നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഭിന്നശേഷിക്കാരനായ യുവാവ് രക്തദാനം നടത്തിയത് 25 തവണ

  ഭിന്നശേഷിക്കാരനായ യുവാവ് രക്തദാനം നടത്തിയത് 25 തവണ

  ഭിന്നശേഷിക്കാരനായ പ്രവീൺ ഭണ്ഡാകർ 25 തവണയാണ് ഇതുവരെ രക്തം ദാനം ചെയ്തത്.

  News18

  News18

  • Share this:
   ഒരാൾക്ക് ചെയ്യാൻ കഴിയുന്ന മഹത്വരമായ കാര്യങ്ങളിൽ ഒന്നാണ് രക്തദാനം. മറ്റൊരാളുടെ ജീവൻ രക്ഷിക്കാനാകും എന്നത് പോലെ തന്നെ സ്വന്തം ആരോഗ്യത്തിനും രക്തദാനം ഗുണകരമാണ്. ധാരാളം ബോധവൽക്കരണ പ്രവർത്തനങ്ങളും മറ്റും നടക്കുമ്പോഴും രക്തം ദാനം ചെയ്യുന്നതിന് മടിയും പേടിയുമുള്ള ധാരാളം ആളുകൾ സമൂഹത്തിലുണ്ട്. എന്നാൽ രക്തദാനത്തിന്റെ പ്രധാന്യം മനസിലാക്കി അത് ശീലമാക്കിയ ഒരാൾ ഇന്ന് ഇന്റർനെറ്റിൽ ധാരാളം പ്രശംസകൾ ഏറ്റുവാങ്ങുകയാണ്.

   ഭിന്നശേഷിക്കാരനായ പ്രവീൺ ഭണ്ഡാകർ 25 തവണയാണ് ഇതുവരെ രക്തം ദാനം ചെയ്തത്. മുംബൈ മെട്രോപൊളിറ്റൻ ഡെവലപ്മെന്റ് അതോറിറ്റിയിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് ഇദ്ദേഹം. ജന്മനാ ഇടത് കയ്യിന് പ്രവീണിന് സ്വാധീനം കുറവാണ്. സാസാരിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. എന്നാൽ ഇത്തരം പരിമിതികളൊന്നും രക്തം ധാനം ചെയ്യുന്നതിന് പ്രവീൺ ഭണ്ഡാകറിന് തടസമല്ല. വലത്തേ കയ്യിൽ നിന്നാണ് 25 തവണയും രക്തം ദാനം ചെയ്തത്. 2002ൽ കൊളേജിൽ പഠിക്കുന്ന സമയം മുതലാണ് പ്രവീൺ രക്തദാനം ചെയ്യാൻ തുടങ്ങിയത് എന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

   Also Read 'ഡൂഡിൽ ഫോർ ഗൂഗിൾ' വിജയിയെ വീഡിയോ കോൾ ചെയ്ത് സുന്ദർ പിച്ചൈ; സമ്മാനം 22 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ്

   ഭിന്നശേഷിക്കാരനായതിനാൽ തന്നെ ആദ്യമായി രക്തം ദാനം ചെയ്യാനായി തയ്യാറായപ്പോൾ മനസിൽ വലിയ ഭയമുണ്ടായിരുന്നതായി പ്രവീൺ പറയുന്നു. എന്നാൽ തന്റെ ആശങ്കകളെല്ലാം ഡോക്ടർ മാറ്റി തരുകയും രക്ത ദാനത്തിൻ്റെ ഗുണവശങ്ങൾ ബോധ്യപ്പെടുത്തി നൽകിയെന്നും പ്രവീൺ വിശദീകരിച്ചു. അതിന് ശേഷം ഇന്നു വരെ വലത്തേ കയ്യിൽ നിന്ന് പ്രവീൺ രക്ത ദാനം ചെയ്തു വരുന്നു.

   Also Read സർക്കാരിന്റെ ഓൺലൈൻ വിദ്യാഭ്യാസ നയത്തെ വിമർശിച്ച് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം

   കോവിഡ് മഹാമാരിയുടെ ഈ കാലത്ത് ധാരാളം ക്യാമ്പുകളിൽ പങ്കെടുത്ത് പ്രവീൺ രക്തദാനം തുടർന്നു. പറഞ്ഞറിയിക്കാനാകാത്ത ആത്മ സംതൃപ്തിയാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു. രോഗാവസ്ഥയിൽ കഴിയുന്ന പലർക്കും താൻ നൽകിയ രക്തം പ്രയോജനപ്പെട്ടു എന്നറിയുമ്പോൾ മാനസികമായി വലിയ സംതൃപ്തി നൽകുന്നുണ്ട്. O+ ഗ്രൂപ്പിൽ പെട്ട രക്തമായതിനാൽ ആർക്ക് വേണമെങ്കിലും സ്വീകരിക്കാം എന്നതും തന്റെ സംതൃപ്തിക്ക് കാരണമാണെന്ന് പ്രവീൺ ഭണ്ഡാകർ വിവരിച്ചു.

   അതേ സമയം താൻ രക്തം ദാനം ചെയ്യുന്നതിന് അമ്മക്ക് എതിർപ്പായിരുന്നു എന്നും പ്രവീൺ വെളിപ്പെടുത്തി. തൻ്റെ ആരോഗ്യത്തിൽ ആശങ്കപ്പെട്ടാണ് അമ്മ രക്തദാനം ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തുന്നത്. എന്നാൽ ഇതിന് ചെവി കൊടുക്കാതെ താൻ രക്തദാനവുമായി മുന്നോട്ട് പോവുകയാണെന്നും പ്രവീൺ പറഞ്ഞു.

   Also Read ആരാധനാലയങ്ങളെ മദ്യഷാപ്പുമായി താരതമ്യം ചെയ്യുന്നത് ഭക്തരെ അവഹേളിക്കല്‍: ഐഎന്‍എല്‍

   എല്ലാക്കാലത്തും രക്തദാനത്തിന് പ്രധാന്യം ഉണ്ടെങ്കിലും കോവിഡ് മഹാമാരിയിലൂടെ കടന്നു പോകുന്ന ഈ കാലഘട്ടത്തിൽ ഇതിന് പ്രധാന്യം ഏറുന്നു. കോവിഡ് ബാധിച്ച് നിരവധി ആളുകളാണ് ദിവസേന ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നത്. ചികിത്സയുടെ പല ഘട്ടങ്ങളിലും ഇത്തരക്കാർക്ക് രക്തം ആവശ്യമായി വരുകയും ചെയ്യുന്നു.

   18നും 65നും ഇടയിൽ പ്രായവും, കുറഞ്ഞത് 45 കിലോഗ്രാം ഭാരവും, ശാരീരികവും മാനസികവുമായ ആരോഗ്യവുമുള്ള ഏതൊരാള്‍ക്കും മൂന്ന് മാസം കൂടുമ്പോള്‍ രക്ത ദാനം ചെയ്യാവുന്നതാണ്. കൃത്യമായ ഇടവേളകളില്‍ രക്തദാനം ചെയ്യുന്നതിലൂടെ രക്ത ദാതാവിനും ധാരാളം ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്.
   Published by:Aneesh Anirudhan
   First published:
   )}