• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഉറക്കത്തിൽ എഴുന്നേറ്റു നടന്ന യുവതി 15 ലക്ഷം രൂപയുടെ സ്വർണം ചവറ്റുകൊട്ടയിൽ കളഞ്ഞു

ഉറക്കത്തിൽ എഴുന്നേറ്റു നടന്ന യുവതി 15 ലക്ഷം രൂപയുടെ സ്വർണം ചവറ്റുകൊട്ടയിൽ കളഞ്ഞു

സ്വർണാഭരണങ്ങളുമായാണ് മകൾ പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ചെന്നൈ: വിഷാദരോഗവും ഉറക്കത്തിൽ നടക്കുന്ന അവസ്ഥയുമുള്ള യുവതി ചവറ്റുകൊട്ടിയൽ കളഞ്ഞത് 15 ലക്ഷം രൂപ വിലമതിക്കുന്ന 43 പവൻ സ്വർണം. തമിഴ്നാട്ടിലെ കുണ്ടറത്തൂർ മുരുകൻ കോവിൽ റോഡിലുള്ള എടിഎം കൗണ്ടറിലെ ചവറ്റുകൂനയിലാണ് യുവതി സ്വർണം ഉപേക്ഷിച്ച് കളഞ്ഞത്.

    തിങ്കളാഴ്ച്ച പുലർച്ചെയാണ് സംഭവം. എടിഎമ്മിലെ സുരക്ഷാ ഉദ്യോഗസ്ഥൻ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തി സ്വർണാഭരണങ്ങൾ എടുത്തത്. എടിഎം കൗണ്ടറിലെ ചവറ്റുകൂനയിൽ ലെതർ ബാഗ് കണ്ടതിനെ തുടർന്ന് തുറന്നു നോക്കിയപ്പോഴാണ് സ്വർണാഭരണങ്ങൾ കണ്ടെത്തിയത്. ഉടൻ തന്നെ ബാങ്ക് മാനേജരെ വിവരം അറിയിക്കുകയും പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.

    സിസിടി പരിശോധിച്ചതിൽ നിന്നാണ് പുലർച്ചെ എടിഎമ്മിൽ എത്തിയ യുവതി ചവറ്റുകൂനയിൽ ബാഗ് ഉപേക്ഷിക്കുന്നത് കണ്ടത്. ഇതേ സമയത്തു തന്നെ 35 കാരിയായ മകളെ കാണാനില്ലെന്ന പരാതിയുമായി ദമ്പതികളും പൊലീസിനെ സമീപിച്ചിരുന്നു.

    പുലർച്ച നാല് മണി മുതൽ മകളെ വീട്ടിൽ നിന്ന് കാണാതായെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. എന്നാൽ ഏഴ് മണിയോടെ മകൾ വീട്ടിലേക്ക് തിരിച്ചെത്തിയെന്നും ദമ്പതികൾ പൊലീസിനെ അറിയിച്ചു.
    Also Read-ഒന്ന് യൂബർ പിടിച്ച് വീട്ടിൽ പോയി, ബിൽ തുക കണ്ട് അന്ധാളിച്ച് യാത്രക്കാരൻ

    തുടർന്ന് സംശയം തോന്നിയ പൊലീസ് എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങൾ ദമ്പതികളെ കാണിച്ചതോടെയാണ് ഇതേ യുവതിയാണെന്ന് തിരിച്ചറിയുന്നത്. ദൃശ്യങ്ങളിൽ ചവറ്റുകൊട്ടയിൽ സ്വർണം ഉപേക്ഷിക്കുന്നത് തങ്ങളുടെ മകളാണെന്ന് ദമ്പതികൾ പൊലീസിനോട് പറഞ്ഞു.

    Also Read-20 വർഷമായി അന്ധയായ അമ്മയെ തോളിലേന്തി യുവാവ്; തീർത്ഥാടന യാത്രകൾ സ്പോൺസർ ചെയ്യുമെന്ന് അനുപം ഖേർ

    സ്വർണാഭരണങ്ങളുമായാണ് മകൾ പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. പൊലീസ് പറഞ്ഞതനുസരിച്ച് വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് ആഭരണങ്ങൾ ഇല്ലെന്ന് മനസ്സിലായത്. മകൾക്ക് ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന സ്വഭാവമുണ്ടെന്നും വിഷാദ രോഗത്തിന് കഴിഞ്ഞ ഏതാനും മാസങ്ങളായി ചികിത്സയിലാണെന്നും മാതാപിതാക്കൾ പൊലീസിനെ അറിയിച്ചു.

    എടിഎമ്മിലെ സുരക്ഷാ ജീവനക്കാരൻ കൃത്യസമയത്ത് വിവരം അറിയിച്ചിരുന്നില്ലെങ്കിൽ സ്വർണാഭരണങ്ങൾ തിരിച്ചു കിട്ടുന്നത് പ്രയാസമാകുമായിരുന്നുവന്ന് പൊലീസ് പറഞ്ഞു. ആഭരണങ്ങൾ ദമ്പതികൾക്ക് പൊലീസ് തിരിച്ചു നൽകി.
    Published by:Naseeba TC
    First published: