പൂർവികർ പ്ലേഗിനും ചിക്കൻ പോക്സിനുമെതിരെ പൂജ നടത്തി; കോവിഡിനെ തുരത്താൻ പ്രത്യേക പ്രാർഥനയും പൂജയുമായി ഒരു ഗ്രാമം

മധുര പലഹാരങ്ങളൊരുക്കി ദേവശിൽപത്തെ സ്വീകരിച്ച് ചെറിയ പ്രദിക്ഷണങ്ങളൊരുക്കി ഗ്രാമത്തിന് പുറത്ത് എത്തിക്കുന്നതോടെ കോവിഡ് മഹാമാരി വിട്ടൊഴിയുമെന്നാണ് ഇവരുടെ വിശ്വാസം

News18 Malayalam | news18-malayalam
Updated: May 25, 2020, 10:11 AM IST
പൂർവികർ പ്ലേഗിനും ചിക്കൻ പോക്സിനുമെതിരെ പൂജ നടത്തി; കോവിഡിനെ തുരത്താൻ പ്രത്യേക പ്രാർഥനയും പൂജയുമായി ഒരു ഗ്രാമം
karnataka covid pooja
  • Share this:
ബംഗളൂരു: കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള വാക്സിൻ വികസിപ്പിക്കുന്നതിനുള്ള ഊർജിതശ്രമത്തിലാണ് ലോകത്തെ ശാസ്ത്രജ്ഞർ. വാക്സിൻ പരീക്ഷണം മൃഗങ്ങളിൽ തുടരുന്നു. വൈകാതെ മനുഷ്യരിലുമുണ്ടാകും. എങ്ങനെയെങ്കിലും ഈ മഹാമാരിയെ തുടച്ചുനീക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. എന്നാൽ പ്രാർഥനയിലൂടെയും പൂജയിലൂടെയും കോവിഡിനെ തുരത്താനുള്ള ശ്രമത്തിലാണ് കർണാടകയിലെ ഒരു ഗ്രാമം ഒന്നാകെ. ഉത്തര കർണാടകയിലെ ബെല്ലാരി ഹുളിക്കരെ ഗ്രാമത്തിലാണ് പ്രത്യേക പൂജയും പ്രാർഥനയും നടക്കുന്നത്. തങ്ങളുടെ പൂർവികർ ഇത്തരത്തിൽ പൂജ നടത്തി പ്ലേഗും ചിക്കൻപോക്സും നിർമ്മാർജനം ചെയ്തുവെന്നും ഗ്രാമവാസികൾ പറയുന്നു.

ഏറെ പ്രത്യേകതകളുളള ഈ പൂജകൾ ഹുളിക്കരെ ഗ്രാമത്തിനു പുതുമയുള്ളതല്ല. ഒരു പ്രത്യേക സമയം തീരുമാനിച്ച് ഗ്രാമത്തിലെ വീടുകൾ അടിച്ചുതളിച്ച് വൃത്തിയാക്കിയാണ് പൂജകൾക്കും പ്രാർഥനകൾക്കും തയ്യാറെടുക്കുന്നത്. മധുര പലഹാരങ്ങളൊരുക്കി ദേവശിൽപത്തെ സ്വീകരിച്ച് ചെറിയ പ്രദിക്ഷണങ്ങളൊരുക്കി ഗ്രാമത്തിന് പുറത്ത് എത്തിക്കുന്നതോടെ കോവിഡ് മഹാമാരി വിട്ടൊഴിയുമെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. വേപ്പിലകൊണ്ട് തയ്യാറാക്കിയ രഥങ്ങളിലാണ് ദേവതകളെ എഴുന്നള്ളിക്കുന്നത്. തങ്ങൾ നൽകുന്ന മധുരപലഹാരവും ആദരവും സമ്മാനങ്ങളും സ്വീകരിച്ച് കോവിഡ് ഗ്രാമംവിട്ടുപോകുമെന്നതാണ് ആരാധനയിലൂടെ ഉദ്ദേശിക്കുന്നത്.

TRENDING:സിനിമാ സെറ്റിനേയും വെറുതേ വിടാത്ത വർഗീയത; 80 ലക്ഷം മുതൽമുടക്കിയ സെറ്റ് അടിച്ചു തകർത്തു [NEWS]കൊല്ലാൻ കരിമൂർഖനെ കൊണ്ടുവന്ന ജാർ കണ്ടെടുത്തു; സൂരജിനെ തെളിവെടുക്കാനെത്തിച്ചപ്പോൾ ഉത്രയുടെ വീട്ടിൽ വൈകാരികരംഗങ്ങൾ [NEWS]ഭാര്യയെ കൊല്ലാൻ 10000 രൂപയ്ക്ക് കരിമൂർഖനെ വാങ്ങി; ചുരുളഴിഞ്ഞത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലക്കേസ് [NEWS]
ഹൂളിക്കരെയിൽ മാത്രമല്ല, കർണാടകയിലെയും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഇത്തരം പൂജകൾ സാധാരണമാണ്. ഇത്തരം ആചാരങ്ങൾ അശാസ്ത്രീയമാണെന്നും കോവിഡ് വ്യാപിക്കാൻ ഈ കൂട്ടംകൂടലുകൾ കാരണമാകുമെന്നും മുന്നറിയിപ്പ് നൽകുന്നവരുമുണ്ട്. എന്നാൽ മഹാമാരിയുടെ വ്യാപ്തിയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ ഈ ആചാരങ്ങൾ സഹായിക്കുമെന്നാണ് മറുപക്ഷം പറയുന്നത്. പ്രാർഥനയുടെ പൂജയുടെയും ഭാഗമായി വീടും പരിസരവും ശുചിയാക്കുന്നതും നല്ല ശീലമാണെന്നും ഇവർ പറയുന്നു.
First published: May 25, 2020, 10:11 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading