• HOME
 • »
 • NEWS
 • »
 • buzz
 • »
 • ഗ്രാമവാസികള്‍ക്ക് വാക്‌സിന്‍ എത്തിക്കാന്‍ 11 കിലോ മീറ്റര്‍ നടന്ന് ജില്ലാ മജിസ്ട്രേറ്റ്; സംഭവം ഇന്തോ-ഭൂട്ടാന്‍ അതിര്‍ത്തി പ്രദേശത്ത്

ഗ്രാമവാസികള്‍ക്ക് വാക്‌സിന്‍ എത്തിക്കാന്‍ 11 കിലോ മീറ്റര്‍ നടന്ന് ജില്ലാ മജിസ്ട്രേറ്റ്; സംഭവം ഇന്തോ-ഭൂട്ടാന്‍ അതിര്‍ത്തി പ്രദേശത്ത്

വാക്സിൻ വിതരണത്തിന് ഊർജ്ജം പകരുന്നതിനായി ജില്ലാ മജിസ്‌ട്രേറ്റ് സുരേന്ദ്ര കുമാർ മീന നടത്തിയ കാൽനട യാത്രയാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്

Credits: ANI/ Twitter

Credits: ANI/ Twitter

 • Share this:
  ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചു. ഈ വർഷം അവസാനത്തോടെ യോഗ്യതയുള്ള എല്ലാ ആളുകൾക്കും കോവിഡ് വാക്സിൻ എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. കൂടുതൽ ആളുകളിലേയ്ക്ക് വാക്സിൻ എത്തിക്കാൻ അധികൃതരും ആരോഗ്യ പ്രവർത്തകരും എല്ലാ വഴികളും തിരഞ്ഞെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അലിപൂർദ്വാറിലെയും പശ്ചിമ ബംഗാളിലെയും വാക്സിൻ വിതരണത്തിന് ഊർജ്ജം പകരുന്നതിനായി ജില്ലാ മജിസ്‌ട്രേറ്റ് സുരേന്ദ്ര കുമാർ മീന നടത്തിയ കാൽനട യാത്രയാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.

  ഇന്തോ-ഭൂട്ടാൻ അതിർത്തിക്കടുത്തുള്ള ഗ്രാമത്തിലെത്താൻ ആരോഗ്യ പ്രവർത്തകർക്കൊപ്പം 11 കിലോമീറ്ററാണ് സുരേന്ദ്ര കുമാർ മീന നടന്നത്. കുന്നും വനപ്രദേശങ്ങളും കടന്നാണ് ഒടുവിൽ അദ്മ എന്ന ഗ്രാമത്തിൽ എത്തിയത്. മീനയുടെ വാക്സിൻ ഡ്രൈവിന്റെ വീഡിയോ ട്വിറ്ററിൽ മാധ്യമപ്രവർത്തകനായ കമാലിക സെൻഗുപ്ത പങ്കുവച്ചിരുന്നു.

  Also Read-Covid Vaccine | കോവാക്‌സിന്‍ 77.8 ശതമാനം ഫലപ്രദമെന്ന് മൂന്നാം ഘട്ട പരീക്ഷണ ഫലം

  45 വയസ്സിന് മുകളിലുള്ളവർക്കായി വാക്സിനേഷൻ ഡ്രൈവ് നടത്തുന്നതിനു പുറമേ, കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഗ്രാമവാസികളെ ബോധവത്ക്കരിക്കുക കൂടിയായിരുന്നു മീനയുടെ യാത്രയുടെ ലക്ഷ്യം. മീനയും സംഘവും ഗ്രാമവാസികൾക്കിടയിൽ മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു. ഗ്രാമത്തിൽ നിന്ന് വളരെ അകലെയുള്ള വാക്സിനേഷൻ സെന്ററിലേക്ക് ആളുകൾ എത്തുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കി പകരം വാക്സിൻ ഗ്രാമത്തിലെത്തിക്കുകയായിരുന്നുവെന്ന് മീന പറഞ്ഞു.  ജില്ലാ മജിസ്‌ട്രേറ്റിന്റെ വാക്സിൻ വിതരണ ശ്രമങ്ങൾ ഇപ്പോൾ ഓൺ‌ലൈനിൽ വളരെയധികം പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ്. തന്റെ ചുമതലകൾ ഇത്രയും ഭംഗിയായി നിർവഹിക്കുന്ന ഈ ഉദ്യോഗസ്ഥനെ നിരവധി പേർ അഭിനന്ദിച്ചു. ഇദ്ദേഹത്തിന്റെ ഈ പ്രവർത്തനം തീർച്ചയായും പ്രദേശത്തെ വാക്സിനേഷൻ ഡ്രൈവിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് ചില ഉപഭോക്താക്കൾ അഭിപ്രായപ്പെട്ടു.  അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വാക്സിനേഷൻ ഡ്രൈവ് വർദ്ധിക്കുമ്പോൾ, പുതിയ കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് അടുത്തിടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ പ്രതിദിന കേസുകളുടെ എണ്ണം 4 ലക്ഷത്തിൽ നിന്ന് 53000 ആയി കുറഞ്ഞു. സ്ഥിതി സാധാരണ നിലയിലാകുകയും ലോക്ക്ഡൗൺ നിയന്ത്രണം ലഘൂകരിക്കുകയും ചെയ്യുമ്പോൾ, ഉടൻ തന്നെ രാജ്യത്തെ ബാധിച്ചേക്കാവുന്ന മൂന്നാം തരംഗത്തെക്കുറിച്ച് പല വിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചു. അതിനാൽ, എത്രയും വേഗം കോവിഡ് വാക്സിൻ ലഭ്യമാക്കുക എന്നത് വളരെ പ്രധാനമാണ്.  മധ്യപ്രദേശിൽ കോവിഡ് പ്രതിരോധ വാക്സിനേഷനുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സമ്മാനങ്ങൾ വാഗ്ദാനം ചെയ്താണ് സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്. സൗജന്യ ബസ് ടിക്കറ്റ് മുതൽ ബമ്പർ നറുക്കെടുപ്പിലൂടെ ഫ്രിഡ്ജ് വരെയുള്ള വാഗ്ദാനങ്ങളാണ് വിവിധ സംഘടനകളും വ്യാപാരികളും പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ അർഹരായ എല്ലാ ജനങ്ങൾക്കും വാക്സിനേഷൻ നൽകുന്നതിനായി ഒരു മെഗാ കാമ്പെയിന് കഴിഞ്ഞ ദിവസം മധ്യപ്രദേശ് സർക്കാർ തുടക്കം കുറിച്ചിരുന്നു. വാക്സിനെടുക്കുന്നവർക്ക് സൗജന്യ യാത്രയാണ് സംസ്ഥാനത്തെ പ്രൈം റൂട്ട് ബസ് ഓണേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. വാകിനേഷന് ശേഷം ഒറ്റത്തവണ യാത്രയ്ക്കുള്ള സൗജന്യ ടിക്കറ്റാണ് വാഗ്ദാനം ചെയ്യുന്നത്.
  Published by:Jayesh Krishnan
  First published: