PM Modi|പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത ജോൺ വിക്കിന് ട്രോളോട് ട്രോൾ
ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ പേടിഎം മാളിന്റെ മുഴുവൻ ഡാറ്റാബേസും ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്ന് ദിവസങ്ങൾക്കുള്ളിലാണ് പ്രധാനമന്ത്രിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നത്.

- News18
- Last Updated: September 3, 2020, 5:19 PM IST
25 ദശലക്ഷത്തിലധികം ഫോളോവേഴ്സാണ് ട്വിറ്ററിൽ മോദിക്കുളളത്. ഹാക്ക് ചെയ്ത അക്കൗണ്ടിലൂടെ ബിറ്റ്കോയിൻ വഴി പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന തേടി സന്ദേശങ്ങൾ പുറത്തു വന്നു. ഈ സന്ദേശങ്ങൾ ഇപ്പോൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്.
Everyone knows that India doesn't uses bitcoin and so hacker should have used a little brain and asked for wallet like paytm money on PM Narendra Modi's personal website's twitter account @narendramodi_in has been #Hacked by a hacker claiming to be John wick. pic.twitter.com/8RiLzKDBsq
— BK DUREJA (@DUREJA_B) September 3, 2020
India me bitcoin chalta v he? 😂 #Hacked #NATION_HATES_MODI
— Purple (@theprajna321) September 2, 2020
ബിറ്റ്കോയിൻ ഇന്ത്യയിൽ പ്രവർത്തിക്കില്ലെന്ന് നെറ്റിസണ്സ് ഹാക്കറോട് പറയുന്നു. പകരം പേടിഎം വഴി സംഭാവന ചോദിക്കാൻ ശ്രമിക്കണമെന്ന് പലരും ഹാക്കറിനെ പഠിപ്പിക്കുന്നുമുണ്ട്. ഇവിടെ ആഹാരം കഴിക്കാൻ പോലും പണമില്ലാത്തപ്പോഴാണോ ബിറ്റ്കോയിൻ വഴി സംഭാവന ചോദിക്കുന്നതെന്നാണ് ഒരാളുടെ പരിഹാസം. നിരവധി പേര് ഹാക്കറെ പരിഹസിച്ച് രംഗത്തെത്തിയിട്ടുണ്ട്.
PM Modi twitter account got #Hacked & #Hackers asked peoples to Donate Bitcoin.
Meanwhile INDIANS suffering from economical crysis :- pic.twitter.com/9bUeOitq8e
— Ujjawal 🇮🇳 (@ujjawalcasm) September 3, 2020
#Hacked Yaha PM modi k accounts hack rahe hai aur yaha hum 2-step Authentication k bharose bethe hue hai
BTW everyone is worried about bitcoin😂#PMOfIndia#pubgban pic.twitter.com/Zw0LaGsffK
— Darshan bairwa (@Bairwa_deep123) September 3, 2020
Dont hack indians account ... we have no idea what bitcoin is.. u wont get anything idiots... we believe on physical cash🤪😎😎
— Rohit🇮🇳 (Grade A Officer's Family) (@rohit000000000) September 2, 2020
ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ പേടിഎം മാളിന്റെ മുഴുവൻ ഡാറ്റാബേസും ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്ന് ദിവസങ്ങൾക്കുള്ളിലാണ് പ്രധാനമന്ത്രിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നത്. പേടിഎം മാളിനെ ഹാക്കുചെയ്തത് താനല്ലെന്ന് തെളിയിക്കാൻ പ്രധാനമന്ത്രി മോദിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തതായി അവകാശപ്പെടുന്ന 'ജോൺ വിക്കിനോട് പലരും ആവശ്യപ്പെട്ടിട്ടുമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിഗത ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട കാര്യം ട്വിറ്റർ സ്ഥിരീകരിച്ചിരിക്കുകയാണ്. അക്കൗണ്ട് സുരക്ഷിതമാക്കാൻ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ട്വിറ്റർ വക്താവ് അറിയിച്ചിരിക്കുകയാണ്.