• HOME
 • »
 • NEWS
 • »
 • buzz
 • »
 • Panda Cuddler | പാണ്ടയെ ഉറക്കാനറിയാമോ? ഇതാ നിങ്ങൾക്കൊരു ജോലി; വൈറലായി വീഡിയോ

Panda Cuddler | പാണ്ടയെ ഉറക്കാനറിയാമോ? ഇതാ നിങ്ങൾക്കൊരു ജോലി; വൈറലായി വീഡിയോ

ദശലക്ഷക്കണക്കിന് ആളുകളാണ് കുസൃതി നിറഞ്ഞ പാണ്ടയുടെ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.

 • Last Updated :
 • Share this:
  ഭക്ഷണം കഴിക്കുക, ഉറങ്ങുക, കളിക്കുക, വീണ്ടും ഉറങ്ങുക... അതാണ് പാണ്ടകളുടെ (Panda). രീതി. കാണാന്‍ ഭംഗിയുള്ളതും എന്നാല്‍ അലസന്മാരുമായ മൃഗമാണ് (Lazy animals) പാണ്ടകള്‍. കറുപ്പും വെളുപ്പും നിറത്തോടുകൂടിയ ഇവരുടെ ഭംഗിയും നിഷ്‌കളങ്കതുയും പലരെയും ആകർഷിക്കാറുണ്ട്. വെളുത്ത മുഖത്തിന് മുകളിലുള്ള കറുത്ത ചെവികകളാണ് അവയുടെ ഭംഗി കൂട്ടുന്നത്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും അത്തരമൊരു വീഡിയോ വൈറലായിരിക്കുന്നത് (Viral). ദശലക്ഷക്കണക്കിന് ആളുകളാണ് കുസൃതി നിറഞ്ഞ പാണ്ടയുടെ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. ഉറക്കുന്നവർക്കൊപ്പം (Panda Cuddler) കുസൃതികളുമായി മടിയിലിരിക്കുന്ന പാണ്ടകളെയാണ് വീഡിയോയിൽ കാണുന്നത്.

  നിരവധി പേര്‍ പാണ്ടകളെ മടിയിലിരുത്തിരിക്കുന്നത് വീഡിയോയില്‍ കാണാം. ആരാണ് തങ്ങളുടെ മടിയില്‍ ഇരിക്കുന്ന പാണ്ടയെ വേഗത്തില്‍ ഉറക്കുന്നതെന്നാണ് കണ്ടു പിടിക്കേണ്ടത്. എന്നാൽ പാണ്ടകൾ സദാ അനങ്ങിക്കൊണ്ടിരിക്കുകയുമാണ്. അവയെ ഉറക്കുക എന്നത് വലിയ വെല്ലുവിളിയാണ്.

  എല്ലാ റെക്കോര്‍ഡുകളും മറികടന്ന് ഈ വീഡിയോ വൈറലായിരിക്കുകയാണ്. ബ്യുതെന്‌ഗെബിദെന് എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുവരെ വീഡിയോയ്ക്ക് 72.9‌ റീട്വീറ്റുകളും 441.4സ ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

  Also Read-World's Most Tattooed Man | ശരീരം മുഴുവനും ടാറ്റൂ; 16 വര്‍ഷത്തെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നിലനിര്‍ത്തി 51കാരൻ

  പാണ്ട കഡ്‌ലര്‍ അല്ലെങ്കില്‍ പാണ്ട ഹഗ്ഗര്‍ എന്നാണ് ഈ ജോലിയുടെ പേര്. ഇതിലേക്ക് തിരഞ്ഞെടുക്കുന്നവരുടെ പ്രധാന ജോലി മുഴുവന്‍ നേരവും പാണ്ടയെ സ്‌നേഹിക്കുകയും പരിപാലിക്കുകയുമാണ്.  അതേസമയം, പാണ്ടക്കൊപ്പം ഫുഡ് ഡെലിവറി നടത്തുന്ന ഡെലിവറി ബോയിയുടെ ചിത്രങ്ങള്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മലേഷ്യയിലെ 22 കാരനായ ഫുഡ് പാണ്ട റൈഡറാണ് തന്റെ ജോലിക്കൊപ്പം പാണ്ടയെ ഒപ്പം കൂട്ടിയത്. പാണ്ടയോടൊപ്പം ഡെലിവറിയ്ക്ക് പോകുന്ന ചിത്രങ്ങള്‍ അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റും ചെയ്തിരുന്നു. ഉസൈര്‍ എന്ന ഡെലിവറി ബോയ് ആണ് ഈ ചിത്രങ്ങൾ പങ്കു വെച്ചത്.

  ലോകത്ത് ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവും പ്രായം കൂടിയ പാണ്ട ചൈനയിലെ ചോങ് ക്വിങ് മൃഗശാലയിലെ ജിന്‍ജിങ് ആയിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് 2020 ലാണ് മുത്തശ്ശി പാണ്ട വിടവാങ്ങിയത്. ഏതാനും മാസങ്ങളായി ജിന്‍ജിങ് പാണ്ട രോഗബാധിതയായിരുന്നു. ജിന്‍ജിങ്ങിന്റെ മുപ്പത്തിയെട്ടാം പിറന്നാള്‍ മൃഗശാല അധികൃതര്‍ ഗംഭീരമായി ആഘോഷിച്ചിരുന്നു. അതിനു ശേഷം എട്ടു മാസങ്ങൾ കഴിഞ്ഞാണ് പാണ്ട ചത്തത്. പാണ്ടകളുടെ സാധാരണ ആയുസ്സിലും 13 വര്‍ഷം കൂടുതല്‍ ജീവിച്ച ശേഷമാണ് ജിന്‍ജിങ് ഓര്‍മയായത്. പാണ്ടയ്ക്ക് ശ്വസന തടസ്സവും വിട്ടുമാറാത്ത ചുമയും ഉണ്ടായിരുന്നതായി മൃഗശാലാ അധികൃതർ പറയുന്നു. ഭക്ഷണം കഴിക്കാന്‍ പോലും പ്രയാസമായിരുന്നു. പ്രായാധിക്യവും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതുമാണ് മരണകാരണം.
  Published by:Jayesh Krishnan
  First published: