HOME » NEWS » Buzz » DOCTOR PLAYS FILM MUSIC TO A COVID POSITIVE PATIENT MM

'ലവ് യൂ സിന്ദഗി': കോവിഡ് രോഗിയായ യുവതിക്ക് പാട്ട് വച്ചുകൊടുത്ത് ഡോക്ടർ, ഹൃദയങ്ങൾ കീഴടക്കി വൈറൽ വീഡിയോ

ഡോക്ടർ പാട്ട് വച്ചു കൊടുക്കുകയും ആ രോഗി സന്തോഷത്തോടെ സംഗീതം ആസ്വദിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം

News18 Malayalam | news18-malayalam
Updated: May 10, 2021, 1:01 PM IST
'ലവ് യൂ സിന്ദഗി': കോവിഡ് രോഗിയായ യുവതിക്ക് പാട്ട് വച്ചുകൊടുത്ത് ഡോക്ടർ, ഹൃദയങ്ങൾ കീഴടക്കി വൈറൽ വീഡിയോ
പാട്ട് കേൾക്കുന്ന യുവതി
  • Share this:
കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ആരോഗ്യപ്രവർത്തകരെ കൂടുതൽ സമ്മർദ്ദത്തിലാക്കിക്കൊണ്ടിരിക്കുകയാണ്. ഈ പ്രതിസന്ധിയ്ക്കിടയിലും രോഗികൾക്ക് മനോധൈര്യം നൽകാനും അവരെ സന്തോഷിപ്പിക്കാനും ആരോഗ്യപ്രവർത്തകർ തങ്ങളുടേതായ രീതിയിൽ ശ്രമിക്കുന്നുണ്ട്. ഡോക്ടർമാരും നഴ്‌സുമാരും ചേർന്ന് പി പി ഇ കിറ്റുകൾ ധരിച്ച് നൃത്തച്ചുവടുകൾ വച്ചും പാട്ട് പാടിയും രോഗികളെ സന്തോഷിപ്പിക്കുന്ന നിരവധി വീഡിയോകൾ നമ്മൾ ഇതിനകം കണ്ടുകഴിഞ്ഞു.

സമാനമായ മറ്റൊരു സംഭവം ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. ഡോ. മോനികലൻഗെഹ്‌ എന്ന ഡോക്ടർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് ഇപ്പോൾ ജനശ്രദ്ധ പിടിച്ചു പറ്റുന്നത്. കോവിഡ് ചികിത്സയിൽ കഴിയുന്ന ഒരു രോഗി ഡോക്‌ടറോട്‌ ഏതെങ്കിലും ഒരു പാട്ട് വയ്ക്കാൻ ആവശ്യപ്പെടുകയാണ്. ഡോക്ടർ പാട്ട് വച്ചു കൊടുക്കുകയും ആ രോഗി സന്തോഷത്തോടെ സംഗീതം ആസ്വദിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. 'ലവ് യൂ സിന്ദഗി...' എന്ന ഗാനമാണ് യുവതിയായ ആ കോവിഡ് രോഗി ആസ്വദിക്കുന്നത്.

"അവൾക്ക് 30 വയസ് പ്രായമേ ഉള്ളൂ. ഐ സി യു കിടക്ക കിട്ടാത്തതിനാൽ കോവിഡ് എമർജൻസി വിഭാഗത്തിൽ കഴിഞ്ഞ 10 ദിവസമായി ഞങ്ങൾ അവളെ പരിചരിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അവൾ കഴിയുന്നത്, റെംഡിസിവർ മരുന്ന് നൽകുകയും പ്ലാസ്മ തെറാപ്പിയ്ക്ക് വിധേയയാവുകയും ചെയ്തിട്ടുണ്ട്. നല്ല മനക്കരുത്തുള്ള ശക്തയായ സ്ത്രീയാണ് അവൾ. പാട്ട് വെച്ചോട്ടെ എന്ന് എന്നോട് ചോദിച്ചപ്പോൾ ഞാൻ സന്തോഷത്തോടെ സമ്മതിച്ചു. "പാഠം: പ്രതീക്ഷ ഒരിക്കലും കൈവിടരുത്" എന്ന കുറിപ്പോട് കൂടിയാണ് സന്തോഷം പകരുന്ന ഈ വീഡിയോ ആ ഡോക്ടർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.30 വയസുകാരിയായ യുവതി ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നത്. ഐ.സി.യു. കിടക്കയുടെ അഭാവം മൂലം എമർജൻസി വാർഡിൽ കിടത്തിചികിത്സിക്കാൻ ആശുപത്രി അധികൃതർ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ പത്ത് ദിവസമായി അവിടെ ചികിത്സയിൽ കഴിയുന്ന യുവതിയ്ക്ക് റെംഡെസിവിർ മരുന്നിന്റെ ഡോസുകൾ നൽകിയതോടൊപ്പം പ്ലാസ്മ തെറാപ്പിയും ചെയ്തിട്ടുണ്ട്. വളരെ സങ്കടകരമായ ജീവിതാവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അപാരമായ മനഃശക്തിയാണ് അവർ പ്രകടിപ്പിക്കുന്നത്.കാണുന്നവർക്കെല്ലാം പ്രതീക്ഷയും സന്തോഷവും പകരുന്ന ആ വീഡിയോ ട്വിറ്ററിലൂടെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടു കഴിഞ്ഞത്. ഇതിനകം 4,43,900 വ്യൂകളാണ് ആ വീഡിയോയ്ക്ക് ലഭിച്ചിട്ടുള്ളത്. ഇന്റർനെറ്റ് ഉപയോക്താക്കൾ ആ യുവതിയുടെ മനോധൈര്യത്തെ പ്രശംസിക്കുകയും അവർക്ക് ആശംസകൾ നേരുകയും ചെയ്യുന്നു.

"നന്ദി ഡോക്ടർ! നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്കെല്ലാം നന്ദി! നിങ്ങളാണ് യഥാർത്ഥ താരങ്ങൾ! സുരക്ഷിതമായി കഴിയുക" എന്നാണ് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് കമന്റായി എഴുതിയത്. "ആ രോഗിയ്ക്ക് ഞങ്ങളുടെ സ്നേഹം അറിയിക്കുന്നു. എത്രയും പെട്ടെന്ന് രോഗം ഭേദമായി തിരിച്ചു വരട്ടെ" എന്നാണ് മറ്റൊരു ഉപയോക്താവ് കമന്റ് ചെയ്തത്.

Keywords: Covid 19 Patient, Music, Song, Love You Zindagi, Doctor, കോവിഡ് 19 രോഗി, സംഗീതം, പാട്ട്, ലവ് യൂ സിന്ദഗി, ഡോക്ടർ
Published by: user_57
First published: May 10, 2021, 1:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories