നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മൂക്കില്‍ നിന്ന് സ്ഥിരമായി രക്തം വരുന്നു; അമ്പതുകാരന്റെ തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയയിലൂടെ മൂക്കില്‍ കുടുങ്ങിയ സൂചി പുറത്തെടുത്തു

  മൂക്കില്‍ നിന്ന് സ്ഥിരമായി രക്തം വരുന്നു; അമ്പതുകാരന്റെ തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയയിലൂടെ മൂക്കില്‍ കുടുങ്ങിയ സൂചി പുറത്തെടുത്തു

  തലച്ചോറിന് സമീപത്തെത്തിയ സൂചി തലയോട്ടിയുടെ ഒരു ഭാഗം തുറന്നു പുറത്തെടുക്കുകയായിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊല്‍ക്കത്ത: മൂക്കിലൂടെ സ്ഥിരമായി രക്തം വരാന്‍ തുടങ്ങിയതോടെ ചികിത്സയ്‌ക്കെത്തിയ അമ്പതുകാരനെ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് മൂക്കില്‍ കുടുങ്ങിയ സൂചി. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് തലച്ചോറിന് സമീപത്തെത്തിയ സൂചി തലയോട്ടിയുടെ ഒരു ഭാഗം തുറന്നു പുറത്തെടുക്കുകയായിരുന്നു. തലച്ചോറിലെ മുഴകളോ, ക്യാന്‍സറോ നീക്കം ചെയ്യുന്നതിനായി ചെയ്യുന്ന ക്രാനിയോടോമി എന്ന നടപടിയിലൂടെയായിരുന്നു ഇത്.

   സിടി സ്‌കാനിലാണ് മൂക്കില്‍ നിന്ന് തലച്ചോറില്‍ തട്ടുന്ന നിലയില്‍ ഒരു സൂചിയുണ്ടെന്ന് കണ്ടെത്തിയത്. എന്നാല്‍ സൂചി എങ്ങനെയാണ് ശരീരത്തിനുള്ളില്‍ എത്തിയതെന്ന് അറിയാത്ത സ്ഥിതിയായിരുന്നു.

   എന്നാല്‍ നടക്കാനും ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ഒന്നും ഇയാള്‍ക്ക് ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ഇതോടെയാണ് തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയ ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുന്നത്. ശസ്ത്രക്രിയയിലൂടെ സൂചി നീക്കം ചെയ്യുമ്പോള്‍ തലച്ചോറിലെ പ്രധാനപ്പെട്ട ഞരമ്പുകള്‍ക്ക് പോറലുകള്‍ അടക്കമുള്ളവ സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയായിരുന്നു ഇത്.

   ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം ദിവസം ആശുപത്രി വിടാനും അമ്പതുകാരന് സാധിച്ചു. മൂക്കിലെ അണുബാധ നിമിത്തമായിരുന്നു രക്തം വന്നുകൊണ്ടിരുന്നതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സൂചി എടുത്ത ശേഷം മൂക്കിലുണ്ടായ വളരെ ചെറിയ ദ്വാരം അടച്ചതായും ആരോഗ്യവിദഗ്ധര്‍ വിശദമാക്കി.

   പതിനെട്ടുവര്‍ഷത്തെ ശ്വാസതടസ്സം; പരിശോധനയില്‍ കണ്ടെത്തിയത് ശ്വാസകോശത്തില്‍ പേനയുടെ അഗ്രം

   പതിനെട്ടുവര്‍ഷമായി ശ്വാസതടസ്സവുമായി നടന്ന ആലുവ പൊയ്ക്കാട്ടുശേരി സ്വദേശി സൂരജിന്റെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെത്തിയത് പണ്ടു കാണാതായ പേനയുടെ അഗ്ര ഭാഗം. കടുത്ത ശ്വാസം മുട്ടിനും കഫകെട്ടിനും വര്‍ഷങ്ങളായി ആസ്മയാണെന്ന് കരുതി മരുന്ന് കഴിക്കുന്നുണ്ടായിരുന്നു സൂരജ്(32).

   2003 ല്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു പേന ഉപയോഗിച്ച് വിസിലടിക്കാന്‍ ശ്രമിക്കുമ്പോള്‍ ബോള്‍ പേനയുടെ അഗ്ര ഭാഗം തൊണ്ടയില്‍ പോയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് എക്‌സറേ പരിശോധന നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്തനായില്ല.

   എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ സൂരജിന് കോവിഡ് ബാധിച്ചു. കോവിഡ് മാറിയ ശേഷം അത് ശ്വാസകോശത്തെ ബാധിച്ചിട്ടുണ്ടോ എന്നറിയാന്‍ വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് വലതുവശത്തെ ശ്വാസകോശത്തില്‍ കുടുങ്ങിക്കിടക്കുന്ന പേനയുടെ അഗ്രം കണ്ടെത്തിയത്.

   റിജിഡ് ബ്രോങ്കോസ്‌കോപ്പിയിലൂടെ ഇന്റര്‍വെന്‍ഷനല്‍ പള്‍മണോളജി ചീഫ് ഡോ. ടിങ്കു ജോസഫ്, കാര്‍ഡിയാക് അനസ്‌തേഷ്യോളജിസ്റ്റ് ഡോ. തുഷാര മഠത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇത് പുറത്തെടുത്തു.
   Published by:Jayesh Krishnan
   First published:
   )}