നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'അവർ അദ്ദേഹത്തിന്റെ ഭാര്യയാണ്, മകളല്ല': ടെക്‌നീഷ്യന്റെ കുറിപ്പ് തുണയായെന്ന് ഡോക്ടർ; വൈറൽ പോസ്റ്റ് കാണാം

  'അവർ അദ്ദേഹത്തിന്റെ ഭാര്യയാണ്, മകളല്ല': ടെക്‌നീഷ്യന്റെ കുറിപ്പ് തുണയായെന്ന് ഡോക്ടർ; വൈറൽ പോസ്റ്റ് കാണാം

  "അവർ അദ്ദേഹത്തിന്റെ ഭാര്യയാണ്, മകളല്ല" എന്നതായിരുന്നു ഒറ്റനോട്ടത്തിൽ നിസാരമായി തോന്നുന്ന ആ കുറിപ്പിന്റെ ഉള്ളടക്കം. ഭാര്യ എന്ന വാക്കിന്റെ താഴെ അടിവര ഇട്ടിട്ടുമുണ്ട്. "ഒരു രോഗിയുടെ മുറിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഞാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളൊക്കെ ഒരു കുറിപ്പിലൂടെ എന്റെ ടെക്‌നീഷ്യൻ എന്നെ അറിയിക്കുന്നുണ്ട്. അദ്ദേഹത്തിന് സ്ഥാനക്കയറ്റം നൽകാൻ ഞാൻ ആലോചിക്കുകയാണ്" എന്നായിരുന്നു ആ കുറിപ്പിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് ഡോക്റ്റർ സമൂഹ മാധ്യമത്തിൽ എഴുതിയത്.

  Photo- twitter

  Photo- twitter

  • Share this:
   ക്ലയന്റുകളുമായി ഇടപെടുമ്പോൾ എല്ലാവരും അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. പൂർണമായും ഔപചാരികതയോടു കൂടിയല്ലാതെയുള്ള പെരുമാറ്റം ഈ കാലഘട്ടത്തിൽ സ്വാഭാവികമാണെങ്കിലും ക്ലയന്റുകളുടെ വികാരം വ്രണപ്പെടുത്താതിരിക്കാൻ തന്ത്രപരമായിത്തന്നെ അവരുമായി ഇടപഴകേണ്ടതുണ്ട്. തന്റെ ടെക്‌നീഷ്യൻ ഒരു കുറിപ്പ് നൽകി സഹായിച്ചതുകൊണ്ട് മാത്രം ഒരു ഹിമാലയൻ അബദ്ധത്തിൽ ചാടുന്നതിൽ നിന്ന് രക്ഷപ്പെട്ട ഡോക്റ്ററുടെ അനുഭവം ഇക്കാര്യത്തിൽ ഒരു പാഠമാണ്.

   ടെക്‌നീഷ്യൻ ഒരു കുറിപ്പ് നൽകിയിരുന്നില്ലെങ്കിൽ ഒരു രോഗിയുമായുള്ള ഡോക്റ്ററുടെ കൂടിക്കാഴ്ച അബദ്ധത്തിൽ കലാശിക്കാൻ സാധ്യത ഉണ്ടായിരുന്നു. ഒഫ്താൽമോളജിസ്റ്റ് ആയി ജോലി ചെയ്യുന്ന ഡോ. ഗ്ലൗകോംഫ്ലെക്കൻ ആ ടെക്‌നീഷ്യൻ തനിക്ക് നൽകിയ കുറിപ്പിന്റെ ഫോട്ടോ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. "അവർ അദ്ദേഹത്തിന്റെ ഭാര്യയാണ്, മകളല്ല" എന്നതായിരുന്നു ഒറ്റനോട്ടത്തിൽ നിസാരമായി തോന്നുന്ന ആ കുറിപ്പിന്റെ ഉള്ളടക്കം. ഭാര്യ എന്ന വാക്കിന്റെ താഴെ അടിവര ഇട്ടിട്ടുമുണ്ട്. "ഒരു രോഗിയുടെ മുറിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഞാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളൊക്കെ ഒരു കുറിപ്പിലൂടെ എന്റെ ടെക്‌നീഷ്യൻ എന്നെ അറിയിക്കുന്നുണ്ട്. അദ്ദേഹത്തിന് സ്ഥാനക്കയറ്റം നൽകാൻ ഞാൻ ആലോചിക്കുകയാണ്" എന്നായിരുന്നു ആ കുറിപ്പിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് ഡോക്റ്റർ സമൂഹ മാധ്യമത്തിൽ എഴുതിയത്.

   ആ പോസ്റ്റിന്റെ കമന്റ് സെക്ഷനിൽ ആ രോഗിയും അദ്ദേഹത്തിന്റെ ഭാര്യയും തമ്മിലുള്ള പ്രായവ്യത്യാസം ഏതാണ്ട് മുപ്പത് വയസായിരുന്നു എന്നും ഡോക്റ്റർ എഴുതിയിട്ടുണ്ട്. ചിരി ഉണർത്തുന്ന ഈ ട്വീറ്റ് അധികം വൈകാതെ വൈറലായി മാറുകയായിരുന്നു. ഇതിനകം 3.42 ലക്ഷം പേരാണ് ഈ പോസ്റ്റ് ലൈക്ക് ചെയ്തത്. പലരും തങ്ങൾക്കുണ്ടായ സമാനമായ അനുഭവങ്ങളെക്കുറിച്ച് കമന്റ് സെക്ഷനിൽ എഴുതുന്നുണ്ട്. "ഞാൻ ചെയ്ത അബദ്ധം നിങ്ങളും ചെയ്യരുത് എന്ന നിഗൂഢമായ അർഥം കൂടി ഈ കുറിപ്പിനുണ്ട്" എന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് അഭിപ്രായപ്പെട്ടത്. "രോഗിയുടെ കൂടെ വരുന്ന ആൾ ആരാണെന്നറിയാൻ ഞാൻ രോഗിയോട് തന്നെ അയാളുമായുള്ള ബന്ധം എന്താണെന്ന് ചോദിച്ച് ഉറപ്പു വരുത്തുകയാണ് പതിവ്. വളരെ പ്രയാസപ്പെട്ടാണ് ഈ വഴി ശീലിച്ചെടുത്തത്." എന്നാണ് ഡോക്റ്ററായ മറ്റൊരു വ്യക്തി കമന്റ് ചെയ്തത്.

   Also Read- പ്രസവം ഇത്ര എളുപ്പമോ? ഉറക്കത്തിനിടെ കുഞ്ഞിന് ജന്മം നൽകിയ യുവതിയുടെ വെളിപ്പെടുത്തൽ

   "ഒരിക്കൽ ഞാൻ എന്റെ അച്ഛനെ ആശുപത്രിയിൽ അടിയന്തരമായി കൊണ്ടുപോയപ്പോൾ ഒരു നഴ്സ് അദ്ദേഹത്തോട്, കാമുകി വന്നതിന് ശേഷം പരിശോധനാ ഫലത്തെക്കുറിച്ച് സംസാരിച്ചാൽ മതിയോ എന്ന് എന്നെ ഉദ്ദേശിച്ചുകൊണ്ട് ചോദിച്ചു. രസകരമായ വസ്തുത അദ്ദേഹത്തിന് ആ സമയത്ത് ഒരു കാമുകി ഉണ്ടായിരുന്നു എന്നതാണ്. ആ നഴ്സ് അച്ഛനെ അക്ഷരാർത്ഥത്തിൽ ഭയപ്പെടുത്തിക്കളഞ്ഞു", മൂന്നാമതൊരാൾ കമന്റ് ചെയ്തു. "എന്റെ മുത്തശ്ശിയോട് അവരുടെ മകൻ പുറത്തു കാത്തിരിക്കുന്നുണ്ട് എന്ന് ആശുപത്രിയിൽ നിന്നുള്ള ഒരു ജീവനക്കാരൻ പറഞ്ഞു, ഞങ്ങൾ കഴിഞ്ഞ 57 വർഷമായി വിവാഹിതരാണ് എന്ന് മുത്തശ്ശി മറുപടി പറഞ്ഞപ്പോൾ അദ്ദേഹം ഉറപ്പായും ഞെട്ടിക്കാണും", പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുമായി മറ്റൊരു ട്വിറ്റർ ഉപയോക്താവ് രംഗത്ത് വന്നു.
   Published by:Rajesh V
   First published:
   )}