• HOME
 • »
 • NEWS
 • »
 • buzz
 • »
 • 'മാസത്തിൽ ഒരു ലക്ഷം രൂപ വരുമാനമുണ്ട്'; ഷാരൂഖിന്റെ മകൾ സുഹാനയോട് വിവാഹാഭ്യർത്ഥനയുമായി യുവാവ്

'മാസത്തിൽ ഒരു ലക്ഷം രൂപ വരുമാനമുണ്ട്'; ഷാരൂഖിന്റെ മകൾ സുഹാനയോട് വിവാഹാഭ്യർത്ഥനയുമായി യുവാവ്

'സുഹാനയെ എനിക്ക് വിവാഹം ചെയ്ത് തരൂ ഗൗരി മാം, എനിക്ക് ഒരു ലക്ഷത്തിലധികം മാസ വരുമാനമുണ്ട്' എന്നായിരുന്നു ആരാധകന്റെ അഭ്യർത്ഥന

Suhana_Khan

Suhana_Khan

 • Last Updated :
 • Share this:
  ബോളിവുഡിൽ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും വലിയ താര രാജാക്കന്മാരിൽ ഒന്നാമനാണ് ഷാരൂഖ് ഖാൻ. സിനിമയിൽ മുഖം കാണിക്കുന്നില്ലെങ്കിലും കിങ് ഖാനോടൊപ്പം തന്നെ താര പ്രശസ്തിയുള്ളവരാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും. അടുത്ത കാലത്തായി ഇത്തരത്തിൽ സോഷ്യൽ മീഡിയ ആഘോഷിക്കുന്ന ഒരാളാണ് ഷാരൂഖിന്റെ മകൾ സുഹാന ഖാൻ. സുഹാനയുടെ പിറന്നാൾ ദിനത്തിൽ ആശംസ പങ്കുവച്ചതിന് പിന്നാലെ വിവാഹ അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് ഒരു യുവാവ്. തനിക്ക് മാസം ഒരു ലക്ഷം രൂപ വരുമാനമുണ്ടെന്നും സുഹാനയെ വിവാഹം ചെയ്ത് തരണമെന്നുമാണ് ആരാധകന്റെ അഭ്യർത്ഥന.

  പിറന്നാൾ ദിനത്തിൽ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് മകൾ സുഹാനക്ക് ആശംസയർപ്പിച്ച് പോസ്റ്റിട്ടത്. ഇതിനു പിന്നാലെ ഷുഹൈബ് എന്ന പേരുള്ള ട്വിറ്റർ ഉപയോക്താവാണ് വിവാഹ അഭ്യർത്ഥനയുമായി എത്തിയത്. 'സുഹാനയെ എനിക്ക് വിവാഹം ചെയ്ത് തരൂ ഗൗരി മാം, എനിക്ക് ഒരു ലക്ഷത്തിലധികം മാസ വരുമാനമുണ്ട്' എന്നായിരുന്നു ആരാധകന്റെ അഭ്യർത്ഥന.

  എന്നാൽ, ഇതിനു താഴെ മറുപടിയായി നിരവധി ട്രോളുകളും എത്തി. ആ ഫോട്ടോയിൽ സുഹാനയുടെ കൈയിലുള്ള ബാഗിന് മാത്രം ആരാധകന്റെ മാസവരുമാനത്തെക്കാൾ വിലയുണ്ടെന്നായിരുന്നു മറുപടി. ഓൺലൈൻ ഫാഷൻ ആക്സസറീസ് വിപണന സൈറ്റായ ഫാർഫെച്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഈ ബാഗിന് 3546 ഡോളർ (ഏകദേശം 2.5 ലക്ഷം രൂപ) വിലയുണ്ടെന്നും ട്വിറ്ററാറ്റികൾ കണ്ടെെത്തി. മാത്രമല്ല, കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ എന്ന ഉപദേശവും വിവാഹ അഭ്യർത്ഥന നടത്തിയ ആരാധകന് കൊടുക്കാൻ ഇവർ മറന്നില്ല. എന്തായാലും വിവാഹ അഭ്യർത്ഥനയോട് ഗൗരി ഖാൻ പ്രതികരിച്ചിട്ടില്ല.

  Also Read- യുവാക്കൾ രാത്രിയിൽ 'പാപം' ചെയ്തു; അമേരിക്കൻ നഗരത്തിന് 'കോഴിത്തൂവൽ' എന്ന് പേര് ലഭിച്ച കഥ

  മെയ് 22നാണ് സുഹാന ഖാൻ 21ാം ബർത്ത് ഡേ ആഘോഷിച്ചത്. അന്നു തന്നെ ഇളം പച്ച നിറത്തിലുള്ള വസ്ത്രം ധരിച്ച ഒരു ചിത്രം സുഹാന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് സുഹാനയും കൂട്ടുകാരികളും ബർത്ത് ഡേ പാർട്ടി ആഘോഷിക്കുന്ന വീഡിയോയും ചിത്രങ്ങളും ഫാൻ പേജുകളിൽ വൈറലായിരുന്നു. കൂട്ടുകാരികളോടൊപ്പം കറുത്ത നിറത്തിലുള്ള ഗ്ലാമറസ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന സുഹാന റസ്സ് മില്യൻസ്, ടിയോൺ വെയ്ൻ എന്നിവർ പാടിയ ബോഡി എന്ന ഗാനത്തിന് ലിപ് സിങ്ക് ചെയ്യുന്നതും കാണാം.

  ഇപ്പോൾ ന്യൂയോർക്ക് സർവകലാശാലയിൽ ഫിലിം സ്റ്റഡീസ് പഠിക്കുന്ന സുഹാന സിനിമാ അഭിനയത്തിലേക്ക് തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലണ്ടനിൽ നടന്ന വില്യം ഷേക്സ്പിയറിന്റെ റോമിയോ ആന്റ് ജൂലിയറ്റിന്റെ നാടകാവിഷ്കാരത്തിൽ സുഹാന അഭിനയിച്ചിരുന്നു. സുഹാന അഭിനയിച്ച കോളജ് ഗ്രാജ്വേഷൻ ചിത്രമായ ദി ഗ്രേ പാർട്ട് ഓഫ് ബ്ലൂ എന്ന ഷോർട്ട് ഫിലിമിലെ ഏതാനും ചില ഭാഗങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. ഇതിലെ സുഹാനയുടെ അഭിനയത്തിന് ഏറെ പ്രശംസ ലഭിച്ചിരുന്നെങ്കിലും താരപുത്രിയുടെ ബോളിവുഡ് പ്രവേശനത്തെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല.

  Keywords: Shahrukh Khan, Suhana Khan, Gauri Khan, Marriage Proposal, Twitter, ഷാരൂഖ് ഖാൻ, സുഹാന ഖാൻ, ഗൗരി ഖാൻ, വിവാഹ അഭ്യർത്ഥന, ട്വിറ്റർ
  Published by:Anuraj GR
  First published: