• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'യൂദാസ് വാങ്ങിയ വെള്ളിക്കാശില്‍ രണ്ടെണ്ണം'; മോന്‍സണിന്റെ നർമബോധം എത്ര അഭിനന്ദിച്ചിട്ടും മതിവരുന്നില്ലെന്ന് ഡോ. ബി ഇക്ബാൽ

'യൂദാസ് വാങ്ങിയ വെള്ളിക്കാശില്‍ രണ്ടെണ്ണം'; മോന്‍സണിന്റെ നർമബോധം എത്ര അഭിനന്ദിച്ചിട്ടും മതിവരുന്നില്ലെന്ന് ഡോ. ബി ഇക്ബാൽ

വെറുമൊരു തട്ടിപ്പു വീരന്‍ മാത്രമായി മോന്‍സണ്‍ മാവുങ്കലിനെ കുറച്ച് കാണരുതെന്നും ഇക്ബാല്‍ ആവശ്യപ്പെട്ടു.

monson mavunkal

monson mavunkal

  • Share this:
    തിരുവനന്തപുരം: യേശുവിനെ ഒറ്റിക്കൊടുക്കാനായി യൂദാസ് വാങ്ങിയ വെള്ളിക്കാശില്‍ രണ്ടെണ്ണം അവതരിപ്പിച്ചതിലൂടെ മോന്‍സണ്‍ പ്രകടിപിച്ച നർമബോധം എത്ര അഭിനന്ദിച്ചിട്ടും മതിവരുന്നില്ലെന്ന് ഡോ. ബി ഇക്ബാല്‍. വെറുമൊരു തട്ടിപ്പു വീരന്‍ മാത്രമായി മോന്‍സണ്‍ മാവുങ്കലിനെ കുറച്ച് കാണരുതെന്നും ഇക്ബാല്‍ ഫേസ്ബുക്കിൽ കുറിച്ചു.

    ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

    വെറുമൊരു തട്ടിപ്പു വീരന്‍ മാത്രമായി മോന്‍സണ്‍ മാവുങ്കലിനെ കുറച്ച് കാണരുത്. ഇതിനു മുന്‍പ് എത്രയോ കബളിപ്പിക്കലിനാണു മലയാളികള്‍ 'അഹമഹമികയാ' മുന്നോട്ട് വന്നുകൊണ്ടിരുന്നത്. എല്ലാറ്റിലും വലിയ കേമരെന്ന് നടിക്കുമ്പോഴും അതിവേഗം പറ്റിക്കപ്പെടാവുന്ന ജനങ്ങളാണു (Gullible) മലയാളികളെന്ന് ഏതൊരു തട്ടിപ്പ് സാധാരണനും (കാവാലത്തോട് കടപ്പാട്) അറിയാവുന്ന അങ്ങാടി രഹസ്യമാണു.''

    മോന്‍സണ്‍ പക്ഷെ പ്രസക്തനാവുന്നത് അയാളുടെ അത്യുന്നതമെന്ന് വിശേഷിപ്പിക്കേണ്ട ഫലിതബോധത്തിന്റെ പേരിലാണ്. മോശയുടെ ഊന്ന് വടിയും അലക്‌സാണ്ടറുടെ വാളുമൊക്കെ പ്രയോഗിച്ച് പഴകിയ പഴഞ്ചന്‍ ഐറ്റങ്ങള്‍ മാത്രം. എന്നാല്‍ യേശുവിനെ ഒറ്റുക്കൊടുക്കാനായി യൂദാസ് വാങ്ങിയ വെള്ളിക്കാശില്‍ രണ്ടെണ്ണം അവതരിപ്പിച്ചതിലൂടെ മോന്‍സണ്‍ പ്രകടിപിച്ച നർമബോധം എത്ര അഭിനന്ദിച്ചിട്ടും മതിവരുന്നില്ല. സത്യത്തില്‍ നമിച്ച് പോയി. പ്രസിദ്ധരായ തട്ടിപ്പ് വീരന്മാരുടെയല്ല കുഞ്ചന്‍ നമ്പ്യാരുടെയും വികെയെന്നിന്റെയും പിന്‍ഗാമിയായി അംഗീകരിച്ച് ഫലിതബോധത്തില്‍ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം മോന്‍സണിനു നല്‍കി ആദരിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.


    Also Read- 'യേശുവിനെ വഞ്ചിച്ച വെള്ളിക്കാശ്, കേരളം സൃഷ്ടിച്ച പരശുരാമന്റെ മഴു, ബ്രണ്ണനിലെ ഊരിപ്പിടിച്ച വാൾ'; മോൻസണിന്റെ 'പുരാവസ്തു' ശേഖരത്തിൽ ട്രോൾമഴ


    കൊച്ചി കലൂരിലുള്ള വീടുതന്നെ മ്യൂസിയമാക്കി മാറ്റി അവിടെയായിരുന്നു മോൻസൺ വ്യാജ പുരാവസ്തുക്കൾ സൂക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തിരുന്നത്. വളരെ കർശനമായ സുരക്ഷാ സംവിധാനങ്ങളാണ് ഇയാൾ സന്ദർശകർക്കുവേണ്ടി ഇവിടെ ഒരുക്കിയിരുന്നത്. ലോകത്തിലെ അത്യപൂർവ്വങ്ങളായ പുരാവസ്തുക്കൾ തന്റെ പക്കൽ ഉണ്ടെന്ന് അവകാശപ്പെട്ടിരുന്ന മോൻസൺ അത് കാണാൻ വരുന്നവരുടെ മൊബൈൽ ഫോണുകൾ ആദ്യം തന്നെ സ്വീകരണ മുറിയിലെ ഒരു ലോക്കറിൽ വെച്ച് പൂട്ടും. അകത്തു ചെന്നാൽ ഈ വസ്തുക്കൾക്കൊക്കെ കാവലായി തലങ്ങും വിലങ്ങും സുരക്ഷാ കാമറകൾ ഉണ്ട്. നിരവധി സെക്യൂരിറ്റി സ്റ്റാഫും മോൻസനുണ്ടായിരുന്നു. യേശു ക്രിസ്തുവിന്റെ രക്തം പുരണ്ടത് എന്നുപോലും അവകാശപ്പെട്ടുകൊണ്ട്, ഒരു കഷ്ണം തുണിയും ഈ വീട്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു മോൻസൺ.

    Also Read- മോൻസൺ മാവുങ്കൽ തട്ടിപ്പുകാരനെന്ന് 2020ൽ ഇന്റലിജൻസ് റിപ്പോർട്ട്; ഇഡി അന്വേഷണത്തിനും ഡിജിപി ശുപാർശ നൽകി

    ടിപ്പു സുൽത്താൻറെ സിംഹാസനം അടക്കം പുരാവസ്തുക്കളായി ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു മോൻസൻ മാവുങ്കലിൻറെ പുരാവസ്തു വിൽപ്പന. എന്നാൽ ചേർത്തലയിലെ ഒരു ആശാരിയാണ് ഇവ നിർമിച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ബൈബിളിൽ പറയുന്ന മോശയുടെ അംശ വടി അടക്കം തന്റെ പക്കലുണ്ടെന്ന് മോൻസൺ അവകാശപ്പെട്ടിരുന്നു. എന്നാൽ താൻ ഒറിജിനലല്ല, അതിൻറെ പകർപ്പാണെന്ന് പറഞ്ഞു തന്നെയാണ് പുരാവസ്തുക്കൾ വിറ്റിരുന്നതെന്നാണ് മോൻസൺ പൊലീസിനോട് അവകാശപ്പെടുന്നത്. പുരാവസ്തുക്കൾ വിറ്റതിന് കുവൈറ്റിലെയും ദുബൈയിലെയും രാജ കുടുംബാംഗങ്ങൾ അടക്കമുള്ളവർ വിദേശത്തു നിന്നും അയച്ചു തന്ന പണമാണ് തന്റെ പക്കലുള്ളതെന്ന് വ്യാജരേഖ കിട്ടിയാണ് പലരിൽ നിന്നായി കോടികൾ തട്ടിയത്.

    Also Read- മോൺസൺ മാവുങ്കലിന്റെ വീട്ടിൽ നിന്നും കേരള പൊലീസിന്റെ ബീറ്റ് ബോക്സ് എടുത്തുമാറ്റി

    "യേശുവിനെ ഒറ്റുകൊടുക്കാൻ വേണ്ടി യൂദാസ് സ്വീകരിച്ച മുപ്പതു വെള്ളിക്കാശിലെ രണ്ടെണ്ണം നമ്മുടെ കേരളത്തിലുണ്ട്" എന്നതായിരുന്നു മോൻസൺ മാവുങ്കലിന്റെ പ്രധാന അവകാശവാദം. ഒരു പെട്ടിക്കുള്ളിൽ ആമാടപ്പെട്ടിയുടെ രൂപത്തിലുള്ള മറ്റൊരു കുഞ്ഞുപെട്ടിക്കുള്ളിലായി സൂക്ഷിച്ച ഈ രണ്ടു നാണയങ്ങൾ ഭക്ത്യാദര പൂർവം മോൻസണിന്റെ അനുയായികളിൽ ഒരാൾ പുറത്തെടുത്ത് കാണിക്കുമ്പോൾ പലരും അത് വിശ്വസിച്ചു പോകും. മോൻസണിന്റെ വീട്ടിൽ കാമറ ടീമിനെയും കൊണ്ട് ചെന്ന്, ഈ നാണയം ഇങ്ങനെ പുറത്തെടുക്കുന്നതിന്റെ ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത ഭക്തിസാന്ദ്രമായ പശ്ചാത്തല സംഗീതത്തോടെ കാണിച്ചിട്ടുള്ളവരിൽ പ്രസിദ്ധ യൂട്യൂബർമാരായ ഒരു അമ്മയും മകനും വരെയുണ്ട്. "കയ്യിൽ ഈ നാണയങ്ങൾ തൊടാൻ പറ്റിയത് തന്നെ വലിയ ഭാഗ്യം" എന്നാണ് അന്ന് അവർ വിഡിയോയിൽ പറഞ്ഞത്.

    ചേർത്തല മാവുങ്കൽ മോൻസൺ അറിയപ്പെട്ടിരുന്നത് ഡോ. മോൻസൺ മാവുങ്കൽ എന്ന പേരിലായിരുന്നു. എങ്ങനെയാണ് ഇയാൾ ‘ഡോക്ടർ’ ആയതെന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല. ആളുകളെ പറഞ്ഞുവീഴ്ത്താനുള്ള വാക്ചാതുരിയായിരുന്നു കൈമുതൽ. കലൂരിൽ മാസം അരലക്ഷം രൂപ വാടകയ്ക്കാണ് വീട് എടുത്ത് താമസം തുടങ്ങിയത്. എന്നാൽ എട്ടു മാസമായി വാടക കൊടുത്തിട്ടില്ല.
    Published by:Rajesh V
    First published: