• HOME
  • »
  • NEWS
  • »
  • buzz
  • »
  • Bees | മനുഷ്യരെ കുത്തിയാൽ തേനീച്ചകള്‍ ചാകുമോ? ഗവേഷകര്‍ പറയുന്നതിങ്ങനെ

Bees | മനുഷ്യരെ കുത്തിയാൽ തേനീച്ചകള്‍ ചാകുമോ? ഗവേഷകര്‍ പറയുന്നതിങ്ങനെ

മനുഷ്യനെ കുത്തുമ്പോള്‍ അവയുടെ കൊമ്പുകള്‍ നമ്മുടെ ശരീരത്തില്‍ കുടുങ്ങിപ്പോകും. ഇത്തരത്തില്‍ കൊമ്പുകൾ നഷ്ടമാകുന്ന തേനീച്ചകൾ മാത്രമാണ് ചാകുന്നത്.

  • Share this:
    തേനീച്ചകള്‍ (Bees)വളരെ ചെറിയ ജീവികളാണെങ്കിലും ഇവയെ കുറിച്ച് നമ്മുക്കറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. മനുഷ്യനെ കുത്തിയതിന് ശേഷം തേനീച്ചകളുടെ ജീവന്‍ നഷ്ടപ്പെടുമെന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാല്‍ അത് സത്യമാണോ? ഇത് പരിശോധിക്കുന്നതിനായി വ്യത്യസ്ത ഇനങ്ങളിലുള്ള 20,000 തേനീച്ചകളില്‍ ശാസ്ത്രജ്ഞര്‍ ഒരു ഗവേഷണം (study) നടത്തി.

    മനുഷ്യനെ കുത്താതെ കടിക്കുന്ന 500-ലധികം ഇനം തേനീച്ചകള്‍ ലോകത്തുണ്ടെന്ന് വാഷിംഗ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മോളിക്യുലര്‍ ബയോളജിസ്റ്റ് നിക്കോളാസ് നൈഗര്‍ പറയുന്നു. അദ്ദേഹം കഴിഞ്ഞ 20 വര്‍ഷമായി തേനീച്ചകളെ കുറിച്ച് ഗവേഷണം നടത്തുകയാണ്.

    കുത്തിയതിനു ശേഷം തേനീച്ചയ്ക്ക് എന്ത് സംഭവിക്കും?

    ഒരാളെ കുത്തിയതിനു ശേഷം എല്ലാ തേനീച്ചകളും ചാകില്ലെന്ന് പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മോളിക്യുലാര്‍, സെല്ലുലാര്‍, ഇന്റഗ്രേറ്റഡ് ബയോസയന്‍സസ് ഗവേഷകന്‍ അലിസണ്‍ റേ പറയുന്നു. തേനീച്ചകള്‍ മനുഷ്യരെയും (human) പ്രാണികളെയും (insects) കുത്തുന്നുണ്ട്. പ്രാണികളുടെ തൊലി വളരെ നേര്‍ത്തതായിരിക്കും. ഇത് തേനീച്ചയുടെ കൊമ്പുകളെ സുരക്ഷിതമായി നിര്‍ത്തുന്നു. പക്ഷേ അവ മനുഷ്യനെ കുത്തുമ്പോള്‍ അവയുടെ കൊമ്പുകള്‍ നമ്മുടെ ശരീരത്തില്‍ കുടുങ്ങിപ്പോകും. ഒടുവില്‍ തേനീച്ചകള്‍ പറന്നുപോകുമ്പോള്‍ അവര്‍ ചാകുന്നു.

    മനുഷ്യനെ കുത്തിയ തേനീച്ചകള്‍ മാത്രമാണ് ഇത്തരത്തില്‍ ചാകുന്നത്. തേനീച്ചകളുടെ ഒരു അവയവമാണ് ഇങ്ങനെ നഷ്ടപ്പെടുന്നത്. എന്നാല്‍, മറ്റ് പ്രാണികളുടെ തൊലി കനം കുറഞ്ഞതായിരിക്കും, അതിനാല്‍, അവയെ കുത്തുമ്പോള്‍ തേനീച്ചയ്ക്ക് ഈ പ്രശ്‌നം ഉണ്ടാകുന്നില്ല. എന്നാല്‍ നമ്മെ കടിക്കുന്ന തേനീച്ചകള്‍ക്ക് യാതൊരു പ്രശ്‌നങ്ങളും നേരിടേണ്ടി വരുന്നില്ല.

    പൂക്കളില്‍ നിന്നും പഴങ്ങളില്‍ നിന്നും പൂന്തേന്‍ ശേഖരിച്ച് മധുരമുള്ള തേന്‍ ഉല്പാദിപ്പിക്കുന്ന ഒരു ഷഡ്പദമാണ് തേനീച്ച. പൂക്കളുള്ള സസ്യങ്ങള്‍ തേനീച്ചക്ക് ആവശ്യമാണ്, അത് പോലെ തന്നെ തേനീച്ചകളെ പൂക്കളുള്ള സസ്യങ്ങള്‍ക്കും ആവശ്യമാണ്. സസ്യങ്ങളുടെ പരാഗണം നടത്തുന്നതിന് തേനീച്ചകളുടെ പങ്ക് വളരെ വലുതാണ്. മനുഷ്യര്‍, സസ്യങ്ങള്‍, മൃഗങ്ങള്‍, പരിസ്ഥിതി എന്നിവയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ തേനീച്ചകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. തേനീച്ചകള്‍ ഇല്ലായിരുന്നുവെങ്കില്‍, ഭക്ഷണ ദൗര്‍ലഭ്യം ഉണ്ടാകുകയും ജനസംഖ്യയുടെ വലിയൊരു ഭാഗം ആളുകള്‍ പട്ടിണി മൂലം മരണപ്പെടുകയും ചെയ്യുമായിരുന്നു. തേനീച്ചകള്‍ പരാഗണം നടത്തി ലോകമെമ്പാടുമുള്ള കാര്‍ഷികോല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്.

    തേനീച്ചകളെക്കുറിച്ചുള്ള രസകരമായ ചില വസ്തുതകള്‍:

    ഒരു മിനിറ്റില്‍ 11,400 തവണ ചിറകുകള്‍ അടിക്കുന്നതു കൊണ്ടാണ് തേനീച്ചകള്‍ ഇത്രയധികം ശബ്ദമുണ്ടാക്കാന്‍ കാരണം. തേനീച്ചകള്‍ക്ക് ഏകദേശം 20 മൈല്‍ വേഗതയില്‍ പറക്കാന്‍ കഴിയും. തേനീച്ചകള്‍ക്ക് 5 കണ്ണുകളും 6 കാലുകളുമുണ്ട്. ഏകദേശം 30 മില്യണ്‍ വര്‍ഷങ്ങളായി തേനീച്ചകള്‍ ആവാസ വ്യവസ്ഥയുടെ ഭാഗമാണ്.
    Published by:Naveen
    First published: