നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • പ്രധാനമന്ത്രിയോട് ട്വിറ്ററിലൂടെ ജന്മദിനാശംസ ആവശ്യപ്പെട്ടു; ഡോക്ടറെ ഞെട്ടിച്ച് മോദിയുടെ മറുപടി ട്വീറ്റ്

  പ്രധാനമന്ത്രിയോട് ട്വിറ്ററിലൂടെ ജന്മദിനാശംസ ആവശ്യപ്പെട്ടു; ഡോക്ടറെ ഞെട്ടിച്ച് മോദിയുടെ മറുപടി ട്വീറ്റ്

  പ്രധാനമന്ത്രിയുടെ ജന്മദിനാശംസാ ട്വീറ്റ് ഉടൻ തന്നെ ട്വിറ്ററിൽ വൈറലായി

  news18

  news18

  • Share this:
   നിങ്ങളുടെ ജന്മദിനത്തിൽ നിങ്ങൾക്ക് പലരിൽ നിന്നായി ജന്മദിന ആശംസാ സന്ദേശങ്ങൾ ലഭിക്കും. സുഹൃത്തുക്കൾ, കുടുംബക്കാർ, പ്രൊമോഷണൽ ബ്രാൻഡുകൾ തുടങ്ങി പലരിൽ നിന്നായി നമുക്കെല്ലാം ജന്മ​ദിന ആശംസാ സന്ദേശങ്ങൾ ലഭിക്കാറുണ്ട്. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി എപ്പോഴെങ്കിലും നിങ്ങൾക്ക് ജന്മദിന ആശംസാ സന്ദേശം അയക്കുമെന്ന് കരുതാനാവുമോ. എന്നാൽ, ഇത്തരത്തിൽ പ്രധാനമന്ത്രിയിൽ നിന്നും ട്വിറ്ററിലൂടെ ജന്മദിന ആശംസ ചോദിച്ചു വാങ്ങിയിരിക്കുകയാണ് ഒരു ഡോക്ടർ.

   ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇയാളുടെ ജന്മദിനത്തിൽ വ്യക്തിപരമായി ആശംസ നേർന്നത്. @Dextrocardiac1 എന്ന ട്വിറ്റർ യൂസർക്കാർ അപ്രതീക്ഷിതമായി പ്രധാനമന്ത്രിയുടെ ആശംസാ സന്ദേശമെത്തിയത്. പ്രധാനമന്ത്രി ഫോളോ ചെയ്യുന്ന അജിത് ദത്ത എന്ന ഇയാളുടെ സുഹൃത്ത് ജന്മദിനത്തിൽ ആശംസാ സന്ദേശമയച്ചിരുന്നു. ഒപ്പം തമാശയായി “ഡെക്‌സ്ട്രോ ദിവസ്” എന്ന ഹാഷ്ടാ​ഗും ചേർത്തു. ഇതിന് മറുപടിയായി നിങ്ങളെ ഫോളോ ചെയ്യുന്ന പ്രധാനമന്ത്രിയോട് “ഡെക്‌സ്ട്രോ ദിവസിൽ” എന്നെ വിഷ് ചെയ്യാൻ പറയുമോ എന്നാണ് ഈ ഡോക്ടർ ചോദിച്ചത്.

   Also Read-സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി മോഷണം; വൈറലായി കള്ളന്റെ കുറിപ്പ്

   എന്നാൽ ഇരുവരെയും ഞെട്ടിച്ച് കൊണ്ട് പ്രധാനമന്ത്രി തന്നെ ഡോക്ടർക്ക് ട്വിറ്ററിലൂടെ ജന്മദിന ആശംസകൾ നേർന്നു. ഡോക്ടർക്ക് മറുപടിയായി “ജന്മദിനാശംസകൾ… അല്ലെങ്കിൽ നിങ്ങൾ വിവരിക്കുന്ന പോലെ ഡെക്‌സ്ട്രോ ദിവസ് ആശംസകൾ… അടുത്ത വർഷം മികച്ചതാവട്ടെ” എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതി.

   അപ്രതീക്ഷിതമായി പ്രധാനമന്ത്രിയുടെ ജന്മദിനാശംസ എത്തിയതോടെ ഞെട്ടിയ ഡെക്സ്ട്രോ, “ഞാൻ ഏറ്റവും ഭാഗ്യവാനാണ്” എന്ന് ട്വീറ്റ് ചെയ്തു. ഡോക്ടർക്ക് ആദ്യം ജന്മദിനാശംസ നൽകിയ അജിത് ദത്തയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് മറുപടി നൽകി.   പ്രധാനമന്ത്രിയുടെ ജന്മദിനാശംസാ ട്വീറ്റ് ഉടൻ തന്നെ ട്വിറ്ററിൽ വൈറലായി. ഒറിജിനൽ ട്വീറ്റിന്റെ ത്രെഡിൽ നിരവധി ആളുകൾ പ്രധാനമന്ത്രിയോട് അവരുടെ ജന്മദിനത്തിൽ ആശംസ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഹാൻഡിൽ നിന്നും അപൂർവമായാണ് ഇത്തരത്തിലുള്ള ട്വീറ്റുകൾ ചെയ്യപ്പെടുന്നത്. പൊതുവെ രാഷ്ട്രീയ കാര്യങ്ങൾ മാത്രമാണ് ഇതിൽ നിന്നും പങ്കുവച്ചിരുന്നത്. കൂടാതെ, ജനങ്ങളെ അഭിസംബോധന ചെയ്തുള്ള ട്വീറ്റുകളും പ്രധാനമന്ത്രിയുടെ ട്വിറ്റർ ഹാന്റിലിൽ പ്രത്യക്ഷപ്പെടാറുണ്ട്.

   അതേസമയം, പ്രമുഖരായ ലോക നേതാക്കൾ, രാഷ്ട്രീയക്കാർ, സെലിബ്രിറ്റികൾ എന്നിവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ ഹാന്റിലിൽ നിന്നും ജന്മദിനത്തിനും മറ്റും ആശംസകൾ നേരുന്നത് പതിവാണ്. ഇന്ന് അന്തരിച്ച പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം ദിലീപ് കുമാറിനെ പ്രധാനമന്ത്രി ട്വിറ്ററിലൂടെ അനുസ്മരിച്ചു. ഇന്ത്യൻ സിനിമയിലെ ഇതിഹാസമായി ദിലീപ് കുമാർജി ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. സമാനതകളില്ലാത്ത കഴിവുകൾ അദ്ദേഹത്തെ അനുഗ്രഹിച്ചു, അതിനാലാണ് വിവിധ തലമുറകളിലെ പ്രേക്ഷകരെ ആകർഷിക്കാൻ അദ്ദേഹത്തിനായത്. അദ്ദേഹത്തിന്റെ നിര്യാണം നമ്മുടെ സാംസ്കാരിക ലോകത്തിന് കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും അനുശോചന അറിയിക്കുന്നതായും പ്രധാനമന്ത്രി കുറിച്ചു.
   Published by:Jayesh Krishnan
   First published:
   )}