ഇന്റർഫേസ് /വാർത്ത /Buzz / Bizarre | 'അവാര്‍ഡ് നൽകണം'; കൊക്കോ കോളയും ഓറിയോയും ചേര്‍ത്തുള്ള ഓംലെറ്റിന് ട്രോൾ മഴ

Bizarre | 'അവാര്‍ഡ് നൽകണം'; കൊക്കോ കോളയും ഓറിയോയും ചേര്‍ത്തുള്ള ഓംലെറ്റിന് ട്രോൾ മഴ

കൊക്കോ കോളയും (coco cola) ഓറിയോയും (oreo) ചേര്‍ത്താണ് അദ്ദേഹം ഓംലെറ്റ് ഉണ്ടാക്കിയിരിക്കുന്നത്. ഓംലെറ്റ് ഉണ്ടാക്കുന്നതിന്റെ വീഡിയോയും ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്.

കൊക്കോ കോളയും (coco cola) ഓറിയോയും (oreo) ചേര്‍ത്താണ് അദ്ദേഹം ഓംലെറ്റ് ഉണ്ടാക്കിയിരിക്കുന്നത്. ഓംലെറ്റ് ഉണ്ടാക്കുന്നതിന്റെ വീഡിയോയും ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്.

കൊക്കോ കോളയും (coco cola) ഓറിയോയും (oreo) ചേര്‍ത്താണ് അദ്ദേഹം ഓംലെറ്റ് ഉണ്ടാക്കിയിരിക്കുന്നത്. ഓംലെറ്റ് ഉണ്ടാക്കുന്നതിന്റെ വീഡിയോയും ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്.

  • Share this:

ലോകമെമ്പാടുമുള്ള മിക്കവാറും എല്ലാ വീടുകളിലും ഉണ്ടാക്കാറുള്ള ഒരു വിഭവമാണ് ഓംലെറ്റ് (omlette). അടുത്തിടെ ഇന്ത്യയിലെ ഒരു തെരുവു കച്ചവടക്കാരന്‍ ഉണ്ടാക്കിയ ഓംലെറ്റ് ആണ് ശ്രദ്ധ നേടുന്നത്. കൊക്കോ കോളയും (coco cola) ഓറിയോയും (oreo) ചേര്‍ത്താണ് അദ്ദേഹം ഓംലെറ്റ് ഉണ്ടാക്കിയിരിക്കുന്നത്. ഓംലെറ്റ് ഉണ്ടാക്കുന്നതിന്റെ വീഡിയോയും ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്.

പാന്‍ ചൂടാക്കി അതിലേക്ക് കുറച്ച് തുള്ളി എണ്ണ ഒഴിച്ചുകൊണ്ടാണ് കച്ചവടക്കാരന്‍ പാചകം ആരംഭിക്കുന്നത്. തുടക്കമൊക്കെ സാധാരണ പോലെ തന്നെയായിരുന്നു. പിന്നീട് ഒരു ചെറിയ ബോട്ടില്‍ കൊക്കോ കോള അതിലേക്ക് ഒഴിക്കുന്നത് കാണാം. അതിനുശേഷം ഒരു ചെറിയ പാക്കറ്റ് ഓറിയോ ബിസ്‌ക്കറ്റ് പൊടിച്ചതും അതിലേക്ക് ഇടുന്നുണ്ട്. കുറച്ച് സമയത്തിനു ശേഷം അടിച്ചെടുത്ത മുട്ട പാനിലേക്ക് ഒഴിക്കുന്നുണ്ട്. ഒപ്പം നാലോ അഞ്ചോ കഷണം ബ്രെഡ് അതിലേക്ക് ചേര്‍ത്ത് ഇളക്കുകയും ചെയ്തു.

എന്നാല്‍ അദ്ദേഹത്തിന്റെ ആദ്യ ശ്രമം അത്ര വിജയകരമായിരുന്നില്ല. രണ്ടാമതായി അതിലേക്ക് മല്ലിയിലയും ഉള്ളിയും പൊടിച്ചെടുത്ത ഓറിയോ ബിസ്‌ക്കറ്റും ചേര്‍ത്ത് ഓംലെറ്റ് റെഡിയാക്കി. വ്യത്യസ്ത പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ചിലര്‍ ഇതിനെ 'കിടിലന്‍' എന്ന് വിളിച്ചപ്പോള്‍ മറ്റ് ചിലര്‍ അതെടുത്ത് അഴുക്കുചാലിലേക്ക് എറിയാനാണ് ആവശ്യപ്പെട്ടത്. ചിലര്‍ വിഭവം പരാജയപ്പെട്ടതിന് അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തു. അടുത്ത തവണ ഓംലെറ്റ് ചട്ടിയില്‍ നില്‍ക്കാല്‍ ഫെവിക്കോള്‍ ഉപയോഗിക്കാൻ നിര്‍ദ്ദേശിച്ചവരുമുണ്ട്.

ഓരോ സ്ഥലത്തും ഓംലെറ്റിന്റെ പാചക കുറിപ്പുകള്‍ വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും, സാധാരണയായി മുട്ട, എണ്ണ, ബട്ടര്‍, ഉപ്പ്, കുരുമുളക്, പച്ചക്കറികള്‍ (ആവശ്യമെങ്കില്‍), ഇറച്ചി (ആവശ്യമെങ്കില്‍) എന്നീ ചേരുവകളാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ പുതിയ കൊക്കോ കോള ഓറിയോ ഓംലെറ്റ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കിടയില്‍ ആവേശമുയര്‍ത്തിയിട്ടുണ്ട്.

ആഗ്ര-ഫിറോസാബാദ് മേല്‍പ്പാലത്തിനടുത്തുള്ള ഒരു പാനി പൂരി കടയില്‍ ആരംഭിച്ച ഗോള്‍ഗപ്പ ചലഞ്ചും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ കടയില്‍ നിന്നും ഗോള്‍ഗപ്പ അഥവാ പാനിപൂരി കഴിക്കുകയാണെങ്കില്‍ കടയുടമ നിങ്ങള്‍ക്ക് 500 രൂപ കയ്യോടെ നല്‍കുന്നതായിരുന്നു ചലഞ്ച്. ഉത്തരേന്ത്യയിലെ പ്രധാന വിഭവമായ കച്ചോരി എന്ന പലഹാരത്തിന്റെ അത്രയും വലുപ്പം വരും ഒരു പാനിപൂരിക്ക്.

ഫുഡ് ബ്ലോഗിംഗ് ഇന്ത്യയില്‍ ഇന്ന് വളരെയധികം പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കിടയിലും ഫുഡ് ബ്ലോഗിംഗിന് പ്രചാരം ലഭിക്കുന്നുണ്ട്. യൂട്യൂബില്‍ വിവിധ ഭക്ഷണങ്ങളെക്കുറിച്ചുള്ള നിരവധി വീഡിയോകളും ലഭ്യമാണ്. പല തരത്തിലുള്ള ഫുഡ് ചലഞ്ചുകളും ഇക്കാലത്ത് വൈറലാകുന്നുണ്ട്.

അടുത്തിടെ, വഴിയരികില്‍ സിന്ധി സ്‌റ്റൈല്‍ ചോലെ റൈസ് വില്‍ക്കുന്ന ഒരു ഭിന്നശേഷിക്കാരനായ കച്ചവടക്കാരന്റെ വീഡിയോ വൈറലായിരുന്നു. ഇടതുകൈപ്പത്തി ഇല്ലാത്ത കച്ചവടക്കാരന്‍ വളരെ വേഗത്തില്‍ വിഭവങ്ങള്‍ തയ്യാറാക്കി നല്‍കുന്നതാണ് വീഡിയോയിലെ ദൃശ്യം. അമല്‍ സിരോഹി എന്ന ഫുഡ് ബ്‌ളോഗറുടെ ഫൂഡി ഇന്‍കാര്‍നേറ്റ് യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവച്ചിരുന്നത്. സിന്ധി സ്റ്റൈലില്‍ തയ്യാര്‍ ചെയ്ത ചോറും മസാലെദാര്‍ ചോലെക്കറിയുമാണ് ഇദ്ദേഹത്തിന്റെ കടയിലെ സ്‌പെഷ്യല്‍ വിഭവം. 15 വര്‍ഷത്തോളമായി നാഗ്പുരിലെ ജാരിപത്ക മേഖലയില്‍ ആണ് ഇദ്ദേഹം കച്ചവടം നടത്തുന്നത്.

keywords: UNESCO award, indian street food vendor, omlette, coke, oreo, ഓംലെറ്റ്, ഓറിയോ, കൊക്കോ കോള, ഇന്ത്യന്‍ തെരുവ് കച്ചവടക്കാരന്‍, യുനെസ്‌കോ അവാര്‍ഡ്

link: https://www.news18.com/news/buzz/deserves-unesco-award-indian-street-food-vendor-makes-omelette-in-coke-and-oreo-5539879.html

First published:

Tags: Google Street View, Social media, Viral video