ഇന്റർഫേസ് /വാർത്ത /Buzz / DK Murali | രജിസ്റ്റർ ഓഫീസിൽ വിവാഹം, അഗതിമന്ദിരങ്ങളിൽ ഭക്ഷണം; ഡി.കെ. മുരളിയുടെ മകന്റെ വിവാഹക്ഷണക്കത്ത് ഇങ്ങനെ

DK Murali | രജിസ്റ്റർ ഓഫീസിൽ വിവാഹം, അഗതിമന്ദിരങ്ങളിൽ ഭക്ഷണം; ഡി.കെ. മുരളിയുടെ മകന്റെ വിവാഹക്ഷണക്കത്ത് ഇങ്ങനെ

ഡി.കെ. മുരളി, മകന്റെ വിവാഹക്ഷണക്കത്ത്

ഡി.കെ. മുരളി, മകന്റെ വിവാഹക്ഷണക്കത്ത്

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

വാമനപുരം എം.എൽ.എ. ഡി.കെ. മുരളിയുടെ മകന്റെ വിവാഹക്ഷണക്കത്ത് ശ്രദ്ധനേടുന്നു. എം.എൽ.എ.യുടെ ലെറ്റർപാഡിലാണ് മകൻ ബാലമുരളിയുടെ വിവാഹത്തിനുള്ള ക്ഷണക്കത്ത്. ഇത് സമൂഹമാധ്യമങ്ങളിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. വളരെ ലളിതമായി സബ് രജിസ്ട്രാർ ഓഫീസിൽ വച്ചാണ് വിവാഹം. വിവാഹസത്ക്കാരത്തിനു പകരം ആറ് അഗതിമന്ദിരങ്ങളിൽ ഭക്ഷണമെത്തിക്കും. വിവാഹത്തിന് കുടുംബാംഗങ്ങൾ മാത്രമേ പങ്കെടുക്കൂ. ക്ഷണക്കത്തിന്റെ പൂർണരൂപമിതാ:

ബഹുമാന്യരേ, പ്രിയപ്പെട്ടവരേ, ഒരു അറിയിപ്പിനാണ്‌ ഈ കുറിപ്പ്. ഞങ്ങളുടെ മകൻ ബാലമുരളി വിവാഹിതനാകുന്നു. കിളിമാനൂർ, പോങ്ങനാട്, മുളയ്ക്കലത്തുകാവ്, ചന്ദ്രവിലാസത്തിൽ ശ്രീ. പ്രകാശിന്റെയും ശ്രീമതി. അനിതയുടെയും മകള്‍ അനുപമ പ്രകാശാണ് വധു. 2023 ഏപ്രിൽ 12 ന് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്തുന്നു.

വിവാഹാനുബന്ധമായി ചടങ്ങുകളൊന്നുമില്ല. കുടുംബാംഗങ്ങൾ മാത്രം ഒത്തുചേരുന്ന ഒരു ചെറിയ സദസ്സിന്റെ സാന്നിധ്യത്തില്‍ സബ് രജിസ്ട്രാറുടെ മുമ്പാകെ വിവാഹം രജിസ്റ്റർ ചെയ്യുന്നു. വാമനപുരം മണ്ഡലത്തിലും പരിസരത്തുമുള്ള അഗതികളെ സംരക്ഷിക്കുന്ന ആറ് സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് വിവാഹ ദിവസത്തെ ഉച്ചഭക്ഷണത്തിനുള്ള സംഭാവനകള്‍ നൽകിയിട്ടുണ്ട്. കൂടാതെ ഇ.കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിനും സഹായധനം നൽകി.

View this post on Instagram

A post shared by ADV DK MURALI (@dk_murali_)

ഞങ്ങളുമായി ഹൃദയ ഐക്യമുള്ളവർ, സഖാക്കൾ, വിവിധ പ്രസ്ഥാനങ്ങളിലെ പരിചിതരായ ബഹുമാന്യ നേതാക്കൾ, സ്നേഹിതർ, അഭ്യുദയകാംക്ഷികൾ, ബന്ധുക്കൾ, സഹപ്രവർത്തകർ, എന്നീ ശ്രേണിയിൽ ഒട്ടേറെപ്പേരെ നേരിൽ കണ്ട് പറയേണ്ടതുണ്ടെങ്കിലും വിവാഹത്തിന് മുമ്പോ ശേഷമോ ചടങ്ങുകളും സൽക്കാരങ്ങളും സംഘടിപ്പിച്ചിട്ടില്ലാത്തതുകൊണ്ട് അതിനു ശ്രമിച്ചിട്ടില്ല.

ബന്ധപ്പെട്ട എല്ലാവരും ക്ഷമിക്കണമെന്നപേക്ഷിക്കുന്നു. എല്ലാവരുടെയും ആശീർവാദവും, പിന്തുണയും ഇക്കാര്യത്തില്‍ ഞങ്ങളുടെ കുട്ടികൾക്ക് ഉണ്ടാകണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവ്വം

ഡി.കെ. മുരളി & ആര്‍.മായ

First published:

Tags: DK Murali, Wedding