നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • iPhone 13 അവതരണത്തിൽ കേട്ടത് 'ദം മാരോ ദം' ഗാനമോ? ട്വിറ്ററിൽ ചർച്ച ചൂടുപിടിക്കുന്നു

  iPhone 13 അവതരണത്തിൽ കേട്ടത് 'ദം മാരോ ദം' ഗാനമോ? ട്വിറ്ററിൽ ചർച്ച ചൂടുപിടിക്കുന്നു

  ഐഫോൺ 13 സീരീസ് ലോഞ്ച് ചെയ്തുകൊണ്ടുള്ള ആപ്പിൾ ഇവന്റ് കഴിഞ്ഞ ദിവസം ഏറെ ആഘോഷിക്കപ്പെട്ടിരുന്നു

  വീഡിയോ ദൃശ്യം

  വീഡിയോ ദൃശ്യം

  • Share this:
   ഐഫോൺ 13 സീരീസ് ലോഞ്ച് ചെയ്തുകൊണ്ടുള്ള ആപ്പിൾ ഇവന്റ് കഴിഞ്ഞ ദിവസം ഏറെ ആഘോഷിക്കപ്പെട്ട് നടത്തിയിരുന്നു. എന്നാൽ ലോഞ്ച് ചെയ്ത ഗാഡ്‌ജെറ്റുകളുടെ പ്രത്യേകതകളേക്കാൾ കൂടുതൽ, ദേശി ട്വിറ്ററിൽ ചർച്ചചെയ്യപ്പെട്ടതു മറ്റൊരു കാര്യമാണ്. ലോഞ്ച് ഇവന്റ് 1990 കളിലെ ജനപ്രിയ ബോളിവുഡ് ഗാനം ‘ദം മാരോ ദം’ പോലെ തോന്നിക്കുന്നതായി പലരും ചൂണ്ടിക്കാട്ടി.

   സംഗീതം പ്ലേ ചെയ്യാൻ തുടങ്ങിയപ്പോൾ തന്നെ പലരും ഉൾപ്പുളകം കൊണ്ടു. ഇവന്റിലെ ഒരു പ്രൊമോയിൽ, ഒരു ഡെലിവറി എക്സിക്യൂട്ടീവ് ഐഫോൺ ഉപയോഗിക്കുമ്പോൾ, ഫോണിന്റെ ദൃശ്യത എടുത്തുകാണിക്കാൻ, സംഗീതം പശ്ചാത്തലത്തിൽ പ്ലേ ചെയ്യുകയും അത് 'ദം മാരോ ദം' ട്യൂണുമായി സാദൃശ്യം തോന്നുകയും ചെയ്തു.

   "ഐഫോൺ 13 നല്ലതാണ്, പക്ഷേ #DumMaroDum ആണ് ഇപ്പോൾ എന്റെ മനസ്സിൽ. #Applelevent #iPhone13," മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമിൽ ഒരു ട്വിറ്റർ ഉപയോക്താവ് എഴുതി. '#iPhone13 വിൽക്കാൻ പാട്ട് ഉപയോഗിക്കുന്നതിൽ വളരെ വൈരുദ്ധ്യമുണ്ട്,' എന്ന് മറ്റൊരാൾ എഴുതി.   ആപ്പിളിന്റെ അടുത്ത തലമുറ ആപ്പിൾ ഐഫോൺ 13 സീരീസ് കാലിഫോർണിയയിൽ നടന്ന സ്ട്രീമിംഗ് പരിപാടിയിൽ അവതരിപ്പിച്ചു. പുതിയ ആപ്പിൾ സ്മാർട്ട്ഫോൺ പരമ്പരയിൽ ഐഫോൺ 13 മിനി, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നിവയ്‌ക്കൊപ്പം സാധാരണ ഐഫോൺ 13യും ഉൾപ്പെടുന്നു - മുൻഗാമിയായ ഐഫോൺ 12 സീരീസിന് സമാനമാണ് പുതിയ സീരീസ്.

   എല്ലാ പുതിയ ആപ്പിൾ സ്മാർട്ട്ഫോണുകളും യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഒഎൽഇഡി (പ്രോ എക്സ്ഡിആർ) സ്ക്രീൻ, മാഗ് സേഫ് സപ്പോർട്ട്, വേഗതയേറിയ 5 ജി ബാൻഡുകൾ എന്നിവ ഉണ്ടാവും. ഐഫോൺ 13 മോഡലുകൾക്ക് പുതിയ തലമുറ 5nm ആപ്പിൾ A15 ബയോണിക് SoC ലഭിക്കുന്നു, പതിവുപോലെ, റാം കോൺഫിഗറേഷനും ബാറ്ററി ശേഷിയും വ്യക്തമല്ല.

   Summary: The Apple event to launch iPhone 13 series was streamed yesterday from California with much fanfare, but more than the specs of the gadgets launched, Desi Twitter had their attention caught in one small detail. The launch event seemed to use what sounded very much like popular 90s Bollywoood song ‘Dum maaro dum’
   Published by:user_57
   First published:
   )}