• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral | ആധാര്‍ കൈയിലുണ്ടോ? വിവാഹത്തിൽ പങ്കെടുക്കാനെത്തിയ അതിഥികളെ വധുവിന്റെ വീട്ടുകാര്‍ തടഞ്ഞു; വീഡിയോ വൈറൽ

Viral | ആധാര്‍ കൈയിലുണ്ടോ? വിവാഹത്തിൽ പങ്കെടുക്കാനെത്തിയ അതിഥികളെ വധുവിന്റെ വീട്ടുകാര്‍ തടഞ്ഞു; വീഡിയോ വൈറൽ

വിവാഹത്തിന് പ്രതീക്ഷിച്ചതിലും കൂടുതല്‍ അതിഥികള്‍ എത്തിയപ്പോള്‍ വധുവിന്റെ കൂട്ടര്‍ക്ക് ആശങ്ക തോന്നുകയും, അതിനാല്‍ വേദിയിലേക്ക് കടക്കുന്നതിന് മുമ്പ് അതിഥികളോട് ആധാര്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെടുന്നതുമാണ് വീഡിയോയില്‍ കാണുന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  ഇന്നത്തെ കാലത്ത് വിവാഹങ്ങളെല്ലാം വളരെ വ്യത്യസ്തമാണ്. നൃത്തപ്രകടനങ്ങളും, വധൂ വരന്മാരുടെ എന്‍ട്രിയും ഹല്‍ദിയും എല്ലാം കൂടിച്ചേര്‍ന്നതാണ് ഇപ്പോഴത്തെ വിവാഹച്ചടങ്ങുകള്‍. എന്നാല്‍ വിവാഹ വേദിയിലേക്ക് കടക്കുന്നതിന് മുമ്പ് അതിഥികളോട് (guests) അവരുടെ ആധാര്‍ കാര്‍ഡ് (aadhar card) കാണിക്കാന്‍ ആവശ്യപ്പെട്ട സംഭവമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ഉത്തര്‍പ്രദേശിലെ (uttar pradesh) അംറോഹയിലെ ഹസന്‍പൂരിലാണ് വിചിത്രമായ സംഭവം. അതിന്റെ വീഡിയോയും ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലാണ്.

  വിവാഹത്തിന് പ്രതീക്ഷിച്ചതിലും കൂടുതല്‍ അതിഥികള്‍ എത്തിയിരുന്നു. ഇതുകണ്ടപ്പോള്‍ വധുവിന്റെ കൂട്ടര്‍ക്ക് ആശങ്ക തോന്നുകയും, അതിനാല്‍ വേദിയിലേക്ക് കടക്കുന്നതിന് മുമ്പ് അതിഥികളോട് അവരുടെ ആധാര്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെടുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. ആധാര്‍ രേഖകള്‍ കൈവശമുള്ളവരെ അകത്തേക്ക് കടത്തിവിടുന്നുണ്ട്. എന്നാല്‍ രേഖകള്‍ കൈവശമില്ലാത്തവരാണ് വീഡിയോ പകര്‍ത്തുന്നത്.

  ധവാര്‍സി ഗ്രാമത്തില്‍ നിന്ന് ഹസന്‍പൂരിലേക്കാണ് വിവാഹഘോഷ യാത്രയായ ബറാത്ത് വന്നത്. വന്‍ ജനക്കൂട്ടം തന്നെയാണ് ബറാത്തിനൊപ്പം എത്തിയത്. തുടര്‍ന്നാണ് ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ഭക്ഷണം കഴിക്കാമെന്നും അല്ലാത്തവര്‍ക്ക് മടങ്ങിപ്പോകാമെന്നുമുള്ള തീരുമാനത്തില്‍ വധുവിന്റെ വീട്ടുകാരെത്തിയത്.

