നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • തലയിൽ ചട്ടി കമഴ്ത്തി വ്യത്യസ്തമായ ഹെയർകട്ട് പരീക്ഷണം: വൈറലായി വീഡിയോ

  തലയിൽ ചട്ടി കമഴ്ത്തി വ്യത്യസ്തമായ ഹെയർകട്ട് പരീക്ഷണം: വൈറലായി വീഡിയോ

  വീട്ടില്‍ മുടി മുറിക്കാന്‍ തീരുമാനിച്ച ഒരു കുട്ടിക്ക് ഉണ്ടായ അനുഭവമാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

  • Share this:
   സൗന്ദര്യ പരീക്ഷണങ്ങളായിക്കോട്ടെ, പുതിയ സ്‌റ്റൈലിംഗ് ആകട്ടെ, പലവിധത്തിലുള്ള മെയ്ക്ക് ഓവറുകള്‍ നമ്മളെല്ലാവരും വീടുകളില്‍ നടത്താറുണ്ട്. അതില്‍ പലതും വിജയിക്കുന്നതും ചിലത് പരാജയപ്പെടുകയും ചെയ്യുന്നത് പതിവാണ്. കോവിഡ് മഹാമാരി കാരണം ലോകം മുഴുവന്‍ ലോക്ക്ഡൗണില്‍ ആയപ്പോള്‍ വീടുകളില്‍ പലവിധ പരീക്ഷണങ്ങള്‍ നടത്തിയവരാണ് ഭൂരിഭാഗം പേരും. കാരണം സാധാരണ ജീവിതത്തിലെ ശീലങ്ങള്‍ ഉപേക്ഷിക്കാന്‍ ലോക്ക്‌ഡൌണ്‍ എല്ലാവരെയും നിര്‍ബന്ധിതരാക്കി.

   ലോക്ക്ഡൗണില്‍ ലോകം വീടുകളിലേക്ക് ചുരുങ്ങിയപ്പോള്‍ ബില്ലുകള്‍ അടയ്ക്കുന്നത് മുതല്‍ മീന്‍ വാങ്ങുന്നത് വരെ ഓണ്‍ലൈനിലേക്ക് ചുവടുമാറ്റപ്പെട്ടു. പക്ഷെ മുടിമുറിക്കുന്നത് വീടുകളിലേക്ക് എത്തിയാല്‍ എങ്ങനെയുണ്ടാകും? ബാര്‍ബര്‍ ഷോപ്പില്‍ പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ മുടി മുറിക്കല്‍ വീട്ടില്‍ തന്നെയാകുമ്പോള്‍ പലപ്പോഴും അത് ചിരിക്കുള്ള വക സമ്മാനിക്കാറുണ്ട്.

   കുട്ടിക്കാലത്ത് അച്ഛനമ്മമാര്‍ കുട്ടികളുടെ മുടി വീട്ടില്‍ തന്നെ മുറിക്കാറുണ്ടെങ്കിലും നമ്മളില്‍ പലരും അതില്‍ തൃപ്തരാകാറില്ലായിരുന്നു. പക്ഷെ കൊറോണ സാഹചര്യത്തില്‍ വീണ്ടും മുടി വെട്ടുന്നത് വീടുകളിലേക്ക് എത്തി. ട്രെന്‍ഡിന് അനുസൃതമായ പുതിയ ലുക്ക് വീടുകളില്‍ തന്നെ പരീക്ഷിക്കുന്നത് പൊട്ടിചിരിയിലേക്കാണ് പലപ്പോഴും എത്താറുള്ളത്. വീട്ടില്‍ മുടി മുറിക്കാന്‍ തീരുമാനിച്ച ഒരു കുട്ടിക്ക് ഉണ്ടായ അനുഭവമാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

   മുടി മുറിക്കാന്‍ ഉദ്ദേശിച്ച സ്‌റ്റൈലില്‍ നിന്നും വിപരീതമായാല്‍ മുടി മുറിച്ചു കഴിയുമ്പോള്‍ നമ്മള്‍ നിരാശരായി പോകാറുണ്ട്. ഇവിടെ തീര്‍ത്തും വൃത്തികേടായി മുടി മുറിച്ചിട്ടുപോലും കുട്ടി പുഞ്ചിരിക്കുകയാണ് ചെയ്യുന്നത് ജീവിതത്തില്‍ ഒരിക്കലെങ്കിലും മോശം ഹെയര്‍കട്ട് അനുഭവിച്ചവര്‍ ഇത് കാണണം എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.

   കഠോര സ്‌റ്റൈലില്‍ കുട്ടിയുടെ മുടി മുറിക്കുന്ന കുടുംബാംഗങ്ങളാണ് വീഡിയോയിലുള്ളത്. തലയില്‍ പാത്രം കമഴ്ത്തി ശേഷം ബാക്കിയുള്ള മുടി മുറിച്ചു കളയുന്നതിനിടെ അവര്‍ ചിരിക്കുകയും മുടി മുറിക്കാതെ ചിരി തുടര്‍ന്നപ്പോള്‍ കുട്ടി തലയില്‍ നിന്നും പാത്രം മാറ്റിയ എഴുന്നേറ്റു പോകുകയുമാണ് ചെയ്യുന്നത്. പാത്രത്തിനടിയില്‍ തൂങ്ങിക്കിടക്കുന്ന മുടി ശ്രദ്ധാപൂര്‍വ്വം വെട്ടിമാറ്റുന്നതിനിടെ ചിരി വന്നതിനാല്‍ കുട്ടിയുടെ ശേഷിക്കുന്ന മുടി മുറിക്കാതെ പകുതിക്കു വെച്ച് നിര്‍ത്തുകയാണ് ചെയ്തത്.
   കറുത്ത പ്ലാസ്റ്റിക് ബാഗുകൊണ്ട് നിര്‍മ്മിച്ച ഒരു ആപ്രോണ്‍ ധരിച്ച കുട്ടി തലയുടെ മുകളില്‍ നിന്ന് പാത്രം നീക്കം ചെയ്യുകയും മുടി മുറിക്കുന്നത് മതിയാക്കി പോവുകയും ചെയ്യുന്നുണ്ട്. അപ്പോഴും എല്ലാവരും പൊട്ടിച്ചിരിച്ചുകൊണ്ടിരിക്കുകയാണ് .
   BViral എന്ന പേരിലുള്ള വൈറല്‍ വീഡിയോ ഷെയറിംഗ് പേജില്‍ അപ്ലോഡ് ചെ ചെയ്തതിനു ശേഷം, 34,000 -ത്തിലധികം ലൈക്കുകള്‍ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. വീഡിയോ പോലെ തന്നെ രസകരമാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളും. കുട്ടിയുടെ രൂപം കണ്ട് സ്‌പോര്‍ട്‌സ് ഫ്രാഞ്ചൈസി ഉടമയായ മാര്‍ക്ക് ഡേവിസിനെയാണ് ആരാധകര്‍ കൂടുതലും കമന്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഡേവിസിന് വളരെ വൃത്തിയുള്ള ഹെയര്‍സ്‌റ്റൈല്‍ ആണുള്ളതെന്നു മറ്റു ചിലരും അഭിപ്രായപ്പെടുന്നു.
   Published by:Jayashankar AV
   First published:
   )}