നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • സ്വർണ മാസ്കിന് ശേഷം വജ്രം പതിപ്പിച്ച മാസ്ക്; വില വെറും 1,40,000 രൂപ മാത്രം

  സ്വർണ മാസ്കിന് ശേഷം വജ്രം പതിപ്പിച്ച മാസ്ക്; വില വെറും 1,40,000 രൂപ മാത്രം

  മാസ്ക് കണ്ട് ഒരാളുടെ സമ്പത്ത് അളക്കുന്ന കാലം അതിവിദൂരമല്ലെന്ന് ചുരുക്കം.

  news18

  news18

  • Share this:
   കൊറോണ വൈറസിനൊപ്പം ജീവിക്കാൻ ശീലമാക്കേണ്ടി വരുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഇതോടെ മനുഷ്യന് ഒഴിച്ചു കൂടാൻ ആവാത്ത ഒന്നായി മാറിയത് മാസ്കാണ്. മാസ്കില്ലാതെ പുറത്തിറങ്ങരുതെന്ന് സർക്കാർ ഇതിനകം നിർദേശിച്ചിട്ടുമുണ്ട്.

   എങ്കിൽ മാസ്കിൽ ആഢംബരം ഒട്ടും കുറക്കേണ്ടെന്നാണ് പലരുടേയും മനസ്സിലിരുപ്പ് എന്ന് തോന്നുന്നു. പുതിയ കാലത്തെ കച്ചവട തന്ത്രങ്ങളും മാസ്കിനെ ചുറ്റിപ്പറ്റി തന്നെ. അടുത്തിടെയാണ് സ്വർണത്തിൽ നിർമിച്ച മാസ്ക് ധരിച്ചയാളെ കുറിച്ച് വാർത്തകൾ വന്നത്. 2.89 ലക്ഷത്തിന്റെ മാസ്കായിരുന്നു പൂനെ സ്വദേശി ധരിച്ചത്.


   ഇപ്പോൾ കാര്യങ്ങൾ സ്വർണത്തിൽ നിന്നും മുന്നോട്ടുപോയിരിക്കുന്നു. വജ്രം പതിപ്പിച്ച മാസ്കാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. സൂറത്തിലെ ഒരു ജ്വല്ലറിയാണ് വജ്ര മാസ്കുമായി രംഗത്തെത്തിയിരിക്കുന്നത്.

   ഇനിയുള്ള കാലം വിവാഹത്തിനൊക്കെ വധുവിനും വരനുമടക്കം മാസ്ക് നിർബന്ധമാണല്ലോ, അതുകൊണ്ട് വെഡ്ഡിങ് സ്പെഷ്യൽ മാസ്കാണ് ജ്വല്ലറി മുന്നോട്ടുവെക്കുന്നത്. 1,40,000 രൂപ നൽകിയാൽ വജ്രം പതിച്ച മാസ്ക് ലഭിക്കും.
   TRENDING:'പരിപൂർണനായി ദൈവം സൃഷ്ടിച്ച മനുഷ്യനെന്തിനാ മാസ്ക്?' ചോദിച്ച പാസ്റ്റർക്കെതിരെ കേസെടുത്തു [NEWS]സ്വപ്നയുടേത് വ്യാജ ബിരുദം; B.Com കോഴ്സ് നടത്തുന്നില്ലെന്ന് സർവകലാശാല [NEWS]തട്ടിപ്പ് വീരൻ 'അറബി' അസീസ് കഞ്ചാവുമായി പിടിയിൽ; വലയിലായത് നിരവധി പിടിച്ചുപറി, ബലാത്സംഗ കേസുകളിലെ പിടികിട്ടാപുള്ളി [NEWS]
   കൊറോണ വൈറസിനെ പ്രതിരോധിക്കാനാണ് മാസ്ക് വെക്കുന്നതെന്ന് പലരും മറന്നു തുടങ്ങിയെന്നാണ് തോന്നുന്നത്. മാസ്ക് കണ്ട് ഒരാളുടെ സമ്പത്ത് അളക്കുന്ന കാലം അതിവിദൂരമല്ലെന്ന് ചുരുക്കം.
   Published by:Naseeba TC
   First published:
   )}