• HOME
 • »
 • NEWS
 • »
 • buzz
 • »
 • ആളൊഴിഞ്ഞ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ജോലി സ്ഥലം മാറ്റി 'ഡിജിറ്റൽ നാടോടികൾ'

ആളൊഴിഞ്ഞ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ജോലി സ്ഥലം മാറ്റി 'ഡിജിറ്റൽ നാടോടികൾ'

രാജ്യത്തിന്റെ ചിത്രത്തിലുള്ള ബീച്ചുകളിൽ നിന്നും ഡൈവ് സ്പോട്ടുകളിൽ നിന്നും വിദൂരമായി പ്രവർത്തിക്കുന്ന ആളുകളുടെ എണ്ണത്തെക്കുറിച്ച് ഔദ്യോഗിക കണക്കുകളൊന്നുമില്ല

Philipine

Philipine

 • Last Updated :
 • Share this:
  ഫിലിപ്പൈൻസിന്റെ തലസ്ഥാനമായ മനില കൊറോണ വൈറസ് മൂലം മാസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. അതുകൊണ്ടാണ് ഇവിടെ നിന്ന് താന്യ മരിയാനോ ജോലി ചെയ്യാനായി കടൽത്തീരത്തേയ്ക്ക് പലായനം ചെയ്യാനും, വർദ്ധിച്ചുവരുന്ന ഡിജിറ്റൽ നാടോടികളുമായി ചേർന്ന് ഒരു തകർന്ന ടൂറിസം വ്യവസായത്തെ രക്ഷപ്പെടാൻ സഹായിക്കാനും മുന്നിട്ട് വന്നത്. കഴിഞ്ഞ വർഷം മഹാമാരി ആരംഭിച്ചതുമുതൽ വിദേശ സഞ്ചാരിൾക്ക് ദ്വീപസമൂഹങ്ങളിലും ആഭ്യന്തരയാത്രകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് മൂലം ദശലക്ഷക്കണക്കിന് ആളുകൾക്ക് ജോലികൾ നഷ്ടപ്പെടുവാൻ ഇടയായിട്ടുണ്ട്.

  കോവിഡ് 19 നെ ഭയന്ന് ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും കൊണ്ട് മടുത്ത്, തിരക്കേറിയ മനിലയിലെ നിരവധി ഡിജിറ്റൽ തൊഴിലാളികൾ, തങ്ങളുടെ ജോലികൾ ചെയ്യുന്നതിനായി വിജനവും പ്രകൃതിരമണീയുമായ സ്ഥലങ്ങളിലേക്ക് രക്ഷപ്പെടുന്നു. ഇതു വഴി പുറത്തുനിന്നുള്ള സന്ദർശകരെ ആശ്രയിക്കുന്ന സമൂഹങ്ങൾക്ക് ആവശ്യമുള്ള പണം ലഭിക്കുന്നു.

  തന്റെ വീടിൻറെ വടക്കുഭാഗത്ത് കുറച്ചകലെയായി സ്ഥിതിചെയ്യുന്ന സാൻ ജുവാൻ എന്ന ചെറു പട്ടണത്തിൽ കാമുകനോടൊപ്പം വാടകയ്ക്കെടുത്ത ഓഷ്യൻ വ്യൂ അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ ലാപ്ടോപ്പുമായി ഇരിക്കുമ്പോൾ മരിയാനോ പറയുന്നത് ഈ നീക്കം "ജീവിതം മെച്ചപ്പെടുത്തുന്നതിന് വലിയ ഗുണകരമാണ്" എന്നാണ്.

  “സമുദ്രത്തോട് അടുക്കുക, പ്രകൃതിയോട് അടുക്കുക എന്നത് വളരെ ശാന്തമായ കാര്യമാണ്,” സ്വതന്ത്ര എഴുത്തുകാരിയും ആശയവിനിമയ വിദഗ്ധയുമായ മരിയാനോ (37) പറഞ്ഞു. “ഞാൻ ഒരു മീറ്റിംഗിലായിരിക്കുമ്പോൾ, സാധാരണയായി സൂം അല്ലെങ്കിൽ ഗൂഗിൾ മീറ്റ് ചെയ്യുമ്പോൾ, ബീച്ച് പശ്ചാത്തലമായി ഉപയോഗിക്കാതിരിക്കാൻ ഞാൻ ശ്രമിക്കുന്നു. ഞാൻ ആളുകളെ ഭിത്തി കാണിക്കുന്നതിനാൽ, അവർ എന്നെ വെറുക്കുകയില്ല.”

  രാജ്യത്തിന്റെ ചിത്രത്തിലുള്ള ബീച്ചുകളിൽ നിന്നും ഡൈവ് സ്പോട്ടുകളിൽ നിന്നും വിദൂരമായി പ്രവർത്തിക്കുന്ന ആളുകളുടെ എണ്ണത്തെക്കുറിച്ച് ഔദ്യോഗിക കണക്കുകളൊന്നുമില്ല, പക്ഷേ തീർച്ചയായും ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ ഈ തീരങ്ങളിലേക്ക് ഒഴുകിയെത്തുന്നു.

  വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ കണക്കുകൾ പ്രകാരം കോവിഡ് യാത്രാ നിയന്ത്രണത്തിന്റെ ആഘാതം വളരെ വലുതാണ്. സമ്പദ്‌വ്യവസ്ഥയ്ക്ക് 37 ബില്യൺ ഡോളറിൻെറ കുറവ് വന്നതായും രണ്ട് ദശലക്ഷത്തിലധികം തൊഴിൽ നഷ്ടപ്പെട്ടതായും പറയുന്നു.

  തെക്കൻ ദ്വീപായ സിയാർഗാവോയിലെ ബ്രാവോ ബീച്ച് റിസോർട്ട് പ്രശസ്തമായ ഒരു സർഫിങ് ഡെസ്റ്റിനേഷൻ ആണ്. "സാധാരണയായി പ്രാദേശിക, അന്തർ‌ദ്ദേശീയ വിനോദസഞ്ചാരികളാൽ നിറഞ്ഞിരുന്ന ഈ റിസോർട്ടിൽ ഇപ്പോൾ ഒരേ സമയം ശരാശരി 5 മുതൽ 10 വരെയുള്ള സഞ്ചാരികൾ മാത്രമേ എത്തുന്നുള്ളൂ.അതായിത് അതിന്റെ ശേഷിയുടെ 10 ശതമാനം മാത്രം," ജനറൽ മാനേജർ ഡെന്നിസ് സെറാനോ പറഞ്ഞു.

  വൈറ്റ്-സാൻഡ് റിസോർട്ട് ദ്വീപായ ബോറാക്കെയെ പോലും ഒരു "ഗോസ്റ്റ് ടൗൺ" ആക്കി മാറ്റിയതായി ലാ ബങ്ക ഹൗസ് ബോട്ടിക് ഹോട്ടലിന്റെ മാനേജർ യൂജിൻ ഫ്ലോറസ് അഭിപ്രായപ്പെടുന്നു, അവിടെ മിക്ക മുറികളും മനിലയിൽ നിന്നുള്ള ദീർഘകാല ഡിജിറ്റൽ നാടോടികളാൽ നിറഞ്ഞിരിക്കുന്നു. കോവിഡ് 19 വാക്സിനേഷൻ ലഭ്യതയുടെ അഭാവംമൂലം രാജ്യത്തിന്റെ ഇടുങ്ങിയ ടൂറിസം വ്യവസായം വീണ്ടും തുറക്കുന്നതിന് കാലതാമസമുണ്ടാക്കും.
  Published by:Anuraj GR
  First published: