• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ശമ്പളം കൂട്ടിയതിനെതിരെയും സമരം


Updated: April 2, 2018, 9:06 PM IST
ശമ്പളം കൂട്ടിയതിനെതിരെയും സമരം

Updated: April 2, 2018, 9:06 PM IST
ക്യുബെക് സിറ്റി: ശമ്പള വർധന ആവശ്യപ്പെട്ട് നമ്മുടെ നാട്ടിൽ നഴ്സുമാർ സമരം ചെയ്യുകയാണ്. ശമ്പളം കൂടുതൽ കിട്ടുക എന്നതു
തന്നെയാണ് ജോലി ചെയ്യുന്ന പലരുടെയും ആവശ്യവും. എന്നാൽ ശമ്പളം കൂടിപ്പോയതിൽ സമരം ചെയ്യുകയാണ് ഡോക്ടർമാർ. സംഭവം കാനഡയിലാണ്. തങ്ങളുടെ ശമ്പളം കൂട്ടിയ സർക്കാർ നടപടിക്കെതിരെയാണ് ഡോക്ടർമാരുടെ പ്രതിഷേധം.

ക്യുബെക്കിലെ 700ൽ അധികം ഡോക്ടർമാരാണ് ശമ്പള വർധനയ്ക്കെതിരെ പ്രതിഷേധിക്കുന്നത്. ശമ്പളം വർധിപ്പിച്ച സർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്നാണ് ഇവർ പറയുന്നത്. ശമ്പള വർധനയല്ല മികച്ച ആരോഗ്യ സംവിധാനമാണ് വേണ്ടതെന്നാണ് ഡോക്ടർമാർ പറയുന്നത്.

ആരോഗ്യ മേഖലയില്‍ അധികസമയം ജോലി ചെയ്യുന്ന നഴ്സുമാർ ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാർക്ക് ഈ തുക നൽകണമെന്നും ഡോക്ടർമാർ പറയുന്നു. ഇതു സംബന്ധിച്ച് പൊതുജനത്തിനായി ഒരു തുറന്ന കത്തും ഡോക്ടർമാർ പുറത്തുവിട്ടിട്ടുണ്ട്.

പ്രതിവർഷം ഡോക്ടർമാരുടെ ശമ്പളത്തിൽ 1.4 ശതമാനത്തിന്റെ വർധന വരുത്താനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഇതനുസരിച്ച് 403,537 ഡോളറിന്റെ വർധനയാണ് ഒരു വർഷം ഡോക്ടർമാരുടെ ശമ്പളത്തിൽ ഉണ്ടാകുന്നത്. ഇത് രണ്ടരക്കോടി രൂപയിലധികമാണ്.

അതേസമയം ഡോക്ടർമാർക്ക് ഇത്രയും ശമ്പളം വേണ്ടെങ്കിൽ കുറയ്ക്കാൻ തയ്യാറാണെന്നാണ് സർക്കാര്‍ പറയുന്നത്. എന്നാൽ ഇക്കാര്യം എല്ലാ ഡോക്ടർമാരും അംഗീകരിക്കണമെന്ന് സർക്കാർ വ്യക്തമാക്കുന്നു.
First published: March 9, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