നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • British Royal Family| പാസ്തയും ഉരുളക്കിഴങ്ങും പടിക്ക് പുറത്ത്; ബ്രിട്ടീഷ് രാജകുടുംബത്തിന്റെ തീൻമേശ വിഭവങ്ങൾ

    British Royal Family| പാസ്തയും ഉരുളക്കിഴങ്ങും പടിക്ക് പുറത്ത്; ബ്രിട്ടീഷ് രാജകുടുംബത്തിന്റെ തീൻമേശ വിഭവങ്ങൾ

    പൊതുവായി പല ഭക്ഷണങ്ങളും നിരോധനത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

    (Credits: Shutterstock)

    (Credits: Shutterstock)

    • Share this:
      രാജകുടുംബത്തിൽ (Royal Family)ജീവിക്കുന്നത് വളരെ പ്രൗഢിയും അഭിമാനവും നിറഞ്ഞ കാര്യമാണ്. രാജകീയ ജീവിതം(Royal Life) എന്ന് പുറത്തു നിന്ന് നോക്കി കാണാമെങ്കിലും നിരവധി ഉത്തരവാദിത്തത്തോടൊപ്പം നിയമങ്ങൾ പാലിക്കാനും രാജകുടുംബത്തിലുള്ള ഓരോരുത്തരും ബാധ്യസ്ഥരാണ്. വാഹനങ്ങൾ, വസ്‍ത്രങ്ങൾ, തലപ്പാവുകൾ, അഭിവാദ്യ രീതികൾ, കേവലം പുഞ്ചിരി പോലും നിയമങ്ങളടിസ്ഥാനമാക്കിയുള്ളതാണ്. ഇതെല്ലം പൊതുവെ ചർച്ച ചെയ്യപ്പെടുന്നതും എല്ലാവർക്കും അറിയാവുന്നതുമായ കാര്യങ്ങളാണ്. ഇതൊന്നും കൂടാതെ തീന്മേശയിലും രാജകുടുംബങ്ങൾക്ക് അവരുടേതായ നിബന്ധനകളുണ്ട്. രാജ കുടുംബമല്ലേ എന്നാൽ വിഭവസമൃദ്ധമായ സദ്യയായിരിക്കും എന്ന ധാരണ തീർത്തും തെറ്റാണ്. പല വിഭവങ്ങളും കൊട്ടാരം അംഗങ്ങൾക്ക് നിഷിദ്ധമാണ്. ബ്രിട്ടീഷ് രാജകുടുംബത്തിൽ(British Royal Family) കർശനമായി പാലിക്കപ്പെടേണ്ട ഭക്ഷണ നിയമങ്ങളുണ്ട്.

      തീന്മേശയിൽ പാലിക്കപ്പെടേണ്ട ഭക്ഷണ നിയമങ്ങൾ ഓരോ അംഗങ്ങളും പാലിക്കുന്നു. ഇതിനെല്ലാം വ്യത്യസ്തമായ കാരണങ്ങൾ ഉണ്ടെങ്കിലും പൊതുവായി പല ഭക്ഷണങ്ങളും നിരോധനത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

      1982 മുതൽ 1993 വരെ ബക്കിംഗ്ഹാം കൊട്ടാരത്തിൽ ജോലി ചെയ്തിരുന്ന മുൻ കൊട്ടാര പാചകക്കാരൻ ഡാരൻ മഗ്രാഡി എലിസബത്ത് രാജ്ഞിയുടെയും ഡയാന രാജകുമാരിയുടേയും ഭക്ഷണ രീതിയെക്കുറിച്ച് പലപ്പോഴായി പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്.

