യും. യാത്രയെ നാല് വിഭാഗങ്ങളായി തിരിക്കും, യാത്രക്കാർക്ക് അവരുടെ ഇഷ്ടത്തിനും സൗകര്യത്തിനും അനുസരിച്ച് വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങൾ തിരഞ്ഞെടുക്കാൻ കഴിയും.
അതേസമയം ഈ യാത്രയ്ക്കായി പ്രത്യേക പാക്കേജ് അനുസരിച്ച് പണം നൽകേണ്ടിവരും. ഡൽഹിയിൽനിന്ന് ലണ്ടൻ വരെയുള്ള യാത്രയ്ക്ക് 15 ലക്ഷം രൂപയായിരിക്കും ഒരു യാത്രക്കാരന് ചെലവാകുക. അഡ്വഞ്ചേഴ്സ് ഓവർലാന്റ് എന്ന സ്വകാര്യ ടൂർ ഓപ്പറേറ്റേഴ്സ് ഉടകളും യാത്രാപ്രേമികളുമായ തുഷാർ അഗർവാളും സഞ്ജയ് മദനും 2017, 2018, 2019 വർഷങ്ങളിൽ ലണ്ടനിലേക്ക് റോഡ് യാത്ര നടത്തിയിരുന്നു. അതിനുപിന്നാലെയാണ് ഡൽഹി-ലണ്ടൻ ബസ് യാത്ര എന്ന ആശയവുമായി ഇവർ രംഗത്തെത്തിയത്. യ
You may also like:വാഴയില കോസ്റ്റ്യൂമിൽ നിന്നും മണവാട്ടിയിലേക്ക്; വൈറലായി അനിഖയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ [PHOTOS]വഴിയിൽ ബോധരഹിതനായി വീണയാളുടെ സ്വർണമാലയും മൊബൈൽ ഫോണും മോഷ്ടിച്ചു; മൂന്നംഗ സംഘം പിടിയിൽ [NEWS] അധോലോക നായകൻ ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് പാകിസ്ഥാൻ; സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങി [NEWS]“യാത്രയിൽ താൽപ്പര്യമുള്ള ധാരാളം ആളുകൾ ലണ്ടനിലേക്കുള്ള റോഡ് യാത്രയ്ക്ക് ആഗ്രഹം പ്രകടിപ്പിച്ചതിന് ശേഷമാണ് ഞങ്ങൾ ഈ യാത്ര ആസൂത്രണം ചെയ്തത്. ഓഗസ്റ്റ് 15 നാണ് ഇത് പ്രഖ്യാപിച്ചത്, ഇന്ത്യയിൽനിന്നു ലണ്ടനിലേക്കുള്ള ആദ്യത്തെ ബസ് ആയിരിക്കും ഇത് എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കൊറോണ വൈറസ് വ്യാപനം കാരണം ഞങ്ങൾ രജിസ്ട്രേഷൻ ആരംഭിച്ചിട്ടില്ല. എല്ലാ രാജ്യങ്ങളിലെയും കൊറോണ വൈറസ് സ്റ്റാറ്റസ് എടുത്ത ശേഷമായിരിക്കും രജിസ്ട്രേഷൻ ആരംഭിക്കുക.
70 ദിവസത്തെ യാത്രയിൽ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തും. 4 സ്റ്റാർ അല്ലെങ്കിൽ 5 സ്റ്റാർ ഹോട്ടലുകളിൽ താമസിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും യാത്രക്കാർക്ക് എല്ലാ രാജ്യങ്ങളിലും ഇന്ത്യൻ ഭക്ഷണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.