നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Mobile Phone | കടുത്ത വയറുവേദന; ആറുമാസം മുമ്പ് വിഴുങ്ങിയ മൊബൈല്‍ ഫോണ്‍ പുറത്തെടുത്തപ്പോൾ ശരിയായി

    Mobile Phone | കടുത്ത വയറുവേദന; ആറുമാസം മുമ്പ് വിഴുങ്ങിയ മൊബൈല്‍ ഫോണ്‍ പുറത്തെടുത്തപ്പോൾ ശരിയായി

    ആറ് മാസമായി സ്വാഭാവികമായി മൊബൈൽ പുറത്തു വരുന്നത് കാത്തിരിക്കുകയായിരുന്നു ഇയാൾ.

    News18

    News18

    • Share this:
      ആറ് മാസമായി തുടരുന്ന കടുത്ത വയറുവേദനയുമായാണ് രോഗി ആശുപത്രിയിൽ എത്തിയത്. ഈജിപ്തിലെ ഹോസ്പിറ്റലിൽ എത്തിയ രോഗിയെ പരിശോധിച്ച ഡോക്ടർമാർ കണ്ടെത്തിയത് വയറിനകത്ത് മൊബൈൽ ഫോണും(mobile phone). വയറുവേദനയുടെ(abdominal pain) കാരണം കണ്ടെത്താനായി രോഗിയുടെ എക്സ്റേ( X-ray )എടുത്തപ്പോഴാണ് വയറിനകത്ത് മൊബൈൽ ഫോൺ കണ്ടെത്തിയത്(mobile phone in the body of a man).

      ആറ് മാസം മുമ്പ് ഇയാൾ മൊബൈൽ ഫോൺ വിഴുങ്ങിയെന്നാണ് ഡോക്ടർമാർ മനസ്സിലാക്കിയത്. ഈജിപ്തിലെ അസ്വാൻ യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നിന്ന് രോഗിയുടെ വയറ്റിൽ നിന്ന് മൊബൈൽ ഫോൺ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

      ആറ് മാസം മുമ്പാണ് ഇയാൾ മൊബൈൽ ഫോൺ വിഴുങ്ങിയത്. വയറ്റിനകത്ത് മൊബൈൽ ഫോൺ കുടുങ്ങിയത് ഇയാൾക്ക് അറിയുമായിരുന്നു എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. ഇതിന് ഡോക്ടറെ കാണാതെ സ്വാഭാവികമായി മൊബൈൽ പുറത്തു വരുന്നത് കാത്തിരിക്കുകയായിരുന്നു ഇയാൾ.

      എന്നാൽ ഇയാളുടെ ഊഹത്തിന് വിരുദ്ധമായി മൊബൈൽ വയറ്റിൽ കുടങ്ങി. ഇതോടെ കഠിനമായ വയറുവേദനയും തുടങ്ങി. തുടർന്നാണ് ആശുപത്രിയിൽ എത്തുന്നത്. വയറുവേദയുമായി എത്തിയ രോഗിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതോടെ വയറ്റിൽ മൊബൈൽ ഫോൺ കുടുങ്ങിയതായി കണ്ടെത്തുകയായിരുന്നു.


      ആറ് മാസമായി വയറ്റിനുള്ളിൽ കിടന്നതോടെ അടിവയറ്റിൽ തീവ്രമായ അണുബാധയും ഉണ്ടായിരുന്നു. പരിശോധന നടത്തിയ ഡോക്ടർമാർ ഉടൻ തന്നെ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തി ചികിത്സ നേടാൻ ഇനിയും വൈകിയിരുന്നെങ്കിൽ ജീവഹാനി വരെ സംഭവിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

      ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി ആരോഗ്യനില വീണ്ടെടുത്തതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു.

      Also Read-Cancer | ക്യാൻസർ ഭേദമാകാൻ കഞ്ചാവിന്റെ എണ്ണ? ശാസ്ത്രലോകത്തെ ഞെട്ടിച്ച് 80കാരിയുടെ അനുഭവം

      ആശുപത്രിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു ശസ്ത്രക്രിയ എന്നാണ് അസ്വാൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ചെയർമാൻ മുഹമ്മദ് എൽ ദഹ്ശോരി പറയുന്നത്.

      വയറ്റിൽ കുടുങ്ങിയ ഫോൺ ആറ് മാസമായി ഭക്ഷണം തടഞ്ഞുവയ്ക്കുകയും ഗുരുതരമായ അണുബാധയിലേക്ക് നയിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

      പാചകത്തിനിടെ തന്തൂരി റൊട്ടിയിൽ തുപ്പിയയാൾ അറസ്റ്റിൽ; വീഡിയോ വൈറൽ

      പാചകത്തിനിടെ തന്തൂരി റൊട്ടിയിൽ (Tandoori Roti) തുപ്പിയ (Spits) വയോധികന്റെ (Elderly Man) ദൃശ്യങ്ങൾ ക്യാമറയിൽ (Camera) കുടുങ്ങി.ചിക്കൻ പോയിന്റ് (Chicken Point) എന്ന ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഒരു ധാബയിൽ (Dhaba in Ghaziabad) ജോലി ചെയ്യുന്നതിനിടെയാണ് ഇയാൾ റൊട്ടികളിൽ തുപ്പിയത്. ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി(Viral Video). ഇതോടെ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു.

      ചിക്കൻ പോയിന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയ ഒരാളാണ് തന്തൂരിൽ ഇടുന്നതിനുമുമ്പ് റൊട്ടിയിൽ തുപ്പുന്ന ഇയാളുടെ ദൃശ്യങ്ങൾ പകർത്തിയത്.

      സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ, ആ മനുഷ്യൻ ചൂടുള്ള തന്തൂരിനകത്ത് വയ്ക്കുന്നതിന് മുമ്പ് റൊട്ടികളിൽ തുപ്പുന്നതായി കണ്ടെത്തി. ബിഹാറിലെ കിഷൻഗഞ്ച് ജില്ലക്കാരനായ തമിസുദ്ദീൻ എന്നയാളാണ് അറസ്റ്റിലായത്. ട്വിറ്ററിൽ പങ്കുവച്ച വീഡിയോ വൈറലാവുകയും ആയിരക്കണക്കിന് ആളുകൾ ഇത് കാണുകയും ചെയ്തു. പാചകക്കാരന്റെ പ്രവൃത്തിയിൽ വെറുപ്പ് തോന്നുകയും ഇയാൾക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയത്.
      Published by:Naseeba TC
      First published:
      )}