• HOME
  • »
  • NEWS
  • »
  • buzz
  • »
  • Happy Birthday Mohanlal|'നിങ്ങൾ ഞങ്ങളിൽ ഒരംഗം'; കേരള പൊലീസിന് വേണ്ടി പിറന്നാളാശംസകൾ നേർന്ന് ഡിജിപി

Happy Birthday Mohanlal|'നിങ്ങൾ ഞങ്ങളിൽ ഒരംഗം'; കേരള പൊലീസിന് വേണ്ടി പിറന്നാളാശംസകൾ നേർന്ന് ഡിജിപി

Happy Birthday Mohanlal| ജന്മദിനം പൊലീസിന് സമര്‍പ്പിക്കുന്നുവെന്നും ജനങ്ങളുടെ സുരക്ഷയ്ക്കായി വിശ്രമമില്ലാതെയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നും മോഹന്‍ലാല്‍ കുറിച്ചിരുന്നു.

News18 Malayalam

News18 Malayalam

  • Share this:
    തിരുവനന്തപുരം: തന്റെ അറുപതാം പിറന്നാൾ കേരള പൊലീസിന് സമർപ്പിക്കുന്നതായി നടൻ മോഹൻലാൽ. ട്വിറ്ററിലാണ് മോഹൻലാൽ ഇക്കാര്യം പങ്കുവെച്ചത്. ജന്മദിനം പൊലീസിന് വേണ്ടി സമര്‍പ്പിക്കുന്നുവെന്നും ജനങ്ങളുടെ സുരക്ഷയ്ക്കായി വിശ്രമമില്ലാതെയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നും മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചു. ഇതിന് പിന്നാലെ മോഹൻലാലിന് നന്ദി പറഞ്ഞും പിറന്നാളാശംസകൾ നേർന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ തന്നെ രംഗത്തെത്തി.

    ' പത്മഭൂഷൺ ജേതാവുകൂടിയായ അങ്ങ് പിറന്നാൾ ദിനത്തിൽ കേരള പൊലീസിനെ അഭിനന്ദിക്കുന്നത് കണ്ടു. മാനുഷിക മൂല്യങ്ങൾ കാത്തുസൂക്ഷിച്ചും ലാഭേച്ഛ കൂടാതെയും സമൂഹത്തിനായി ഉന്നതമായ സേവനങ്ങളാണ് നിങ്ങൾ നൽകിയിട്ടുള്ളത്.

    പകർച്ചവ്യാധിയുടെ കാലമായാലും റോഡപകടത്തിന്റെ കാര്യമായാലും ഓട്ടോ- ടാക്സി ഡ്രൈവർമാരുടെ ക്ഷേമകാര്യമായാലും നിങ്ങൾ എല്ലായ്പ്പോഴും കേരള പൊലീസിനോട് ഒപ്പമാണ്. ശരിയായ അർത്ഥത്തിൽ നിങ്ങൾ കേരള പൊലീസിന്റെ അംബാസഡറാണ്. ഞങ്ങളിൽ ഒരാളായി, പൊലീസ് കുടുംബാംഗമായാണ് ഞങ്ങൾ അങ്ങയെ പരിഗണിക്കുന്നത്.

    നിങ്ങളുടെ വാട്സാപ്പ് ഡിപിയിലും ഫേസ്ബുക്കിലും കേരള പൊലീസിനെ പ്രശംസിക്കുന്ന ചിത്രം കണ്ട് ത്രല്ലടിച്ചു. കേരള പൊലീസിന് വേണ്ടിയും എല്ലാ പൊലീസുകാർക്കുവേണ്ടിയും വ്യക്തിപരമായും അങ്ങേക്ക് പിറന്നാളാശംസകൾ നേരുന്നു.'- മോഹൻലാലിനുള്ള ആശംസാ സന്ദേശനത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റ കുറിച്ചു.



    മോഹന്‍ലാലിന്റെ അറുപതാം ജന്മദിനത്തില്‍ കേരളമൊന്നടക്കം പ്രിയ നടന് ജന്മദിനാശംസകള്‍ അറിയിച്ചിരുന്നു. ലോകം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു ദശാസന്ധിയി്ല്‍ നില്‍ക്കുമ്പോള്‍ ഞാനും ഒരു വഴിത്തിരിവില്‍ വന്നുനില്‍ക്കുകയാണ്. ഇന്ന് മെയ് 21 എന്റെ ജീവിതത്തില്‍ എനിക്ക് ഒരു വയസ് കൂടി കൂടുന്നു. എനിക്ക് അറുപത് വയസ് തികയുന്നു.- മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ലോകത്തിന്റെയും എന്റെയും വഴിത്തിരിവുകളിലെ ഈ വന്ന് നില്‍പ്പ്് ഒരേ സമയത്തായത് തീര്‍ത്തും യാദൃശ്ചികമാാവാം. അല്ലെങ്കിലും ജീവിതത്തിലെ അത്ഭുതകരമായ യാദൃശ്ചികതകളാണല്ലോ എന്ന ഇങ്ങനെ, ഈ രൂപത്തില്‍ ഭാവത്തില്‍ ഇവിടെ വരെ എത്തിച്ചതെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

    TRENDING:Happy Birthday Mohanlal | നടനവൈഭവത്തിന്റെ അറുപത് ചിത്രങ്ങൾ [PHOTOS]സ്പ്രിങ്ക്ളറിനെ ഒഴിവാക്കി; കോവിഡ് ഡേറ്റ സി-ഡിറ്റ് കൈകാര്യം ചെയ്യുമെന്ന് സർക്കാർ [NEWS]Happy Birthday Mohanlal:Super Dialogues ‘എന്റെ റോൾ; അത് മറ്റാർക്കും പറ്റില്ല, അതെല്ലാവർക്കും അറിയാം’ [VIDEO]

    ഇവിടെ നിന്ന് തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് വിശ്വസിക്കാനാവുന്നില്ല. എത്ര ദൂരം, എത്രമാത്രം അദ്ധ്വാനം, എത്രമനുഷ്യരുടെ, പ്രതിഭകളുടെ സഹായം, എത്രയെത്ര പരാജയങ്ങള്‍, കുട്ടായ്മയുടെ വിജയങ്ങള്‍, ആരൊക്കയോ ചൊരിഞ്ഞ സ്‌നേഹങ്ങള്‍, ആരുടെയൊക്കയോ കരുതലുകള്‍. തിരിഞ്ഞുനില്‍ക്കുമ്പോള്‍ എന്റെ ശിരസ് കുനിഞ്ഞുപോകുന്നു, നന്ദിയോടെ എന്റെ കണ്ണുകള്‍ നഞ്ഞു പോകുന്നു. കടപ്പാടോയെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.


    Published by:Rajesh V
    First published: