നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Desmond Tutu-Dalai Lama | 'എന്റെ മരണസമയത്ത് ഞാന്‍ താങ്കളെ ഓര്‍ക്കും'; ദലൈലാമയുമായി ഡെസ്മണ്ട് ടുട്ടുവിനുണ്ടായിരുന്ന ആഴത്തിലുള്ള സൗഹൃദം

    Desmond Tutu-Dalai Lama | 'എന്റെ മരണസമയത്ത് ഞാന്‍ താങ്കളെ ഓര്‍ക്കും'; ദലൈലാമയുമായി ഡെസ്മണ്ട് ടുട്ടുവിനുണ്ടായിരുന്ന ആഴത്തിലുള്ള സൗഹൃദം

    ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനം അവസാനിപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതായിരുന്നു

    • Share this:
      വര്‍ണ വിവേചനത്തിനെതിരെ (Apartheid) ശബ്ദമുയര്‍ത്തിയ ദക്ഷിണാഫ്രിക്കന്‍ ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ (Desmond Tutu) വിയോഗം ലോകത്തിന് വലിയ ആഘാതമാണ് സൃഷ്ടിച്ചത്. 1984 ലാണ് ലോകം അദ്ദേഹത്തെ സമാധാനത്തിനുള്ള നൊബേല്‍ (Nobel Peace Prize) പുരസ്‌കാരം നല്‍കി ആദരിച്ചത്. 2005 ൽ ഗാന്ധി സമാധാന പുരസ്‌കാരം (Gandhi Peace Prize) നല്‍കി ഇന്ത്യയും ടുട്ടുവിനെ ആദരിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന്റെ നിര്യാണത്തിൽ ലോകം മുഴുവന്‍ ദുഖിക്കുകയാണ്. ലോകനേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചനം അറിയിച്ചു.

      "ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനം അവസാനിപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ഒരു തലമുറയുടെ ഐതിഹാസിക വ്യക്തിത്വങ്ങളിൽ ഒരാളെയാണ്രാജ്യത്തിന് നഷ്ടമായത്", ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറില്‍ രമഫോസ പറഞ്ഞു. ദക്ഷിണാഫ്രിക്കയുടെ വിമോചനത്തിൽ ആര്‍ച്ച് ബിഷപ്പ് ടുട്ടു വഹിച്ച പങ്ക് നിസ്തുലമായിരുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

      ഡെസ്മണ്ട് ടുട്ടുവും ദലൈലാമയും (Dalai Lama) തമ്മിലുള്ള സൗഹൃദബന്ധം കാണിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്. ഇരുവരും തമ്മിലുള്ള ബന്ധം എത്രത്തോളം ആഴമുള്ളതായിരുന്നു എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് വീഡിയോ. 'ആദരണീയനായ ആത്മീയ സഹോദരനും നല്ല സുഹൃത്തും' എന്നാണ് ടുട്ടുവിന്റെ മകള്‍ എംഫോ ടുട്ടുവിന് എഴുതിയ കത്തില്‍ ദലൈലാമ ഡെസ്മണ്ട് ടുട്ടുവിനെ വിശേഷിപ്പിച്ചത്.

      "ദയവായി എന്റെ ഹൃദയംഗമമായ അനുശോചനം സ്വീകരിക്കുക. അമ്മയെയും കുടുംബത്തിലെ മറ്റ് അംഗങ്ങളെയും അനുശോചനം അറിയിക്കുക. ഞാന്‍ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു", എംഫോയ്ക്ക് അയച്ച കത്തില്‍ ദലൈലാമ പറയുന്നു.

      ദലൈലാമയും ടുട്ടുവും തമ്മിലുള്ള അതുല്യമായ ബന്ധമാണ് വൈറല്‍ വീഡിയോയിൽ നമുക്ക് കാണാൻ കഴിയുക. ഒരു അത്താഴ വിരുന്നില്‍ ഇരുവരും തമ്മിൽ നടത്തുന്ന സൗഹൃദ സംഭാഷണവും തമാശകളുമാണ് വീഡിയോയില്‍ കാണുന്നത്. "നിങ്ങള്‍ക്ക് അൽപ്പം കുസൃതിയൊക്കെ ഉണ്ടല്ലേ" എന്ന് ദലൈലാമ പറയുന്നതും തുടർന്ന് ഇരുവരും പരസ്പരം തമാശകൾ പറയുന്നതും ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

      തുടര്‍ന്ന് ഇരുവരും ഒന്നിച്ച് നൽകിയ ഒരു അഭിമുഖത്തിന്റെ ദൃശ്യങ്ങളും വീഡിയോയിൽ കാണാം. അഭിമുഖകാരൻ സ്വന്തം മരണത്തെക്കുറിച്ചുള്ള ചിന്തകൾ എന്തൊക്കെയാണെന്ന് ടുട്ടുവിനോട് ചോദിക്കുന്നു. ചോദ്യം കേട്ട് ടുട്ടു ചിരിക്കാന്‍ തുടങ്ങുന്നു, അപ്പോൾ ദലൈലാമ അദ്ദേഹത്തോട് തമാശ പറയുന്നതും വീഡിയോയിൽ കാണാം. പുനര്‍ജന്മമുള്ളതിനാല്‍ ഇദ്ദേഹം അതേക്കുറിച്ച് കൂടുതൽ ചിന്തിക്കാറില്ല എന്ന് ദലൈലാമയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ടുട്ടു മറുപടി പറയുന്നുണ്ട്. വീഡിയോയില്‍ പിന്നീട് ഇരുവരും പങ്കെടുത്ത ഒരു സ്‌കൂള്‍ പരിപാടിയാണ് കാണിക്കുന്നത്. ടുട്ടു നൃത്തച്ചുവടുകള്‍ വെയ്ക്കുന്നതും ദലൈലാമ അത് നോക്കി ചിരിക്കുന്നതും കാണാം.

      അഭിമുഖകാരൻ പിന്നീട് ഇരുവരുടെയും സൗഹൃദത്തിന്റെ കാരണവും ഇത്രമേൽ സന്തോഷം തോന്നുന്നതിന് പിന്നിലെ രഹസ്യവും എന്താണെന്ന് ചോദിക്കുന്നുണ്ട്. "ഇദ്ദേഹം എപ്പോഴും എന്നെ ശല്യപ്പെടുത്തുന്നു" എന്ന് തമാശരൂപേണ പറഞ്ഞുകൊണ്ടാണ് ടുട്ടു മറുപടി ആരംഭിക്കുന്നത്. എന്നാൽ തുടർന്ന്, ദലൈലാമ ഒരു വഴിവിളക്ക് പോലെയാണെന്നും അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നതായും ടുട്ടു സമ്മതിക്കുന്നു. എന്റെ മരണസമയത്ത് ഞാന്‍ താങ്കളെ ഓർക്കും എന്നാണ് മറുപടിയായി ദലൈലാമ ടുട്ടുവിനോട് പറയുന്നത്.
      Published by:Karthika M
      First published: