• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ചൂട് കുറയ്ക്കാന്‍ ചാണകം ബെസ്റ്റാ; എസ്.യുവിയില്‍ ചാണകം പൂശി ഒരു ഡോക്ടര്‍

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഗുജറാത്ത് സ്വദേശിനിയായ സേജല്‍ ഷാ തന്റെ കാറില്‍ ചാണകം പൂശിയെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു.

news18
Updated: June 3, 2019, 7:04 PM IST
ചൂട് കുറയ്ക്കാന്‍ ചാണകം ബെസ്റ്റാ; എസ്.യുവിയില്‍ ചാണകം പൂശി ഒരു ഡോക്ടര്‍
news18
  • News18
  • Last Updated: June 3, 2019, 7:04 PM IST IST
  • Share this:
ചൂടില്‍ നിന്നും രക്ഷ നേടാന്‍ എസ്.യുവിയില്‍ ചാണകം പൂശി മുബൈ സ്വദേശിയായ ഒരു ഡോക്ടറും. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഗുജറാത്ത് സ്വദേശിനിയായ സേജല്‍ ഷാ തന്റെ കാറില്‍ ചാണകം പൂശിയെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. സേജല്‍ ഷാ ടൊയോട്ട കൊറോള കാറിലാണ് ചാണകം പൂശിയത്. ഇതിനു പിന്നാലെയാണ് മുംബൈയിലെ ടാറ്റ കാന്‍സര്‍ ആശുപത്രിയിലെ സീനിയര്‍ ഡോക്ടറായ നവനാദ് ദുദ്ഹയും തന്റെ മഹീന്ദ്ര 500 എസ്യുവിയില്‍ ചാണകം പൂശിയത്.

ചാണകം പൂശിയതിനു ശേഷം കാറിനുള്ളിലെ ചൂട് 5 മുതല്‍ 7 ഡിഗ്രിവരെ കുറഞ്ഞിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു. മൂന്നു കോട്ട് ചാണകമാണ്  കാറില്‍ പൂശിയിരിക്കുന്നത്. ചാണകം പൂശുന്ന സമയത്തുണ്ടകുന്ന ദുര്‍ഗന്ധമൊഴിച്ചാല്‍ മറ്റൊരു പ്രശ്‌നങ്ങളുമില്ലെന്നാണ് നവനാദ് പറയുന്നത്.

എ.സി പ്രവര്‍ത്തിപ്പിക്കുന്നതു മൂലം പ്രകൃതിക്കുണ്ടാകുന്ന ദോഷം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കാറില്‍ ചാണകം പൂശിയതെന്നും ഈ ഡോക്ടര്‍ പറയുന്നു.

ഗോമൂത്രത്തില്‍ നിന്ന് കാന്‍സറിനെ ചെറുക്കാനുള്ള മരുന്ന് കണ്ടെത്താനുള്ള ഗവേഷണത്തിലാണ് ഈ ഡോക്ടർ.

Also Read ലൈംഗികാരോപണ പരാതി: യുവതി അയച്ച ഹോട്ട് ചിത്രങ്ങളും ചാറ്റും പരസ്യപ്പെടുത്തി ഫുട്ബോള്‍ താരം നെയ്മർ

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: June 3, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