• HOME
  • »
  • NEWS
  • »
  • buzz
  • »
  • യുവതിക്ക് 'മിസ് യൂ' സന്ദേശം അയച്ച് ഡെലിവറി ബോയ്; നടപടി കൈക്കൊണ്ട് സ്വിഗി

യുവതിക്ക് 'മിസ് യൂ' സന്ദേശം അയച്ച് ഡെലിവറി ബോയ്; നടപടി കൈക്കൊണ്ട് സ്വിഗി

പലചരക്ക് സാധനങ്ങൾ എത്തിച്ച ഡെലിവറി ഏജന്റ് ആണ് യുവതിയോട് ഔചിത്യമില്ലാതെ പെരുമാറിയത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ഒരു വനിതാ ഉപഭോക്താവിന് മോശം സന്ദേശങ്ങൾ അയച്ച ശേഷം സ്വിഗ്ഗി ഡെലിവറി ഏജന്റിനെ കമ്പനി 'ഡീആക്ടിവേറ്റ്' ചെയ്തു. ഡിഎൻഎ റിപ്പോർട്ട് പ്രകാരം, സ്ത്രീയുടെ വീട്ടുപടിക്കൽ പലചരക്ക് സാധനങ്ങൾ എത്തിച്ച ഡെലിവറി ഏജന്റ്, 'നിങ്ങളെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു' പോലെയുള്ള സന്ദേശങ്ങൾ തുടരെത്തുടരെ അയച്ചിരുന്നു. 'നല്ല സൗന്ദര്യം, അതിശയകരമായ പെരുമാറ്റം' എന്നിങ്ങനെയാണ് മറ്റു സന്ദേശങ്ങൾ.

    ട്വിറ്ററിൽ പ്രാപ്‌തി എന്ന് പേരുള്ള സ്ത്രീ, സ്വിഗ്ഗിയുടെ സപ്പോർട്ട് ടീമിന് പരാതി നൽകിയതായി അവകാശപ്പെട്ടു. ചൊവ്വാഴ്ച രാത്രി സ്വിഗ്ഗി ഇൻസ്റ്റമാർട്ടിൽ നിന്ന് പലചരക്ക് സാധനങ്ങൾ ഓർഡർ ചെയ്തതായി പ്രാപ്തി ട്വീറ്റിൽ കുറിച്ചു. കൂടാതെ ഡെലിവറി എക്‌സിക്യുട്ടീവ് അവർക്ക് വാട്ട്‌സ്ആപ്പിൽ മുകളിൽ പറഞ്ഞ 'വിചിത്രമായ' വാചക സന്ദേശങ്ങൾ അയക്കുകയായിരുന്നു.

    'ഡെലിവറി ചെയ്യുന്നയാൾ ഇന്ന് എനിക്ക് വാട്ട്‌സ്ആപ്പിൽ വിചിത്രമായ സന്ദേശങ്ങൾ അയച്ചു. ആദ്യതവണയോ അവസാനത്തെ തവണയോ അല്ല ഇതുപോലെ സംഭവിക്കുന്നത്,' പ്രാപ്തി എഴുതി. തുടക്കത്തിൽ, സ്വിഗ്ഗിയുടെ ഉപഭോക്തൃ പിന്തുണ ടീം വേണ്ടത്ര പ്രതികരിച്ചില്ലെന്നും എന്നാൽ പിന്നീട്, എസ്കലേഷൻ ടീമും സിഇഒയുടെ ഓഫീസും തന്നെ ബന്ധപ്പെട്ടുവെന്നും അവർ അവകാശപ്പെട്ടു.

    സംഭവത്തെക്കുറിച്ച് തങ്ങൾക്ക് അറിയാമായിരുന്നുവെന്നും അത് സംഭവിച്ചത് മുതൽ ഉപഭോക്താവുമായി ബന്ധപ്പെട്ടിരുന്നുവെന്നും സ്വിഗ്ഗി വക്താവ് ഐഎഎൻഎസിനോട് പറഞ്ഞു. അന്വേഷണത്തിൽ, ഡെലിവറി എക്‌സിക്യൂട്ടീവിനെ പ്ലാറ്റ്‌ഫോമിൽ നിന്ന് 'ഡീആക്ടിവേറ്റ്' ചെയ്തു എന്നാണ് പ്രതികരണം. സംഭവം സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർത്തി എന്ന് പറയാതിരിക്കാൻ കഴിയില്ല.







    Summary: Swiggy takes action after a delivery boy started sending unsolicited messages to a woman
    Published by:user_57
    First published: