• HOME
  • »
  • NEWS
  • »
  • buzz
  • »
  • വിമാനത്തിലെ മധ്യഭാഗത്തെ സീറ്റിന്റെ കൈത്താങ്ങുകളുടെ അവകാശത്തർക്കം; ഫ്ലൈറ്റ് അറ്റൻഡന്റ് പറയുന്നത്‌ ഇങ്ങനെ

വിമാനത്തിലെ മധ്യഭാഗത്തെ സീറ്റിന്റെ കൈത്താങ്ങുകളുടെ അവകാശത്തർക്കം; ഫ്ലൈറ്റ് അറ്റൻഡന്റ് പറയുന്നത്‌ ഇങ്ങനെ

നിങ്ങളുടെ സഹയാത്രികരുമായി സമാധാനപരമായി സംസാരിച്ച് ഒരു തീരുമാനത്തിലെത്തുകയാകും, നിങ്ങളുടെ അവകാശത്തെപ്പറ്റിയുടെ വികാര പ്രകടനത്തിന് മുന്‍പ് അനുശാസനീയമായ കാര്യം.

  • Share this:
    വിമാന സേവനം ഉള്ളടത്തോളം കാലം, മധ്യത്തിലുള്ള സീറ്റിലെ കൈത്താങ്ങ് ആര്‍ക്ക് ലഭിക്കും എന്ന കാര്യം വിമാന യാത്രികര്‍ക്കിയയിലും കാബിന്‍ക്രൂവിനെയും കുഴപ്പത്തിലാക്കി കൊണ്ടേയിരിക്കും. എന്നിരുന്നാലും വിമാന യാത്രയെക്കുറിച്ചുള്ള യാത്ര മാര്‍ഗ്ഗരേഖയായ ദി കോമണ്‍ സെന്‍സ് ഓഫ് ഫ്ലൈയിങ്ങ് ഈ തര്‍ക്കത്തിനൊരു താത്ക്കാലിക ഉത്തരവുമായി എത്തിയിരിക്കുകയാണ്. പുസ്തകം രചിച്ചിരിക്കുന്നത് വിമാനത്തിലെ അറ്റന്‍ഡന്റ് കൂടിയായ ബോറിസ് മിലാന്‍ ആണ്. കഴിഞ്ഞ ആഴ്ചയാണ് ഒരു പോഡ്കാസ്റ്റ് പരിപാടിയായ കണ്‍ഫഷന്‍സ് ഓണ്‍ ദി ഫ്ലൈയില്‍ ഈ ഉത്തരം വെളിപ്പെടുത്തിയിരിക്കുന്നത്.

    തന്റെ പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിമാന മര്യാദകളെപ്പറ്റിയുള്ള അധ്യായത്തെ കുറിച്ചായിരുന്നു മിലാന്‍ സംസാരിച്ചിരുന്നത്. അപ്പോഴാണ് പരിപാടിയുടെ അവതാരകരായ ലോറ 'എല്‍ജെ' സലര്‍നോയോടും വിമാനത്തിലെ അറ്റന്‍ഡന്റായ ജോയോടും മിലാന്‍ ഇക്കാര്യം പറയുന്നത്, അതായത് യുകെയിലും മറ്റും മധ്യഭാഗത്തെ സീറ്റിന്റെ കൈത്താങ്ങ് ആര്‍ക്കാണ് ലഭിക്കേണ്ടത് എന്നത് സംബന്ധിച്ച് ധാരാളം ഗവേഷണങ്ങള്‍ നടക്കുന്നുണ്ട് എന്നാണ് മിലാന്‍ പറഞ്ഞത്.

    അപ്പോഴാണ് ഇദ്ദേഹം, ''നിങ്ങള്‍ മധ്യഭാഗത്ത് ഇരിക്കുമ്പോള്‍ നിങ്ങള്‍ക്ക് . . .'' എന്ന് പാതിയില്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ എല്‍ജെ ''നിങ്ങള്‍ക്ക് രണ്ടു ഭാഗത്തെയും കൈത്താങ്ങുകള്‍ ലഭിക്കുന്നു'' എന്ന് ആവേശത്തില്‍ വിളിച്ച് പറഞ്ഞത്, അത് മിലാന്‍ സമ്മതിയ്ക്കുകയും ചെയ്തു. ''അതൊരു സമാന്യബുദ്ധിയാണ് സുഹൃത്തുക്കളെ, സാമാന്യബുദ്ധി'' എന്നാണ് മിലാന്‍ പ്രതികരിച്ചത്.

    മിലാന്റെ ഈ ഉത്തരം കൈതാങ്ങു സംബന്ധിച്ച സമസ്യയ്ക്കുള്ള തീര്‍പ്പായൊന്നും കരുതാനാവില്ലയെങ്കിലും, ഒരു താത്കാലിക ആശ്വാസമായി പരിവര്‍ത്തിക്കുമെന്ന് നമുക്ക് സമാശ്വസിക്കാം.അതേസമയം, കോവിഡ് മഹാമാരിയുടെ വരവോടെ, കുറച്ചു കാലമായി മധ്യ ഭാഗത്തുള്ള സീറ്റുകള്‍ സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒഴിച്ചിട്ടിരിക്കുകയായിരുന്നു.

    ഇത് പങ്കിട്ട സ്ഥലങ്ങളെക്കുറിച്ച് ഒരു പുതിയ ധാരണയും ഉയര്‍ത്തിയിട്ടുണ്ട്. യുഎസ്എ ടുഡേയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഒരു വ്യക്തിക്ക് മധ്യ സീറ്റ് നല്‍കിയിട്ടുള്ളതിനാല്‍ കൈത്താങ്ങുകള്‍ക്ക് മേല്‍ അവകാശം ഉന്നയിക്കുന്നത് പരുഷമായി കണക്കാക്കുകയും യാത്രക്കാര്‍ക്കിടയില്‍ ഒരു അസുഖകരമായ ഏറ്റുമുട്ടലിലേക്ക് നയിക്കുകയും ചെയ്യുന്നു. മധ്യ സീറ്റിലെ ഒരു യാത്രക്കാരന്‍ കൈത്താങ്ങിന്മേല്‍ അവകാശവാദം ഉന്നയിക്കുമ്പോള്‍ പലരും അതിനെ സ്വാര്‍ത്ഥതയായി ആണ് കണക്കാക്കുന്നത്. അത്തരത്തില്‍ സഹയാത്രികരുടെ കൈത്താങ്ങ് അവകാശപ്പെടുന്നത്, എയര്‍ലൈനിന്റെ സീറ്റിലേക്ക് പുറകിലേക്ക് ചരിക്കുനന്നത് പോലെയാണന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.എന്തുതന്നെയായാലും, മധ്യഭാഗത്തെ കൈത്താങ്ങ് യുക്തിപരമായി ചിന്തിക്കുമ്പോള്‍ മധ്യഭാഗത്തെ യാത്രികന് തന്നെയാണ് അവകാശപ്പെട്ടത്.

    എന്നിരുന്നാലും കൈത്താങ്ങ് മധ്യഭാഗത്തെ യാത്രികന് ലഭിക്കാതെ വരുന്ന സന്ദര്‍ഭങ്ങളെക്കുറിച്ച് ''വെയര്‍ യു റെയ്‌സ്ഡ് ബൈ വൂള്‍വ്‌സ്'' എന്ന പരിപാടിയുടെ അവതാരകനും ഉപചാര വിദഗ്ദനുമായ നിക്ക ലെയ്ടണ്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. നിക്കിന്റെ അഭിപ്രായത്തില്‍ ''അടുത്തുള്ള സീറ്റില്‍ ഇരിക്കുന്നത് മര്യാദകള്‍ മയപ്പെടുത്താവുന്ന തരത്തിലുള്ള ഒരു വലിയ വ്യക്തിയാണങ്കില്‍, കൈത്താങ്ങ് നിങ്ങള്‍ക്ക് ലഭിക്കില്ല,'' അദ്ദേഹം തുടരുന്നു.

    ''എന്നിരുന്നാലും, ചില യാത്രക്കാര്‍ ആംറെസ്റ്റിന്റെ അവകാശത്തെ നിര്‍ണ്ണയിക്കുന്നത് 'ആദ്യം എത്തിയ ആള്‍ക്ക് ആദ്യത്തെ അവകാശം' എന്ന നിലയിലാണ്.'' സാഹചര്യം അങ്ങനെയാണ് എങ്കില്‍ സ്ഥിതി അല്‍പ്പം പ്രതികൂലമായി മാറാനാണ് സാധ്യത. അത്തരം സന്ദര്‍ഭങ്ങളില്‍ സഹയാത്രികരുമായി ഒരു തര്‍ക്കമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.അതിനാല്‍, കൈത്താങ്ങ് സംബന്ധമായ തര്‍ക്കങ്ങള്‍, നിങ്ങളുടെ സഹയാത്രികരുമായി സമാധാനപരമായി സംസാരിച്ച് ഒരു തീരുമാനത്തിലെത്തുകയാകും, നിങ്ങളുടെ അവകാശത്തെപ്പറ്റിയുടെ വികാര പ്രകടനത്തിന് മുന്‍പ് അനുശാസനീയമായ കാര്യം.
    Published by:Jayashankar AV
    First published: