HOME » NEWS » Buzz » DO DRUGS AND WIN SUNSET VIEW PRISON CELL GOA POLICES AWARENESS AD GOES VIRAL GH AS

‘മയക്കുമരുന്ന് കഴിക്കൂ, ജയിലിൽ സൂര്യാസ്തമയം ആസ്വദിക്കാം’:വൈറലായി ഗോവ പൊലീസിന്റെ പരസ്യം

ഈയടുത്ത് അവസാനിച്ച സംസ്ഥാനത്തെ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ച കണക്കനുസരിച്ച് 2018-2020 കാലയളിവിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട 589  കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ലോക മയക്കുമരുന്ന് വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിരവധി പരിപാടികളാണ് സർക്കാർ നടപ്പിൽ വരുത്തി വരുന്നത്.

News18 Malayalam | news18-malayalam
Updated: March 4, 2021, 2:12 PM IST
‘മയക്കുമരുന്ന് കഴിക്കൂ, ജയിലിൽ സൂര്യാസ്തമയം ആസ്വദിക്കാം’:വൈറലായി ഗോവ പൊലീസിന്റെ പരസ്യം
Goa Police's ad. (Credit: Twitter)
  • Share this:
പനാജി:  മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി രസകരമായ പത്ര പരസ്യവുമായി വന്നിരിക്കുകയാണ് ഗോവ പൊലീസ്.  പലപ്പോഴും മാധ്യമങ്ങളുടെ വിമർശനം ഏറ്റു വാങ്ങാറുള്ള സേനയാണ് ഈ തീരദേശ സംസ്ഥാനത്തെ പൊലീസ്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പ്രധാന പത്രങ്ങളിലൊക്കെ പ്രത്യക്ഷപ്പെട്ട ഡ്രഗ്സ് ‘ഉപയോഗിക്കുന്നവരെ കടൽ കാഴ്ച്ചയുള്ള ജയിൽ കാത്തിരിക്കുന്നു’ എന്ന പരസ്യം ഇതിനകം വൈറലായിക്കഴിഞ്ഞു.

സാധാരണ ഗതിയിൽ റിയൽ എസ്റ്റേറ്റ് കമ്പനികളാണ് ഇത്തരം പരസ്യ വാചകങ്ങൾ ഉപയോഗിക്കാറ്. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെതിരെ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പരസ്യമായി മുന്നോട്ടു വന്നതെന്ന് സംസ്ഥാന പൊലീസ് സൂപ്രണ്ടായ ശോഭിത് സക്സേന പറയുന്നു.

“ആളുകളോട് ഡ്രഗ്സ് ഉയോഗിക്കുന്നതിൽ നിന്ന് വിട്ടു നിൽക്കാ൯ ആവശ്യപ്പെട്ടു കൊണ്ട് അനവധി രീതിയിലുള്ള ക്യാംപെയ്നുകൾ ഞങ്ങൾ നടത്തുന്നുണ്ട്. പ്രശസ്ത ഫുട്ബോൾ താരമായ മന്ദർ സർദേശായി തുടങ്ങിയവരേയും ഈ ക്യാംപെയ്നിന്റെ ഭാഗമായി ഞങ്ങൾ ഉൾപ്പെടുത്തിയിരുന്നു.

Also Read-ഹോസ്റ്റലിൽ കയറിയ പൊലീസുകാർ പെൺകുട്ടികളെ 'വിവസ്ത്രരായി' നൃത്തം ചെയ്യാൻ നിർബന്ധിച്ചു; പരാതിയില്‍ അന്വേഷണം

മു൯കാലത്തെ വീഡിയോ, പോസ്റ്റർ പോസ്റ്ററുകളുടെ തുടർച്ചയെന്നോണമാണ് ഈ പത്ര പരസ്യം,” സക്സേന വ്യക്തമാക്കി. ഡിജിപി മുകേഷ് കുമാർ മീനയാണ്  മേൽനോട്ടത്തിൽ സേനയിലെ തന്നെ ഡിസൈ൯ വിദഗ്ധരായ ആദിത്യ ചിക്തേ, ദേശാജ് എന്നിവരാണ് ഈ പരസ്യം തയ്യാറാക്കിയത് എന്നും സക്സേന പറയുന്നു.

ക്രിയാത്മകമായ ഈ പരസ്യത്തിൽ അഴികൾക്കിടയിലൂടെ കാണുന്ന അസതമയ സൂര്യന്റെ ചിത്രമാണുള്ളത്. “സീ വ്യൂ പ്രിസൺ – മയക്കു മരുന്ന് ഉപയോഗിക്കൂ, സൗജന്യമായി ഗോവ ജയിലിൽ അസ്തമയ കാഴ്ച ആസ്വദിക്കൂ” എന്ന തലക്കെട്ടോടെയാണ് ചിത്രം അച്ചടിച്ചിരിക്കുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ പറ്റി വിവരം ലഭിച്ചാൽ 112 എന്ന നമ്പറിൽ പൊലീസിനെ വിവരമറിയിക്കാനും പരസ്യത്തിൽ ആവശ്യപ്പെടുന്നുണ്ട്. വിവമറിയിക്കുന്നവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തുകയില്ല എന്നും പൊലീസ് ഉറപ്പു നൽകുന്നു.

Also Read-സ്വർണ മെഡൽ നേടിയ ദേശീയ അമ്പെയ്ത്ത് താരം താരം; ഇപ്പോൾ കുടുംബത്തിന്റെ പട്ടിണി മാറ്റാൻ പക്കോഡ വിൽക്കുന്നു

രാജ്യത്തെ ഏറ്റവും മികച്ച ബീച്ച് ആസ്വാദനത്തിനും, രാത്രി താമസത്തിനും ആളുകൾ തെരെഞ്ഞെടുക്കുന്ന സ്ഥലമായ ഗോവ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മയക്കു മരുന്ന് ടൂറിസത്തിനും കൂടി അറിയപ്പെട്ടു പോരുന്നുണ്ട്. വളരെ എഴുപ്പത്തിൽ ഇവിടെ ഡ്രഗ്സ് ലഭ്യമാണ് എന്നാണ് പറയപ്പെടുന്നത്.



ഈയടുത്ത് അവസാനിച്ച സംസ്ഥാനത്തെ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ച കണക്കനുസരിച്ച് 2018-2020 കാലയളിവിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട 589  കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ലോക മയക്കുമരുന്ന് വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിരവധി പരിപാടികളാണ് സർക്കാർ നടപ്പിൽ വരുത്തി വരുന്നത്.

“ഈ വിഷയത്തിൽ കൂടുതൽ ബോധവൽക്കരണം നടത്താ൯ ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്, അതു കൊണ്ടു തന്നെ ഇത്തരം പരസ്യങ്ങൾ ഇനിയും വരും,” സക്സേന പറഞ്ഞു. ഗോവയിൽ എളുപ്പത്തിൽ ലഭ്യമായ കഞ്ചാവാണ് പിടിക്കപ്പെട്ട കേസുകളിൽ 71.30 ശതമാനവും.
Published by: Asha Sulfiker
First published: March 4, 2021, 2:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories