നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Human Tail | 'വാലും അഗ്രഭാഗത്ത് പന്തിന്റെ ആകൃതിയിലുള്ള ഉരുണ്ടഭാഗവു'മായി ജനിച്ച കുഞ്ഞ്

    Human Tail | 'വാലും അഗ്രഭാഗത്ത് പന്തിന്റെ ആകൃതിയിലുള്ള ഉരുണ്ടഭാഗവു'മായി ജനിച്ച കുഞ്ഞ്

    പ്രസവത്തിന് മുമ്പുള്ള അള്‍ട്രാസൗണ്ട് സ്‌കാനിങില്‍ കുട്ടിയുടെ ശരീരത്തിൽ വാല്‍ ഉള്ളതിനെ കുറിച്ചുള്ള അടയാളങ്ങൾ കാണിച്ചിരുന്നില്ല.

    (Image: sciencedirect )

    (Image: sciencedirect )

    • Share this:
      ബ്രസീലില്‍, പീഡിയാട്രിക് മെഡിക്കല്‍ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു സംഭവമാണ് അടുത്തിടെ ഉണ്ടായിത്. ബ്രസീലില്‍ (brazil) അടുത്തിടെ ഒരു ആണ്‍കുഞ്ഞ് (baby boy) വാലോടു (tail) കൂടി ജനിച്ചു. ഡോക്ടര്‍മാര്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

      12 സെന്റീമീറ്റര്‍ നീളമുള്ള ഈ വാലിന്റെ അഗ്രഭാഗത്ത് പന്തിന്റെ (ball) ആകൃതിയിലുള്ള ഉരുണ്ട ഭാഗവും കാണപ്പെടുന്നുണ്ട്. 4 സെന്റീമീറ്റര്‍ വ്യാസമാണ് ഈ ബോളിനുള്ളത്. ' മനുഷ്യ വാല്‍' (Human Tail )എന്നാണ് ഡോക്ടര്‍മാര്‍ ഇതിനെ വിളിച്ചത്. വിജയകരമായി ഡോക്ടര്‍മാര്‍ ഇത് ശസ്ത്രക്രിയയിലൂടെനീക്കം ചെയ്യുകയും ചെയ്തു. ബ്രസീലിലെ ഫോര്‍ട്ടാലസ നഗരത്തിലെ ആല്‍ബര്‍ട്ട് സാബിന്‍ ചില്‍ഡ്രന്‍സ് ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ജേണല്‍ ഓഫ് പീഡിയാട്രിക് സര്‍ജര്‍സി കേസ് റിപ്പോര്‍ട്ട്‌സില്‍ ' ചങ്ങലയും ബോളും' എന്ന പേരോടു കൂടി കുഞ്ഞിന്റെ ചിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

      ഈ കുഞ്ഞിനെ35 ആഴ്ചയ്ക്കുള്ളില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലാതെയാണ് പ്രസവിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസവത്തിന് മുമ്പുള്ള അള്‍ട്രാസൗണ്ട് സ്‌കാനിങില്‍ കുട്ടിയുടെ ശരീരത്തിൽ ഒരു വാല്‍ ഉള്ളതിനെ കുറിച്ചുള്ള ആശങ്കകളോ അടയാളങ്ങളോ കാണിച്ചിരുന്നില്ല. എന്നാൽ, എങ്ങനെയാണ് കുഞ്ഞിന്റെ വാൽ നീക്കം ചെയ്തതെന്ന് ഡോക്ടര്‍മാര്‍ പുറത്തുവിട്ടിട്ടില്ല.
      Also Read-China| കുഞ്ഞുങ്ങളുടെ തല ഉരുണ്ടിരിക്കാൻ ഹെൽമെറ്റ്; ചൈനയിലെ പുതിയ ട്രെന്റ്!

      സാധാരണ, നാല് മുതല്‍ എട്ട് ആഴ്ച വരെയുള്ള ഗര്‍ഭധാരണസമയത്ത്, കുഞ്ഞുങ്ങളില്‍ ഇത്തരത്തിലുള്ള വാല്‍ കാണപ്പെടും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ അത് ശരീരത്തിനകത്തേക്ക് തിരികെ പോകുകയും ചെയ്യും. മനുഷ്യ ശരീരത്തിലെ നട്ടെല്ലിന് താഴെയുള്ള ഒരു ടെയില്‍ബോണ്‍ രൂപപ്പെടുന്നതിന്റെ ഫലമായാണ് ഇങ്ങനെ ഉണ്ടാകുന്നത്. വളരെ അപൂര്‍വ്വമായാണ് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതുപോലെയുള്ള സംഭവങ്ങളില്‍ വാല്‍ വളരെ പെട്ടെന്ന് വളരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പീഡിയാട്രിക് ചരിത്രത്തില്‍ ഇതുവരെ 40 കുട്ടികളിലാണ് ഇത്തരത്തില്‍ വാല്‍ വന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വാൽ അഡിപ്പോസ്, കണക്റ്റീവ് ടിഷ്യുകള്‍, രക്തക്കുഴലുകള്‍, പേശികള്‍ എന്നിവ ചേര്‍ന്നതാണ്.

      Also Read-Viral video | പച്ചക്കറി വാങ്ങാൻ ലിസ്റ്റുമായി പോകുന്ന കുഞ്ഞ്; വീഡിയോ വൈറൽ

      നവജാതശിശുക്കളില്‍ മനുഷ്യ വാലിന്റെ സാന്നിധ്യം ഒരു അപൂര്‍വമായ അപാകതയാണ്. അത് റേഡിയോളജിക്കല്‍ പരിശോധനകളിലൂടെ പരിശോധിക്കണമെന്നും ജേണലിൽ പരാമര്‍ശിക്കുന്നുണ്ട്.

      ഒരു കുഞ്ഞിന്റെ ഭാരം സാധാരണയേക്കാൾ വളരെ കൂടുതലാകുകയോ കുറയുകയോ ചെയ്യുന്ന കേസുകളും മുമ്പ് വാർത്തയായിട്ടുണ്ട്. ഇത്തരത്തിൽ ഒരു സംഭവമാണ് അടുത്തിടെ, യുകെയിൽ സംഭവിച്ചത്. യുകെയിൽ 21കാരിയായ യുവതി 12 പൗണ്ടും 14 ഔൺസും തൂക്കമുള്ള കുഞ്ഞിന് ജന്മം നൽകി. അതായത് ഏകദേശം 5.8 കിലോഗ്രാം ആണ് കുഞ്ഞിന്റെ ഭാരം.
      Published by:Naseeba TC
      First published:
      )}