'ജൂസ് കുടിക്കരുത്, ജ്യൂസ് കൊണ്ടു വന്നത് ജൂതൻമാർ'; വിവാദമായി റഹ്മത്തുള്ള ഖാസിമിയുടെ പ്രസംഗം

ജ്യൂസ് കൊണ്ടു വന്നത് ജൂതൻമാരാണെന്നും ജൂതൻമാർ നമ്മുടെ ശത്രുക്കളാണെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പ്രസംഗത്തിൽ റഹ്മത്തുള്ള ഖാസിമി പറയുന്നത്.

News18 Malayalam | news18-malayalam
Updated: August 15, 2020, 5:21 PM IST
'ജൂസ് കുടിക്കരുത്, ജ്യൂസ് കൊണ്ടു വന്നത് ജൂതൻമാർ'; വിവാദമായി റഹ്മത്തുള്ള ഖാസിമിയുടെ പ്രസംഗം
റഹ്മത്തുള്ള ഖാസിമി മുത്തേടത്ത്
  • Share this:
തിരുവനന്തപുരം: ജൂസ് കുടിക്കരുതെന്ന ആഹ്വാനവുമായി ഇ.കെ സുന്നി വിഭാഗം നേതാവും മതപ്രഭാഷകനുമായ റഹ്മത്തുള്ള ഖാസിമി മുത്തേടത്ത്. വിവാദ പ്രസംഗം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ജ്യൂസ് കൊണ്ടു വന്നത് ജൂതൻമാരാണെന്നും ജൂതൻമാർ നമ്മുടെ ശത്രുക്കളാണെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പ്രസംഗത്തിൽ റഹ്മത്തുള്ള ഖാസിമി പറയുന്നത്.

"തിന്നുന്നത് ചവച്ച് കഴിക്കണം. ജ്യൂസ് കുടിക്കരുത്. പഴം യാതൊരു കാരണവശാലം വെള്ളത്തോട് യോജിക്കില്ല. ജ്യൂസ് കുടിക്കരുത്. ജ്യൂസ് ജ്യൂസ് എന്നൊരു വർഗമുണ്ട്. അവർ നമ്മുടെ ശത്രുക്കളല്ലെ. ജ്യൂസ് ജൂതൻമാർ. ജ്യൂസ് കൊണ്ടു വന്നത് ജ്യൂസ്, ജൂതൻമാർ. ജൂസ് കഴിക്കാനെ പാടില്ല." ഖാസിമി പ്രസംഗത്തിൽ ആഹ്വാനം ചെയ്യുന്നു.എടക്കര പള്ളിപ്പടി ഓഡിറ്റോറിയത്തിൽ നടത്തിയ പ്രസംഗമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
Published by: Aneesh Anirudhan
First published: August 15, 2020, 5:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading