നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • നിറകണ്ണുകളോടെ സങ്കടം പങ്കുവെച്ച ഡ്രൈവറെ തേടിയെത്തിയത് 37ലക്ഷത്തോളം രൂപയുടെ സഹായം

  നിറകണ്ണുകളോടെ സങ്കടം പങ്കുവെച്ച ഡ്രൈവറെ തേടിയെത്തിയത് 37ലക്ഷത്തോളം രൂപയുടെ സഹായം

  50,000 ഡോളർ പണമായി ലഭിച്ചുവെന്ന് ശേഷം എലിയട്ട് ഒരു മാധ്യമത്തോട് വ്യക്തമാക്കി. ഇതിൽ 15,000 ഡോളർ തന്നെ പോലെ പ്രയാസം അനുഭവിക്കുന്ന മറ്റുള്ളവർക്ക് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

  • Share this:
   ചിലരുടെ വേദനകൾക്കും പ്രയാസങ്ങൾക്കും മുമ്പിൽ ഈശ്വരൻ പെട്ടെന്ന് പ്രത്യക്ഷമായേക്കാമെന്നും പറയാറുണ്ട്. അപൂർവ്വമായി മാത്രമേ അത് സംഭവിക്കാറുള്ളൂ. അങ്ങനെയൊരു ഭാഗ്യം ലഭിച്ചയാളാണ് അമേരിക്കക്കാരാനായ ഈ യൂബർ ഡെലിവറി ബോയ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ പറഞ്ഞ് കണ്ണീരണിഞ്ഞ ഇദ്ദേഹത്തിന് സഹായങ്ങളുടെ പ്രവാഹമാണ്. വീഡിയോ സോഷ്യൻ മീഡിയയിൽ വൈറലായതോടെ 50,000 ഡോളറാണ് (ഏകദേശം 37ലക്ഷം രൂപ) സഹായമായി ലഭിച്ചത്

   അമേരിക്കയിലെ സെറ്റലയിലുള്ള റില്ലി എലിയട്ട് എന്ന് ചെറുപ്പക്കാരനാണ് സാമ്പത്തിക പ്രശ്നങ്ങൾ പറഞ്ഞ് കണ്ണീരണിഞ്ഞത്. സെറ്റലയിലെ ഉയർന്ന വീട്ടു വാടക കാരണം ലാസ്വേഗസിലാണ് എലിയട്ട് താമസിക്കുന്നത്. ഇദ്ദേഹത്തിൻ്റെ കാമുകിക്ക് കൂടി ജോലി നഷ്ടപ്പെട്ടതോടെയാണ് യൂബറിൽ ഡെലിവറി ഡ്രൈവറായി കൂടി ജോലി തുടങ്ങിയത്.

   Also Read-സമ്മതമില്ലാതെ ഫോട്ടോയെടുത്ത പാപ്പരാസിയോട് കയർത്ത് നടി; നടുവിരൽ ഉയർത്തിക്കാട്ടി പ്രതിഷേധം

   ടിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് 56 സെക്കൻഡ് ദൈർഖ്യമുള്ള വീഡിയോയിൽ പറഞ്ഞ് തുടങ്ങുന്നത്. 45 മിനിട്ടോളം യാത്ര ചെയ്ത് ഡെലിവറി നടത്തുകയും മൂന്ന് ഡോളർ പാർക്കിംഗ് ഫീസായി നൽകേണ്ടി വന്നിട്ടും വെറും 1.5 ഡോളറാണ് തനിക്ക് ടിപ്പ് ലഭിച്ചതെന്ന് വീഡിയോയിൽ ഇദ്ദേഹം സങ്കടത്തോടെ പറയുന്നു. ഞാൻ നിരവധി ജോലികൾ ചെയ്യുന്നുണ്ടെന്നതോ, കുറച്ചു സമയം മാത്രമേ ഉറങ്ങാറൊള്ളൂ എന്നതോ, ഭക്ഷണം പലപ്പോഴും കഴിക്കാനാകാറില്ലെന്നതോ പ്രശ്നമല്ല വീണ്ടും എനിക്ക് വീട് നഷ്ടപ്പെടാൻ പോവുകയാണ്- എലിയട്ട് സങ്കടത്തോടെ വിശദീകരിച്ചു.   ആദ്യം ടിക്ടോക്കിൽ പോസ്റ്റു ചെയ്ത വീഡിയോ പിന്നീട് ട്വിറ്റർ ഉൾപ്പടെയുള്ള സോഷ്യൽ മീഡിയകളും ഏറ്റെടുക്കുകയയാരുന്നു. എലിയട്ടിൻ്റെ സങ്കടം കണ്ട് നിരവധിയാളുകളാണ് സഹായവുമായി എത്തിയത്. 50,000 ഡോളർ പണമായി ലഭിച്ചുവെന്ന് ശേഷം എലിയട്ട് ഒരു മാധ്യമത്തോട് വ്യക്തമാക്കി. ഇതിൽ 15,000 ഡോളർ തന്നെ പോലെ പ്രയാസം അനുഭവിക്കുന്ന മറ്റുള്ളവർക്ക് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.   മൂന്ന് മില്യൺ പേരാണ് വീഡിയോ കണ്ടത്. ടിക്ടോക്കിന് പുറമേ ട്വിറ്ററിലും വീഡിയോ വ്യാപകമായി ഷെയർ ചെയപ്പെട്ടു. ഡെലിവറി ഡ്രൈവർമാരുടെ പ്രശ്നങ്ങളെക്കുറിച്ച് ഇൻ്റർനെറ്റിൽ ചർച്ചയാകാനും സംഭവം ഇടയാക്കി. നിരവധിയാളുകളാണ് ഡെലിവറി ഡ്രൈവർമാരുടെ പ്രശ്നങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്തത്. ഡെലിവറി ഡ്രൈവർമാരുടെ കമ്മീഷൻ വർദ്ധിപ്പിക്കണമെന്ന് പലരും ആവശ്യപ്പെട്ടു. മനുഷിത്വം നഷ്ട്ടപ്പെട്ടില്ല എന്നതിൻ്റെ തെളിവാണ് ഇത്രയും വലിയ തുക ലഭിച്ചതെന്നായിരുന്നു മറ്റു ചിലരുടെ അഭിപ്രായം.
   Published by:Asha Sulfiker
   First published:
   )}