നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഈ വസ്തുക്കൾ നമ്മൾ വിചാരിച്ച പോലെ പാഴല്ല; വേണ്ടി വന്നാൽ റാമ്പ് വാക്ക് വരെ എത്തിയേക്കും

  ഈ വസ്തുക്കൾ നമ്മൾ വിചാരിച്ച പോലെ പാഴല്ല; വേണ്ടി വന്നാൽ റാമ്പ് വാക്ക് വരെ എത്തിയേക്കും

  ന്യൂസ് പേപ്പര്‍, ഡിസ്‌പോസിബിള്‍ ഗ്ലാസ്, പ്ലാസ്റ്റിക് കവര്‍, ചകിരി, ചിരട്ട, മഞ്ചാടി. ഇവകൊണ്ടുള്ള മറ്റുപയോഗങ്ങൾ എന്തെന്ന് ഈ വിദ്യാർഥികൾ പറഞ്ഞു തരും

  പാഴ്‌വസ്തുക്കൾ കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങളുമായി വിദ്യാർഥികൾ

  പാഴ്‌വസ്തുക്കൾ കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങളുമായി വിദ്യാർഥികൾ

  • Share this:
  പാഴ് വസ്തുക്കളാല്‍  വസ്ത്ര വിസ്മയമൊരുക്കി വിദ്യാര്‍ഥികള്‍.  എഴുകോണ്‍ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ തുടരുന്ന സംസ്ഥാന ടെക്‌നിക്കല്‍ കലോത്സവത്തില്‍ അവതരിപ്പിച്ച ഫാഷന്‍ ഷോയാണ് വൈവിധ്യ കാഴ്ചയായത്.

  തേവള്ളി ഗവണ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗിലെ  വിദ്യാര്‍ഥികളാണ് പാഴ് വസ്തുക്കളില്‍ പുതുമയാര്‍ന്ന വസ്ത്രങ്ങള്‍ തീര്‍ത്തത്. ന്യൂസ് പേപ്പര്‍, ഡിസ്‌പോസിബിള്‍ ഗ്ലാസ്, പ്ലാസ്റ്റിക് കവര്‍, ചകിരി, ചിരട്ട, മഞ്ചാടി എന്നിവ ഉപയോഗിച്ചു തീര്‍ത്ത വസ്ത്രങ്ങളണിഞ്ഞ് വിദ്യാര്‍ഥികള്‍  വേദിയില്‍ എത്തി.

  ഫാഷന്‍ ഡിസൈനിംഗ്  വിദ്യാര്‍ഥികളുടെ ഒരുമാസം നീണ്ട ശ്രമഫലമായാണ് വസ്ത്രങ്ങള്‍ തയ്യാറാക്കിയത്.  23 വ്യത്യസ്ത വസ്ത്രങ്ങള്‍   പരിപാടിയില്‍ അവതരിപ്പിച്ചു. ജി.ഐ.എഫ്.ഡി. യിലെ രണ്ട് വര്‍ഷത്തെ കോഴ്സാണ് ഫാഷന്‍ ഡിസൈനിങ്. പഠനത്തിന്റ ഭാഗമായി ഓരോ  വിദ്യാര്‍ഥിയും വ്യത്യസ്തങ്ങളായ വസ്ത്രങ്ങള്‍ തയ്യാറാക്കണം.  ഈ സാധ്യത വിനിയോഗിച്ചാണ് പുനരുപയോഗ സാധ്യമല്ലാത്ത പ്ലാസ്റ്റിക് വസ്തുക്കളില്‍ മനോഹരമായ വസ്ത്രങ്ങള്‍ തീര്‍ക്കാന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചതെന്ന് ഫാഷന്‍ ഡിസൈനിംഗ് അധ്യാപിക കെ. ബീന പറഞ്ഞു.

  സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന  ഈ സ്ഥാപനത്തില്‍ 62 വിദ്യാര്‍ഥികളാണ് ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിന് പഠിക്കുന്നത്. പാഴ്വസ്തുക്കള്‍ വലിച്ചെറിയാതെ അവയില്‍ മികവുറ്റ കലാസൃഷ്ടികള്‍ തീര്‍ക്കാന്‍ പൊതുജനങ്ങള്‍ക്കും പ്രചോദനമേകാനാണ് ഇത്തരത്തില്‍ ഒരു പരീക്ഷണം നടത്തിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
  First published: