നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ആശുപത്രി എന്തിനാണ് മതം അന്വേഷിക്കുന്നത്?'; സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍

  'ആശുപത്രി എന്തിനാണ് മതം അന്വേഷിക്കുന്നത്?'; സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍

  അപേക്ഷാ ഫോറത്തിന്റെ ചിത്രത്തില്‍ മതം എന്ന കോളത്തിന് നേരെ 'ഇല്ല' എന്ന് എഴുതിയിരിക്കുന്നതും കാണാം

  • Share this:
   ആശുപത്രി ഫോമില്‍ മതം ചോദിക്കുന്നതിനെതിരെ സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍. ചെക്കപ്പിന് മുന്‍പ് ആശുപത്രിക്കാര്‍ മതം അന്വേഷിക്കുന്നത് എന്തിനെന്നായിരുന്നു ഖാലിദ് റഹ്‌മാന്റെ ചോദ്യം.

   ആശുപത്രിയിലെ അപേക്ഷാ ഫോറത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അപേക്ഷാ ഫോറത്തിന്റെ ചിത്രത്തില്‍ മതം എന്ന കോളത്തിന് നേരെ 'ഇല്ല' എന്ന് എഴുതിയിരിക്കുന്നതും കാണാം.   ' ചെക്കപ്പിന് മുന്‍പ് ആശുപത്രിക്കാര്‍ മതം ചോദിക്കുന്നത് എന്തിനാണ്', ഖാലിദ് റഹ്‌മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഖാലിദ് റഹ്‌മാനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

   E bull jet | 'ജീവിതം സിനിമയാക്കണം'; ആഗ്രഹം പ്രകടിപ്പിച്ച് ഇബുള്‍ജെറ്റ് സഹോദരന്മാര്‍

   സമീപകാലത്ത് അറെ വിവാദമുണ്ടാക്കിയവരാണ് ഇബുള്‍ജെറ്റ് സഹോദരന്‍മാര്‍. ഇപ്പോഴിതാ തങ്ങളുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിയ്ക്കുകയാണ് ഇവര്‍.

   സഹോദരങ്ങളില്‍ ഒരാളായ ലിബിനാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആഗ്രഹം പങ്കുവെച്ചിരിയ്ക്കുന്നത്. താല്‍പര്യമുള്ളവര്‍ ഇമെയിലില്‍ ബന്ധപ്പെടണമെന്നു കുറിച്ച പോസ്റ്റിനോട് നിരവധി പേരാണ് പ്രതികരിച്ച് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

   ഇബുള്‍ജെറ്റ് സഹോദരന്‍മാരുടെ കാരവനായ നെപ്പോളിയന്റെ രൂപമാറ്റത്തെ സംബന്ധിച്ച് നിരവധി പ്രശ്‌നങ്ങള്‍ നേരത്തെ ഉടലെടുത്തിരുന്നു.

   17 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉള്ള യൂട്യബ് ചാനലാണ് ഇ ബുൾ ജെറ്റ്. കണ്ണൂർ കിളിയന്തറ സ്വദേശികളായ ലിബിൻ, എബിൻ സഹോദരങ്ങളാണ് ചാനലിന് പിന്നിൽ. വാനിൽ യാത്ര നടത്തി അതിന്റെ വീഡിയോ ചാനലിൽ അപ്ലോഡ് ചെയ്യുകയാണ് ഇവർ ചെയ്യുന്നത്. യാത്രകളും ഭക്ഷണവും ഉറക്കവുമെല്ലാം വാനിലായിരിക്കും. ഒരു വീട്ടിൽ ചെയ്യാൻ കഴിയുന്നതെല്ലാം വാഹനത്തിലും അവർ സാധ്യമാക്കുന്നു. ബെഡ്​റൂം, അടുക്കള, ടോയ്​ലെറ്റ്​, കോൺഫറൻസ്​ ഹാൾ, ടി വി, ഫ്രിഡ്​ജ്​ തുടങ്ങി വാഹനത്തിൽ ഇല്ലാത്തതായി ഒന്നുമില്ല.

   ‘നെപ്പോളിയൻ’ എന്ന വാഹനത്തിൽ റാംബോ എന്ന പട്ടിക്കൊപ്പം ഇന്ത്യ മുഴുവൻ സഞ്ചരിച്ച് യാത്രാ വ്ലോഗ് ചെയ്യുന്ന ഇ ബുള്‍ ജെറ്റ് സഹോദരങ്ങൾക്ക് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. ടെംപോ ട്രാവലർ രൂപമാറ്റം വരുത്തി കാരവനാക്കിയാണ് ഇവരുടെ യാത്ര.

   ഹോട്ടലുകളിൽ റൂം എടുക്കേണ്ട, സ്വന്തമായി ഭക്ഷണം പാകം ചെയ്യാം എന്നതെല്ലാം ഏറെ സൗകര്യമാണ്​. സോളാർ, ജനറേറ്റർ, ഇൻവെർട്ടർ പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ്​ വാഹനം നിർത്തിയിടുന്ന സമയത്തേക്ക്​ ആവശ്യമായ വൈദ്യുതി കണ്ടെത്തുന്നത്​. ഇവര്‍ വാനിൽ യാത്ര തുടങ്ങിയത് കഴിഞ്ഞ വർഷമാണ്. ആഡംബര ഹോട്ടലിലെ ഷെഫ് ജോലി ഉപേക്ഷിച്ചാണ് ഇരുവരും ലോകം ചുറ്റാൻ ഇറങ്ങിയത്. മൂന്ന് വർഷം നീളുന്ന യാത്രയായിരുന്നു ലക്ഷ്യം. ലോക്ക് ഡൗൺ കാരണം പാതിവഴിയിൽ നിലച്ചു. മാസങ്ങൾക്ക് ശേഷം അതിർത്തികൾ തുറന്നതോടെ ഇവർ വീണ്ടും യാത്ര പുറപ്പെടാൻ ഒരുങ്ങുകയായിരുന്നു.
   Published by:Karthika M
   First published:
   )}