      പാസ്തയിൽ തുടങ്ങുന്നു അതിന്റെ നിരോധന നിയമങ്ങൾ. എന്ത്? പാസ്ത നിഷിദ്ധമാണെന്നോ എന്ന് പറഞ്ഞു മൂക്കത്തു വിരൽ വെക്കേണ്ട. രാജകീയ തീന്മേശയിൽ പാസ്ത അനുവദനീയമല്ല. പാസ്ത മാത്രമല്ല അത്താഴത്തിനു അന്നജം അടങ്ങിയ ഒരു ഭക്ഷണവും ഉണ്ടാവില്ല. കാർബോഹൈഡ്രേറ്റുകളുടെ നിരോധനം കർശനമാണ് എന്ന് മഗ്രാഡി വ്യക്തമാക്കുന്നു. അത്താഴത്തിന് ഉരുളക്കിഴങ്ങ്, അരി, പാസ്ത എന്നിവ പാടില്ല. സാധാരണയായി പച്ചക്കറികളും സാലഡും ചേർത്ത് ഗ്രിൽ ചെയ്ത സോൾ പോലെയുള്ള ഭക്ഷണം മാത്രമാണ് അത്താഴ വിഭവം.

      കൂടാതെ ഷെൽ ഫിഷ്, ഫോയ് ഗ്രാസ് എന്നിവ പോലുള്ള ചില ഭക്ഷണങ്ങൾ കൊട്ടാരം അടുക്കളയിലേക്ക് പ്രവേശിക്കുകയേ ഇല്ല. ഷെൽ ഫിഷ് അല്ലെങ്കിൽ കക്കയിറച്ചി പോലുള്ളവ ഭക്ഷ്യവിഷബാധയുടെ ഉയർന്ന അപകടസാധ്യത വഹിക്കുന്നതിനാലാണ് ഇവ നിരോധിച്ചിരിക്കുന്നത്. ഫോയ് ഗ്രാസ് നിരോധിക്കാനുള്ള കാരണം വ്യക്തമല്ലെങ്കിലും ചാൾസ് രാജകുമാരൻ മൃഗസംരക്ഷണ ആശയപ്രകാരം നടപ്പിലാക്കിയതാണെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
      Also Read-Organs Transplants| പന്നിയുടെ വൃക്ക മനുഷ്യശരീരത്തിൽ തുന്നിച്ചേർത്തു; പുതിയ ചുവടുവെപ്പുമായി ഗവേഷകർ

      ഇതുമാത്രമല്ല വെളുത്തുള്ളിയും വിഭവങ്ങളിൽ നിന്നും പുറത്താണ്. ചാൾസ് രാജകുമാരന്റെ ഭാര്യ കാമിലയോട് രാജകീയ തീൻമേശയിൽ എന്താണ് ഇല്ലാത്തതെന്ന് ചോദിച്ചപ്പോൾ വെളുത്തിയാണ് ഇല്ലാത്തതെന്ന് അവർ വ്യക്തമാക്കിയിരുന്നു.

      കഴിഞ്ഞ വർഷം, ക്രിസ്മസ് സീസണിൽ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആഡംബര വിരുന്നിനെക്കുറിച്ച് മഗ്രാഡി ഒരു വിവരണം നൽകിയിരുന്നു. അത്താഴം എല്ലാം രസകരമാണെങ്കിലും, പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും വളരെ ലളിതമാണ്. ഹലോ മാഗസിനോട് സംസാരിക്കുമ്പോൾ, രാജകുടുംബത്തിലെ ക്രിസ്മസ് ദിനത്തിലെ ഉച്ചഭക്ഷണ മെനു ഇതുവരെ മാറിയിട്ടില്ലെന്ന് മഗ്രാഡി വെളിപ്പെടുത്തി.

      പ്രോട്ടീൻ സമ്പുഷ്ടമായ കക്കയിറച്ചി മാത്രമല്ല അവർ ഒഴിവാക്കുന്നത്. അപൂർവ്വമായ മാംസം, മസാലകൾ, എന്നിവയും രാജകുടുംബത്തിന്റെ നിരോധനങ്ങളിൽ ഉൾപ്പെടുന്നു.
      Published by:Naseeba TC
      First published:
      )}