യുവാവിന്റെ മലദ്വാരത്തിൽ നിന്ന് മത്സ്യത്തെ പുറത്തെടുത്തു; അറിയാതെ മീനിന്റെ മേൽ കയറി ഇരുന്നതെന്ന് ഡോക്ടർമാർ

അടിവയറ്റിൽ കഠിനമായ വേദനയുമായാണ് യുവാവ് ആശുപത്രിയിൽ എത്തിയത്.

News18 Malayalam | news18-malayalam
Updated: June 10, 2020, 1:28 PM IST
യുവാവിന്റെ മലദ്വാരത്തിൽ നിന്ന് മത്സ്യത്തെ പുറത്തെടുത്തു; അറിയാതെ മീനിന്റെ മേൽ കയറി ഇരുന്നതെന്ന് ഡോക്ടർമാർ
image:twitter
  • Share this:
അബദ്ധത്തിൽ കയറിയ മീൻ യുവാവിന്റെ മലദ്വാരത്തിൽ നിന്നും ഡോക്ടർമാർ പുറത്തെടുത്തു. ചൈനയിലാണ് വിചിത്രമായ സംഭവം നടന്നത്.

ചൈനയിലെ സോകിങ് ഫസ്റ്റ് പീപ്പിൾസ് ആശുപത്രിയാലായിരുന്നു മുപ്പതുകാരനായ യുവാവ് എത്തിയത്. അടിവയറ്റിൽ കഠിനമായ വേദനയുമായാണ് യുവാവ് ആശുപത്രിയിൽ എത്തിയത്. സർജറിയുടെ ദൃശ്യങ്ങളും ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.

ഡെയ് ലി മെയിൽ ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. സിടി സ്കാനും എക്സറേയും നടത്തിയാണ് മലദ്വാരത്തിൽ മീൻ കുടുങ്ങിയതായി കണ്ടെത്തിയത്.

You may also like:കറുപ്പല്ല, വെളുത്ത വസ്ത്രങ്ങൾ ധരിച്ച് കുടുംബം; ജോർജ് ഫ്ലോയിഡിന് അന്ത്യാഞ്ജലി [NEWS]Anju P Shaji Death Case | 'ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു' [NEWS] കഴിഞ്ഞ വർഷം ഇതേ ദിവസം; വിരമിക്കൽ പ്രഖ്യാപിച്ച് യുവ്‍രാജ് സിങ് [NEWS]

താരതമ്യേന വലുപ്പം കൂടിയ മീൻ ആദ്യം അടിയന്തര എൻഡോസ്കോപ്പിയിലൂടെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു.

ബ്ലൂ തിലാപ്പിയ മീനാണ് അബദ്ധത്തിൽ ശരീരത്തിനകത്ത് കടന്നത്. 30 മുതൽ 40 സെന്റീമീറ്റർ വരെ നീളമുള്ള മീനാണിത്. യുവാവ് അബദ്ധത്തിൽ മീനിന‍്റെ മുകളിൽ കയറി ഇരുന്നതാകാമെന്ന് ഡോക്ടർമാർ പറയുന്നു.
First published: June 10, 2020, 1:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading