ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തോളം വീറും വാശിയും നിറഞ്ഞ മറ്റൊരു പോരാട്ടം വേറെയില്ല. കശ്മീർ വിഷയവും ഇരുരാജ്യങ്ങൾക്കും ഇടയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുമെല്ലാം ആരാധകരെ സ്വാധീനിക്കും. ഇന്ത്യ പാകിസ്ഥാനെ 89 റൺസിന് പരാജയപ്പെടുത്തിയ മത്സരത്തിന് ശേഷം സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും പരിഹാസങ്ങളുമെല്ലാം നിറഞ്ഞിരിക്കുകയാണ്. ഇബിൻ സിന എന്നയാളുടെ ട്വീറ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. കശ്മീർ ഞങ്ങൾക്ക് വേണ്ട, വിരാട് കോഹ്ലിയെ തരൂ' എന്നെഴുതിയ ബാനറും പാക് പതാകയുമേന്തി യുവാക്കൾ നിൽക്കുന്ന ചിത്രമാണ് ട്വീറ്റിലുണ്ടായിരുന്നത്.
കശ്മീരി മുസ്ലിം യുവാവാണ് താനെന്നാണ് ഇബിൻ സിന അഭിപ്രായപ്പെട്ടത്. എന്റെ മതം ഇസ്ലാമാണ്, പക്ഷേ എന്റേത് ഹൈന്ദവ സംസ്കാരമാണ് എന്നാണ് ട്വിറ്ററിൽ സ്വന്തം വിവരണത്തിൽ നൽകിയിരിക്കുന്നത്. ട്വീറ്റ് വൈറലായതോടെ പാക് ആരാധകർ വിരാട് കോഹ്ലിയെ ചോദിച്ചുവെന്നതരത്തിൽ വാർത്തകളും പരന്നു. പലപ്രമുഖരും ഇത് ഷെയർ ചെയ്യുകയും ചെയ്തു.
ചിത്രം യഥാർത്ഥത്തിലുള്ളതോ?
ചിത്രത്തിലെ കശ്മീർ വേണ്ട, വിരാട് കോഹ്ലി മതി എന്ന വാക്യങ്ങൾ ഫോട്ടോഷോപ്പ് വഴി ചേർത്തതാണ്. ഈ ചിത്രം 2016 ഓഗസ്റ്റിൽ ഇന്ത്യ ടുഡേയിലെ ഒരു ലേഖനത്തിൽ വന്നതാണ്. കശ്മീർ താഴ്വരയിൽ കശ്മീരി യുവാക്കൾ പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്നതാണ് ചിത്രത്തിൽ. ഹിസ്ബുള്ഡ മുജാഹിദ്ദീൻ കമൻഡർ ബുര്ഡഹാൻ വാനിയുടെ മരണത്തെ തുടർന്നായിരുന്നു ഇത്.
2016ൽ കശ്മീർ താഴ്വരയിൽ നടന്ന പ്രതിഷേധത്തിന്റെ ചിത്രം- ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ചത്
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.