നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ലഭിച്ചില്ല: മോദിയും മമതയും ഇടപെടണമെന്ന് നടന്‍

  ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ലഭിച്ചില്ല: മോദിയും മമതയും ഇടപെടണമെന്ന് നടന്‍

  താരം തന്റെ പരാതി പ്രധാനമന്ത്രി മോദിയെയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും ടാഗ് ചെയ്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിട്ടുമുണ്ട്.

  • Share this:
   കൊല്‍ക്കത്ത: ഓണ്‍ലൈനില്‍ ഭക്ഷണം ഓഡര്‍ ചെയ്ത് ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രധാമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെയും ഇടപ്പെടല്‍ ആവശ്യപ്പെട്ട് ബംഗാളി ചലച്ചിത്ര താരം പ്രസേന്‍ജിത്ത് ചാറ്റര്‍ജി.

   താരം തന്റെ പരാതി പ്രധാനമന്ത്രി മോദിയെയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും ടാഗ് ചെയ്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിട്ടുമുണ്ട്.

   നവംബര്‍ 3 ന്  ഫുഡ് ഡെലിവറി ആപ്പ് ആയ സ്വിഗ്ഗിയില്‍ ഒരു ഓര്‍ഡര്‍ നല്‍കി. കുറച്ച് സമയത്തിന് ശേഷം ഭക്ഷണം വിതരണം ചെയ്തതായി കാണുവാന്‍ കഴിഞ്ഞു എന്നാല്‍ തനിക്ക് ഭക്ഷണം ലഭിച്ചില്ലെന്ന് പ്രസേന്‍ജിത്ത് പറഞ്ഞു. പ്രശ്‌നം സമൂഹമാധ്യമങ്ങളില്‍ ഉന്നയിച്ചതിന് പിന്നാലെ താന്‍ അടച്ച പണം കമ്പനി തിരിച്ചു നല്‍കിയതായും നടന്‍ വ്യക്തമാക്കി.   ആര്‍ക്കും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടെണ്ടി വന്നേക്കാം അതിനാലാണ് ഞാന്‍ ഈ വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിച്ചതെന്നും താരം പറഞ്ഞു.

   അതിഥികള്‍ക്ക് ഭക്ഷണം നല്‍കാന്‍ ആരെങ്കിലും ഒരു ഫുഡ് ആപ്പിനെ ആശ്രയിക്കുകയും അവരുടെ ഭക്ഷണം എത്താതിരിക്കുകയും ചെയ്താല്‍ എന്ത് ചെയ്യും? ഒരാള്‍ അത്താഴത്തിന് ഈ ഫുഡ് ആപ്പിനെ ആശ്രയിക്കുന്നത് എന്താണ് സംഭവിക്കുക വിശന്ന് ഇരിക്കുമോ ? എന്നും താരം ചോദിച്ചു.


   എന്തായാലും താരത്തിന്റെ പ്രവര്‍ത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ രംഗത്ത് വന്നിരിക്കുന്നത്.
   Published by:Jayashankar AV
   First published:
   )}