ഒന്നുമില്ലായ്മയിൽ നിന്ന് സമ്പത്തുണ്ടാക്കിയ ആളുകളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ സമ്പന്നമായ ജീവിതം നയിച്ച ആളുകൾ, ഒരു സന്യാസിയായി ജീവിതം നയിക്കാൻ എല്ലാ ലൗകിക സുഖങ്ങളും ത്യജിക്കുന്ന കഥകൾ താരതമ്യേന വളരെ കുറവാണ്. സന്യാസം സ്വീകരിക്കുക, സന്യാസിയായി ജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിന് വലിയ സമർപ്പണം തന്നെ ആവശ്യമാണ്. ഗുജറാത്തിൽ ധനികനായൊരു വജ്രവ്യവസായിയുടെ 8 വയസ്സുള്ള ഒരു മകൾ ജീവിതത്തിലെ എല്ലാ ആഡംബരങ്ങളും ഉപേക്ഷിച്ച് സന്യാസിയായി ജീവിക്കാൻ തീരുമാനിച്ചു.
സന്യാസത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ആദ്യപടിയായിട്ടുള്ള ദീക്ഷ സ്വീകരിക്കൽ സൂററ്റിലാണ് നടന്നത്. ദേവാൻഷി സ്വാംഘി എന്നാണ് പെൺകുട്ടിയുടെ പേര്. ദമ്പതികളായ ധനേഷ് സാംഘ്വിയുടെയും ആമിയുടെയും മൂത്ത മകളാണ് ദേവാൻഷി. 100 കോടി രൂപ വാർഷിക വിറ്റുവരവുള്ള സാംഘ്വി ആൻഡ് സൺസ് എന്ന പേരിൽ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന വജ്രനിർമ്മാണ കമ്പനികളിലൊന്ന് ആരംഭിച്ച മോഹൻ സംഘ്വിയുടെ ഏക മകനായ ധനേഷ് സംഘ്വിയുടെ മകളാണ് ദേവാൻഷി. ദേവാൻഷിയുടെ അനുജത്തിയുടെ പേര് കാവ്യ, അവൾക്ക് അഞ്ച് വയസ്സ്.
ദീക്ഷയ്ക്കായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് ദേവാൻഷി സന്യാസിമാരോടൊപ്പം 600 മൈലിലധികം യാത്ര ചെയ്തു, നിരവധി നികുതി ആചാരങ്ങൾ പൂർത്തിയാക്കിയ ശേഷം, അവളുടെ ഗുരു അവളെ സന്യാസ ജീവിതത്തിന് അംഗീകരിച്ചു. ജൈനാചാര്യ കീർത്തിയാശ്ശൂരീസ്വർജി മഹാരാജ് അവർക്ക് ദീക്ഷ നൽകും. പ്രായപൂർത്തിയായി കഴിഞ്ഞാൽ കോടികളുടെ സ്വത്താണ് ദേവാൻഷിക്ക് കൈവരാനുണ്ടായിരുന്നത്. എന്നാൽ, അതെല്ലാം ത്യാജിച്ച് കൊണ്ട് കഴിഞ്ഞ ദിവസം അവൾ സന്യാസത്തിന് വേണ്ടി ദീക്ഷ സ്വീകരിക്കുകയായിരുന്നു.
ദീക്ഷ സ്വീകരിക്കുന്നതിന്റെ തൊട്ടുമുമ്പ് അവളുടെ കുടുംബം നഗരത്തിൽ വലിയൊരു ഘോഷയാത്ര തന്നെ സംഘടിപ്പിച്ചു. ആനകളും ഒട്ടകങ്ങളും കുതിരകളും അടക്കം ഒരുങ്ങിയ പരിപാടിയിൽ അനവധി പേരാണ് പങ്കെടുത്തത്. നേരത്തെ ബെൽജിയത്തിലും ഇത്തരം ഒരു ഘോഷയാത്ര കുടുംബം സംഘടിപ്പിച്ചിരുന്നു. അനേകം പേരാണ് അതിൽ പങ്ക് കൊണ്ടത്. ജൈനമതത്തിൽ പെട്ട അനേകം വജ്രവ്യാപാരികൾ ഉള്ള സ്ഥലമാണ് ബെൽജിയം.
ദേവാൻഷി എപ്പോഴും തെരഞ്ഞെടുത്തിരുന്നത് വളരെ ലളിതമായ ജീവിതമായിരുന്നു എന്ന് പറയുന്നു. ദീക്ഷ സ്വീകരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ അവൾ ടിവിയോ സിനിമയോ കണ്ടില്ല, റെസ്റ്റോറന്റിൽ പോയില്ല, വിവാഹങ്ങളിൽ പങ്കെടുത്തില്ല. ദീക്ഷയ്ക്ക് മുമ്പ് പൂർത്തിയാക്കേണ്ടതെല്ലാം അവൾ വളരെ വേഗം തന്നെ പൂർത്തിയാക്കി എന്ന് അവളുടെ ബന്ധുക്കൾ പറയുന്നു. ത്യാഗത്തിന്റെ വഴി തിരഞ്ഞെടുത്തില്ലായിരുന്നെങ്കിൽ ദേവാൻഷി ഒരു ദശലക്ഷത്തിന്റെ വജ്രവ്യാപാരത്തിന്റെ ഉടമയായി വളരുമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.