  റിപ്പോര്‍ട്ടുകള്‍ പ്രകാരം, സെപ്റ്റംബര്‍ 21ന് ഒരേ സ്ഥലത്ത് രണ്ട് ബറാത്തുകള്‍ എത്തിയിരുന്നു. ഒരു ചടങ്ങിന് ഭക്ഷണം വിളമ്പാന്‍ തുടങ്ങിയപ്പോള്‍, മറ്റേ ബറാത്തിലെ അതിഥികളും അകത്ത് കയറി. അങ്ങനെയാണ് വധുവിന്റെ വീട്ടുകാര്‍ ഭക്ഷണം വിളമ്പുന്നത് നിര്‍ത്താന്‍ തീരുമാനിച്ചതും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. എന്നാല്‍, വിവാഹത്തിനെത്തിയ യഥാര്‍ത്ഥ അതിഥികള്‍ക്ക് ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍ അകത്തേക്ക് കടക്കാന്‍ സാധിച്ചില്ല. ഇത് വളരെയധികം കോലാഹലങ്ങള്‍ ഉണ്ടാക്കിയെങ്കിലും കുറച്ച് ആളുകള്‍ ചേര്‍ന്ന് അവരെ കാര്യം പറഞ്ഞ് മനസ്സിലാക്കിയിരുന്നു.

  അടുത്തിടെ, വിവാഹത്തിനെത്തുന്നവര്‍ ഭക്ഷണത്തിന്റെ പണം നല്‍കണമെന്ന വധുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. അതിഥികള്‍ക്ക് ഭക്ഷണം നല്‍കാന്‍ ആവശ്യത്തിന് പണമില്ലാത്തതിനാല്‍ എന്തു ചെയ്യണമെന്ന് വധു എല്ലാവരോടും അഭിപ്രായം ചോദിക്കുന്നതാണ് പോസ്റ്റ്. ഫേസ്ബുക്കിലാണ് യുവതി ആദ്യം പോസ്റ്റ് പങ്കുവെച്ചത്. പിന്നീട് അത് റെഡിറ്റ് ഗ്രൂപ്പില്‍ 'r/weddingshaming' എന്ന തലക്കെട്ടോടു കൂടി പോസ്റ്റ് ചെയ്തു. 'വധുവിന് വിവാഹ ബജറ്റ് വേണ്ട രീതിയില്‍ അറേഞ്ച് ചെയ്യാന്‍ സാധിച്ചില്ല. അതിനാല്‍ ചടങ്ങിനെത്തുന്ന അതിഥികള്‍ ഭക്ഷണത്തിന്റെ പണം നല്‍കണം' എന്ന അടിക്കുറിപ്പോടെയായിരുന്നു റെഡിറ്റിലെ പോസ്റ്റ്.

  Also Read- 'കൊല്ലംകാരുടെ സ്വഭാവം നിനക്കൊന്നുമറിയത്തില്ല'; ട്രോൾ പങ്കുവെച്ച് മുകേഷ് MLA

  പിന്നീട് വധുവിന്റെ ഫേസ്ബുക്ക് പോസ്റ്റും റെഡിറ്റില്‍ വൈറലാകുകയായിരുന്നു. 'ആരെങ്കിലും വിവാഹത്തിനെത്തുന്ന അതിഥികളോട് ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടിട്ടുണ്ടോ? എന്ന ചോദ്യവും യുവതി ചോദിക്കുന്നുണ്ട്. ദയവായി എല്ലാവരും സഹായിക്കണം. ഞാന്‍ ഒരുപാട് സങ്കടവും സമ്മര്‍ദ്ദവും നിറഞ്ഞ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്,' യുവതിയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു.

  വിവാഹവുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ രസകരമായ നിരവധി വാര്‍ത്തകള്‍ പുറത്തു വരാറുണ്ട്. വിവാഹ ഘോഷയാത്രയില്‍ പങ്കെടുക്കാനാകാത്തതില്‍ വരന്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വരന്റെ സുഹൃത്ത് കോടതിയെ സമീപിച്ച വാര്‍ത്ത മുമ്പ് വൈറലായിരുന്നു.

  Summary- An incident where the guests were asked to show their Aadhar card before entering the wedding venue. The strange incident happened in Hasanpur, Amroha, Uttar Pradesh. Its video is also now viral online.
  Published by:Anuraj GR
  First published: