നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • സ്വന്തമായി നിർമിച്ച ക്ഷൗരക്കത്തി കൊണ്ട് താടി വടിക്കുന്ന വയോധികന്റെ വീഡിയോ വൈറലാകുന്നു

  സ്വന്തമായി നിർമിച്ച ക്ഷൗരക്കത്തി കൊണ്ട് താടി വടിക്കുന്ന വയോധികന്റെ വീഡിയോ വൈറലാകുന്നു

  ചെറിയ മരക്കൊള്ളികളും നൂലും ഉപയോഗിച്ചാണ് അദ്ദേഹം ഈ കത്തി ഉണ്ടാക്കിയിരിക്കുന്നത്.

  News18

  News18

  • Share this:
   ചില പൊടിക്കൈകളിലൂടെ ഏതൊരു പ്രശ്നത്തിനും പരിഹാരം കണ്ടെത്താൻ സമർത്ഥരാണ് ഇന്ത്യക്കാർ. ഹോബികൾ മുതൽ ദിവസേന ചെയ്യുന്ന പ്രവൃത്തികൾ വരെ എല്ലാ കാര്യങ്ങളും എളുപ്പമാക്കാൻ നമ്മൾ ചില ട്രിക്കുകൾ ഉപയോഗിക്കാറുണ്ട്. പെട്ടെന്ന് ഉപേക്ഷിക്കാൻ മനസ് വരാത്ത സാധനങ്ങളുടെ ഉപയോഗത്തിന്റെ കാലാവധി വർദ്ധിപ്പിക്കാൻ വരെയുള്ള പൊടിക്കൈകൾ നമ്മുടെ കൈയിലുണ്ടാവാറുണ്ട്. ഇത്തരത്തിൽ സമർത്ഥമായ ഒരു സൂത്രപ്പണിയിലൂടെ താടി വടിക്കുന്നവയോധികന്റെ വീഡിയോ ഈയിടെയാണ്സോഷ്യൽ മീഡിയയിൽ തരംഗമായിമാറിയത്.

   സീ ന്യൂസിന് ലഭിച്ച ആ വീഡിയോയിൽ വയോധികനായ ഒരു മനുഷ്യൻ കൈ കൊണ്ടുണ്ടാക്കിയ ഒരു പ്രത്യേക തരം ക്ഷൗരക്കത്തി ഉപയോഗിച്ച് താടി വടിയ്ക്കുന്നത് കാണാം. ചെറിയ മരക്കൊള്ളികളും നൂലും ഉപയോഗിച്ചാണ് അദ്ദേഹം ഈ കത്തി ഉണ്ടാക്കിയിരിക്കുന്നത്. ഉപയോഗിക്കാനുള്ള സൗകര്യത്തിനായി രണ്ട് മരക്കൊള്ളികൾ 'V' എന്ന ആകൃതിയിൽ പരസ്പരം ചേർത്ത് ഒട്ടിച്ചിട്ടുണ്ട്. ബ്ലെയ്ഡ് വരേണ്ട ഭാഗത്ത് നൂല് ഏതാനും പാളികളായി കെട്ടിയിട്ടുണ്ട്. അതുപയോഗിച്ചാണ് അദ്ദേഹം താടി വടിക്കുന്നത്.

   Also Read അബദ്ധവശാൽ പെയിന്റിങ് കേടുവരുത്തി സിയോളിലെ ദമ്പതികൾ; നശിച്ചത് 3 കോടി വിലവരുന്ന കലാസൃഷ്ടി

   ഇതുവരെ ഈ മനുഷ്യന്റെ വ്യക്തിഗതമായ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല. എവിടെ നിന്നാണ് വൈറലായി കഴിഞ്ഞ ഈ വീഡിയോ ചിത്രീകരിച്ചത് എന്നതിനെക്കുറിച്ചുംയാതൊരു അറിവുമില്ല. ഈ പ്രത്യേകതരം ക്ഷൗരക്കത്തിയുടെ ആശയത്തിന്പിന്നിലെ സാങ്കേതികത്വവും നൂതനത്വവും തികച്ചും പുതുമയേറിയതാണെങ്കിലും ഇത്തരം ഡി ഐ വൈ ഉപകരണങ്ങളുടെ നിർമാണം ഇന്ത്യക്കാർക്ക് ഒട്ടും അന്യമായിട്ടുള്ള ഒന്നല്ല.


   മുമ്പ് ഒരാൾ അദ്ദേഹം സ്വന്തമായി മുടി വെട്ടുന്നവീഡിയോ ചിത്രീകരിച്ച്പോസ്റ്റ് ചെയ്തിരുന്നു. ഒരു ട്രിമ്മറിന്റെയോ കത്രികയുടെയോ ഒന്നും സഹായമില്ലാതെയാണ്അദ്ദേഹം സ്വയം മുടി വെട്ടിയത്എന്നതായിരുന്നുഈ വീഡിയോയിലെകൗതുകകരമായ കാര്യം. ഒരു ചീർപ്പും ബ്ലെയ്ഡും പേപ്പർ ക്ലിപ്പും ഉപയോഗിച്ച് മുടി വെട്ടാനുള്ളഉപകരണം ഉണ്ടാക്കിയ അദ്ദേഹം അതോടൊപ്പം പത്രക്കടലാസ് ഉപയോഗിച്ച് നല്ലൊരു ഡി ഐ വൈ ഏപ്രണും നിർമിക്കുന്നുണ്ട്. വൈറലായി മാറിയ വീഡിയോയിൽ ഒരു ക്ലിപ്പിന്റെ സഹായത്തോടെ ബ്ലെയ്ഡും ചീർപ്പും തമ്മിൽ എങ്ങനെ ബന്ധിപ്പിക്കാം എന്ന് അദ്ദേഹം കാണിച്ചു തരുന്നു. മുടി വെട്ടാനുള്ളഈ പ്രത്യേകതരം കത്തി ഉണ്ടാക്കിയതിനു ശേഷം അദ്ദേഹം മുടി ചീകുകയാണ്. അപ്പോൾ ഓട്ടോമാറ്റിക്ആയി മുടി മുറിഞ്ഞു വരുന്നത് നമുക്ക് വീഡിയോയിൽ കാണാം.

   കൊറോണവൈറസ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയത്താണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടത്. ആ സമയത്ത് ബാർബർ ഷോപ്പുകളും ഹെയർ സലോണുകളുമെല്ലാം അടച്ചിരുന്നത്കൊണ്ട് മിക്കവാറും ആളുകൾ വീട്ടിലിരുന്ന് തന്നെ മുടി വെട്ടേണ്ടി വന്ന സാഹചര്യത്തിലായിരുന്നു. സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഇടയിൽ ദമ്പതികൾ പരസ്പരം മുടി വെട്ടിക്കൊടുക്കുന്നത് പോലെയുള്ള കാര്യങ്ങൾ ട്രെൻഡിങ് ആയി മാറിയ ഒരു കാലഘട്ടം കൂടിയായിരുന്നു അത്.
   Published by:Aneesh Anirudhan
   First published:
   )}