നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • അ​ടി​വ​സ്ത്ര​മ​ഴി​ച്ച് ന​ടു​റോ​ഡി​ൽ ഉപേക്ഷിച്ചു; റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യിൽ പ്ര​തി​ഷേ​ധവുമായി തൃശൂരിലെ ഡോക്ടർ

  അ​ടി​വ​സ്ത്ര​മ​ഴി​ച്ച് ന​ടു​റോ​ഡി​ൽ ഉപേക്ഷിച്ചു; റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യിൽ പ്ര​തി​ഷേ​ധവുമായി തൃശൂരിലെ ഡോക്ടർ

  റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ചാണ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോക്ടർ ഇത്തരമൊരു സമര മാർഗം സ്വീകരിച്ചത്

  ഡോ.​ സി.​വി. ​കൃ​ഷ്ണ​കു​മാർ

  ഡോ.​ സി.​വി. ​കൃ​ഷ്ണ​കു​മാർ

  • Last Updated :
  • Share this:
   തൃ​ശൂ​ർ: പല വ്യത്യസ്ഥ സമരങ്ങളും സംസ്ഥാനത്ത് കണ്ടിട്ടുണ്ടെങ്കിലും തൃശൂരുകാർക്ക് ഇതൊരു പുതിയ അനുഭവം ആയിരുന്നു. ത​ക​ർ​ന്ന റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ചാണ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോക്ടർ ഇത്തരമൊരു സമര മാർഗം സ്വീകരിച്ചത്.

   തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലി​ലെ ഓ​ർ​ത്തോ​പീ​ഡി​ക്സ് വി​ഭാ​ഗം അ​സിസ്റ്റന്‍റ് ​പ്ര​ഫ.​ഡോ.​ സി.​വി. ​കൃ​ഷ്ണ​കു​മാ​റാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ചാ​വ​ക്കാ​ട്-​ചേ​റ്റു​വ റോ​ഡി​ൽ വേ​റി​ട്ട പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. റോ​ഡ് പൊ​ളി​ഞ്ഞ​തി​നു പി​ന്നി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രിയുടെയും എം​എ​ൽ​എ​യു​ടേ​യും അ​ഴി​മ​തി​യു​ണ്ടെ​ന്നും പ്ര​തി​ഷേ​ധ​ത്തി​ൽ ഡോ.​കൃ​ഷ്ണ​കു​മാ​ർ പ​റ​യു​ക​യും ചെ​യ്തു.

   Also Read പപ്പടവും ശർക്കരയും മാത്രമല്ല മുളകുപൊടിയും കഴിക്കാൻ പാടില്ലായിരുന്നു; ഓണക്കിറ്റിലെ മുളകുപൊടിയിൽ ബാക്ടീരിയ കണ്ടെത്തി

   സമരം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇ​തോ​ടെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പൽ ഡോ.​എം.​എ.​ആ​ൻ​ഡ്രൂ​സ് ഡോ.​കൃ​ഷ്ണ​കു​മാ​റി​നോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു. ഡോക്ടർ ഒ​ടു​വി​ൽ മാ​പ്പു പ​റ​ഞ്ഞ് രക്ഷപെടാൻ ശ്രമിച്ചെങ്കിലും ന​ട​പ​ടി​ ഉണ്ടാകാനാണ് സാ​ധ്യ​തയെന്നാണ് വിവരം.

   തനിക്ക് ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്നും നി​രു​പാ​ധി​കം മാ​പ്പ​പേ​ക്ഷി​ക്കു​ന്നു​വെ​ന്നും പ്ര​തിഷേധത്തി​ന് തെ​ര​ഞ്ഞെ​ടു​ത്ത വ​ഴി തെ​റ്റായിപ്പോയെ​ന്നും ഡോക്ടർ പറഞ്ഞു. ഒപ്പം മ​ന്ത്രി​യു​ടേ​യും എം​എ​ൽ​എ​യു​ടേ​യും പേ​രിൽ അ​ഴി​മ​തി ആ​രോ​പി​ച്ച​ത് വ​ലി​യ തെ​റ്റാ​ണെ​ന്നും ഡോ.​കൃ​ഷ്ണ​കു​മാ​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ ​കു​റി​പ്പി​ല്‍ പറയുന്നു.
   Published by:user_49
   First published:
   )}