നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഗോൽഗപ്പ കൊണ്ടുള്ള തലപ്പാവും മാലയും അണിഞ്ഞ് വധു; വൈറലായി വീഡിയോ

  ഗോൽഗപ്പ കൊണ്ടുള്ള തലപ്പാവും മാലയും അണിഞ്ഞ് വധു; വൈറലായി വീഡിയോ

  ആർതി പങ്കിട്ട മറ്റൊരു ഇൻസ്റ്റാഗ്രാം റീലിൽ അക്ഷയ എന്ന വധു മറ്റൊരു ചടങ്ങിൽ പങ്കെടുക്കുന്നതും കാണാം. പപ്പടം പോലെയുള്ള വസ്തു തലയ്ക്ക് മുകളിൽ പൊടിച്ചിടുന്ന ചടങ്ങാണിത്.

  Image Credits: Instagram/@arthibalajimakeoverstyles

  Image Credits: Instagram/@arthibalajimakeoverstyles

  • Share this:
   ഇന്ത്യൻ വിവാഹങ്ങളിൽ അല്ലെങ്കിൽ ലോകമെമ്പാടുമുള്ള മിക്ക വിവാഹ ചടങ്ങുകളിലും ഭക്ഷണം ഒരു പ്രധാന ഘടകമാണ്. എന്നാൽ, ഇഷ്ടപ്പെട്ട വിഭവം തലപ്പാവായും മാലയായും അണിഞ്ഞ യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. വിവാഹ ദിനത്തിൽ വധു ഗോൽ ഗപ്പ കൊണ്ടുള്ള തലപ്പാവാണ് അണിഞ്ഞിരിക്കുന്നത്. കഴുത്തിൽ പൂമാലയ്ക്ക് പകരം അണിഞ്ഞിരിക്കുന്നതും ഗോൽ ഗപ്പ മാല തന്നെ.

   മേക്കപ്പ് ആർട്ടിസ്റ്റ് ആർതി ബാലാജിയാണ് ഈ വീഡിയോ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റായി പങ്കു വച്ചിരിക്കുന്നത്. വിവാഹ ചടങ്ങുകളുടെ ഭാഗമായുള്ള ചില കളികൾക്കിടയിലാണ് വധു ഗോൽ ഗപ്പ മാല ധരിച്ചെത്തിയിരിക്കുന്നത്. ചടങ്ങിൽ പങ്കെടുത്ത അതിഥികൾ വധുവിന് ചുറ്റുമുണ്ട്. ഇതിനിടെയാണ് ഗോൽ ഗപ്പ കിരീടം പെൺകുട്ടിയുടെ തലയിൽ വയ്ക്കുന്നത്.

   'എന്റെ സുന്ദരിയായ വധു അക്ഷയയ്ക്കും വരൻ അഭിഷേകിനും അഭിനന്ദനങ്ങൾ. ഈ മേക്കപ്പ് പുലർച്ചെ 3 മണിക്ക് ചെയ്തു, ഈ വീഡിയോ വൈകുന്നേരം 3 മണിക്കാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത്തരം കളികൾ തീർച്ചയായും ഇന്ത്യൻ വിവാഹ ആഘോഷങ്ങളുടെ പരമ്പരാഗതവും അനിവാര്യവുമായ ഭാഗമാണ്!' - മേക്കപ്പ് ആർട്ടിസ്റ്റായ ആർതി പോസ്റ്റിന് അടിക്കുറിപ്പായി കുറിച്ചു. കഴിഞ്ഞ മാസം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ 4.7 മില്യണിലധികം പേർ കണ്ടു.

   ക്ലാസിക് വേരിയന്റിന് 8300 രൂപ വരെ വർദ്ധിപ്പിച്ച് റോയൽ എൻഫീൽഡ്; ഈ വർഷത്തെ മൂന്നാമത്തെ വിലവർദ്ധന

   ആർതി പങ്കിട്ട മറ്റൊരു ഇൻസ്റ്റാഗ്രാം റീലിൽ അക്ഷയ എന്ന വധു മറ്റൊരു ചടങ്ങിൽ പങ്കെടുക്കുന്നതും കാണാം. പപ്പടം പോലെയുള്ള വസ്തു തലയ്ക്ക് മുകളിൽ പൊടിച്ചിടുന്ന ചടങ്ങാണിത്. വസ്ത്രത്തിൽ ഇത് വീഴാതിരിക്കാൻ സാരിയ്ക്ക് മുകളിൽ വധു മറ്റൊരു തുണി പുതച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. പപ്പട കഷണങ്ങൾ ചുറ്റും വീഴുമ്പോൾ, അക്ഷയ കണ്ണടച്ച് പുഞ്ചിരിക്കുന്നതും വീഡിയോയിൽ കാണാം.


   ഈ വീഡിയോയ്ക്കും 4.3 ദശലക്ഷത്തിലധികം വ്യൂസ് ലഭിച്ചിട്ടുണ്ട്. ഇത്തരം ചടങ്ങുകൾ ഓരോ കുടുംബത്തെയും സമൂഹത്തെയും ആശ്രയിച്ചിരിക്കും. ദക്ഷിണേന്ത്യയിൽ, ആചാരങ്ങൾ ജാതി, മതം, നഗരം, ഗ്രാമം എന്നിങ്ങനെ വിവിധ ഘടകങ്ങൾ അനുസരിച്ച് വ്യത്യാസപ്പെടുന്നത് സാധാരണമാണ്. ഇത്തരം ആചാരത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും കുറിക്കാം.

   ഓഗസ്റ്റ് മാസത്തിൽ സ്പെഷ്യൽ ഓണക്കിറ്റ് നൽകാൻ മന്ത്രിസഭ തീരുമാനം

   ഉത്തരേന്ത്യക്കാർക്കിടയിൽ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് ​ഗോൽ​ഗപ്പ. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ പാനി പൂരി, ഫുച്ച്ക, ​ഗപ്ഷപ് എന്നീ പേരുകളിലും ​ഗോൽ​ഗപ്പ അറിയപ്പെടാറുണ്ട്. വിവാഹ ദിനത്തിൽ തന്റെ വധുവിന് സ്നേഹപൂർവം പാനി പൂരി നൽകുന്ന വരന്റെ ഇൻസ്റ്റ​ഗ്രാം റീൽ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ നിരവധി പേരുടെ മനം കവർന്നിരുന്നു. ഇൻസ്റ്റ​ഗ്രാമിൽ വൈറലായ ഈ വീഡിയോയ്ക്ക് നാൽപതിനായിരത്തിന് മുകളിൽ ലൈക്കുകളും ലഭിച്ചു. നിരവധി പെൺകുട്ടികളും വീഡിയോക്ക് കമന്റുകൾ രേഖപ്പെടുത്തിയിരുന്നു. ഇത്തരത്തിലുള്ള വരനെയാണ് തങ്ങൾക്കും ആവശ്യമെന്നാണ് വീഡിയോക്ക് താഴെ മിക്ക പെൺകുട്ടികളും കമന്റ് ചെയ്തത്.
   Published by:Joys Joy
   First published:
   )}