നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വയറ്റിൽ ആണിയും കത്തിയും ഒരു കിലോയോളം; രോഗിയ്ക്ക് ചെറിയ വയറു വേദന

  വയറ്റിൽ ആണിയും കത്തിയും ഒരു കിലോയോളം; രോഗിയ്ക്ക് ചെറിയ വയറു വേദന

  മനുഷ്യ ശരീരത്തില്‍ നിന്ന് ലോഹ കഷ്ണങ്ങള്‍ കണ്ടെത്തുന്നത് ഇത് ആദ്യത്തെ സംഭവമല്ല. എന്നാല്‍ ഇത്രയധികം അളവില്‍ കണ്ടെത്തിയത് ആദ്യമായാകും.

  • Share this:
   ലിത്വാനയില്‍ വയറു വേദനയുമായി ആശുപത്രിയിലെത്തിയ രോഗിയുടെ വയറ്റില്‍ നിന്ന് ഏകദേശം ഒരു കിലോയോളം സ്‌ക്രൂകള്‍, കത്തി, ആണി, നട്ടുകള്‍ തുടങ്ങിയവ കണ്ടെത്തി. ഇവ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്ത്. ലിത്വാനയിലെ ബാള്‍ട്ടിക്ക് പോര്‍ട്ട് സിറ്റിയിലെ, ക്ലെയ്പെഡ യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് വിചിത്രമായ സംഭവം നടന്നത്.

   സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത ഒരു പ്രദേശിക മാധ്യമം നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്, രോഗി വളരെ വിചിത്രമായ കാര്യമാണ് ചെയ്തിരിക്കുന്നത്. ഇയാള്‍ കഴിഞ്ഞ ഒരു മാസമായി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ലോഹ കഷ്ണങ്ങള്‍ വിഴുങ്ങുകയായിരുന്നുവത്രെ. ഇയാളുടെ വയറ്റില്‍ നിന്നും പല തരത്തിലുള്ള ലോഹ കഷ്ണങ്ങളാണ് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. ഇവയില്‍ ചിലതിന്റെ വലിപ്പം ഏകദേശം 10 സെന്റീമീറ്റര്‍ വരെ വരും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

   ''മനുഷ്യ ശരീരത്തില്‍ നിന്ന് ലോഹ കഷ്ണങ്ങള്‍ കണ്ടെത്തുന്നത് ഇത് ആദ്യത്തെ സംഭവമല്ല. എന്നാല്‍ ഇത്രയധികം അളവില്‍ കണ്ടെത്തിയത് ആദ്യമായാകും. ഈ ലോഹ കഷ്ണങ്ങള്‍ രോഗിയുടെ ഉദരത്തിന്റെ അകം ഭിത്തികളില്‍ ക്ഷതമേല്‍ക്കാന്‍ കാരണമായിട്ടുണ്ട്. മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഉദരത്തിനുള്ളിലെ എല്ലാ ലോഹ കഷ്ണങ്ങളും നീക്കം ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. കൂടാതെ രോഗി ഇപ്പോള്‍ സാധാരണ സ്ഥിതിയിലേക്ക് എത്തിയിട്ടുമുണ്ട്'' രോഗിയെ ചികിത്സിച്ച ഡോക്ടര്‍ പ്രാദേശിക മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

   ശസ്ത്രക്രിയ വിദഗ്ദരുടെ അഭിപ്രായത്തില്‍, സാധാരണ കേസുകളില്‍ വയറിന് പുറത്തു നിന്നുള്ള വസ്തുക്കള്‍ നീക്കം ചെയ്യാന്‍ അധികം സമയം എടുക്കാറില്ല എന്നാണ്. ഈ കേസില്‍ ഏകദേശം മൂന്നു മണിക്കൂറോളം സമയമാണ് ശസ്ത്രക്രിയയ്ക്കായി എടുത്തത്. കാരണം, ഇയാളുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയ ലോഹ കഷ്ണങ്ങള്‍ക്ക് 2 മില്ലീമീറ്റര്‍ മുതല്‍ 10 സെന്റീമീറ്റര്‍ വരെ വലിപ്പമുണ്ടായിരുന്നു. ഇത് നീക്കം ചെയ്യുക എന്നുള്ളത് ഡോക്ടര്‍മാരെ സംബന്ധിച്ചിടത്തോളം വെല്ലുവിളി ഉയര്‍ത്തിയ കാര്യമായിരുന്നു. അതിനാലാണ് ശസ്ത്രക്രിയയ്ക്ക് ഇത്രയും സമയമെടുത്തത്.

   ഡോക്ടര്‍മാര്‍ പറയുന്നത് താന്‍ ആണികളും മറ്റും വിഴുങ്ങിയതായി രോഗി വെളിപ്പെടുത്തിയിരുന്നില്ല എന്നാണ്. രോഗി ആകെ പറഞ്ഞത് വയറു വേദനയാണ് എന്നു മാത്രമാണ്. എന്നാല്‍, പിന്നീട് ഇയാളില്‍ നടത്തിയ എക്സ്-റേ പരിശോധനയിലൂടെ ഇയാള്‍ ഏകദേശം 1 കിലോയോളം ഭാരം വരുന്ന ലോഹ കഷ്ണങ്ങള്‍ വിഴുങ്ങിയതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇത് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. രോഗി ഇപ്പോഴും ആശുപത്രി നിരീക്ഷണത്തില്‍ കഴിയുകയാണ്. ആശുപത്രിയില്‍ നിന്ന് ഇയാള്‍ക്ക് മാനസികാരോഗ്യപരമായ സഹായങ്ങളും നല്‍കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

   നേരത്തെ സൂചിപ്പിച്ചതു പോലെ ഇതാദ്യമായല്ല, മനുഷ്യ ശരീരത്തില്‍ നിന്നും ലോഹ കഷ്ണങ്ങള്‍ കണ്ടെത്തുന്നത്. എന്നാല്‍ സാധാരണ കേസുകളില്‍ സൂചികള്‍, നാണയങ്ങള്‍ മുതലായവയാണ് കണ്ടെത്തിയിട്ടുള്ളത്. വയറ്റില്‍ നിന്ന് കണ്ടെത്തിയ വസ്തുക്കളുടെ തൂക്കവും കണ്ടെത്തിയ വസ്തുക്കളുമാണ് ഈ കേസിനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നതെന്ന് ക്ലെയ്പെഡ ആശുപത്രിയിലെ ഉദര വിഭാഗ ശസ്ത്രക്രിയകളും മറ്റും നടത്തുന്ന വകുപ്പിലെ ഡോക്ടറായ, അല്‍ഗിര്‍ദാസ് സ്ലെപാവിഷ്യസ് പറയുന്നു. വിവിധ തടവറകളില്‍ കഴിയുന്ന തടവു പുള്ളികളും മറ്റും താല്‍ക്കാലികമായി രക്ഷപെടുന്നതിനായി ഇത്തരത്തില്‍ സ്പൂണുകളും ഫോര്‍ക്കും മറ്റും വിഴുങ്ങാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
   Published by:Jayashankar AV
   First published:
   )}