• HOME
 • »
 • NEWS
 • »
 • buzz
 • »
 • Kacha Badam | 'സെലിബ്രിറ്റി കടല വിൽക്കുന്നത് നാണക്കേട്'; ഇനി കടല വിൽക്കില്ലെന്ന് 'കച്ചാ ബദാം' ഗായകൻ

Kacha Badam | 'സെലിബ്രിറ്റി കടല വിൽക്കുന്നത് നാണക്കേട്'; ഇനി കടല വിൽക്കില്ലെന്ന് 'കച്ചാ ബദാം' ഗായകൻ

കഴിഞ്ഞയാഴ്ച്ചയാണ് ഒരു സംഗീത കമ്പനി ഭൂപന് കച്ചാ ബദമിന്റെ റോയൽറ്റി ആയി 1.5 ലക്ഷം രൂപ കൈമാറിയത്.

 • Share this:
  സോഷ്യൽമീഡിയിൽ 'കച്ചാ ബദാം' (Kacha Badam )എന്ന പാട്ട് സൃഷ്ടിച്ച ഓളം ഇതുവരെ അവസാനിച്ചിട്ടില്ല. ഇൻസ്റ്റഗ്രാം റീൽസിൽ ഇപ്പോഴും കച്ചാ ബദാം ട്രെന്റിങ്ങാണ്. നിരവധി സെലിബ്രിറ്റികളടക്കം റീൽസ് ചെയ്ത് തരംഗം സൃഷ്ടിക്കുകയാണ്. ലോകമെങ്ങും വൈറലായ കച്ചാ ബദാമിന്റെ ഒറിജിനൽ ഗായകനും (Bhuban Badyakar) ഇന്ന് സ്റ്റാറാണ്.

  ബംഗാളിലെ കരാള്‍ജൂര്‍ എന്ന ഗ്രാമത്തിലെ ഭൂപന്‍ ഭട്യാകര്‍ ആണ് കച്ചാ ബദാമിന്റെ സൃഷ്ടാവ്. നിലക്കടല വിൽപനക്കാരനായ ഭൂപൻ ആളുകളെ ആകർഷിക്കാൻ പാടിയ പാട്ട് പിന്നീട് സോഷ്യൽമീഡിയ ഏറ്റെടുക്കുകയായിരുന്നു. സോഷ്യൽമീഡിയയിൽ വൈറലായെങ്കിലും പാട്ടിന്റെ യഥാർത്ഥ ഉടമ ഇപ്പോഴും ദുരിതത്തിലാണെന്നും വാർത്തകളുണ്ടായിരുന്നു.

  എന്നാൽ ഇന്ന് സ്ഥിതി ആകെ മാറി. ഇനി കടല വിൽക്കാനില്ലെന്നാണ് ഭൂപൻ ഭട്യാകാർ പറയുന്നത്.

  ബംഗാളിൽ ആരോരുമറിയാതിരുന്ന ഭൂപൻ ഇന്ന് ലോകം മുഴുവൻ ആരാധകരുള്ള താരമായി മാറിക്കഴിഞ്ഞു. നിരവധി സംഗീത പരിപാടികളാണ് ഭൂപന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊൽക്കത്തയിലെ പ്രമുഖ നൈറ്റ് ക്ലബ്ബിൽ ഭൂപൻ പാടാൻ എത്തിയിരുന്നു. സ്വപ്ന സാക്ഷാത്കാരം എന്നാണ് തന്റെ പുതിയ ജീവിതത്തെ കുറിച്ച് ഭൂപൻ പറയുന്നത്.
  View this post on Instagram


  A post shared by Jika (@jikamanu)

  ആഢംബര നൈറ്റ് ക്ലബ്ബിൽ നിറഞ്ഞ സദസ്സിന് മുന്നിൽ ഭൂപൻ പറഞ്ഞതും ഇതു തന്നെ. രാജ്യവും കടന്ന് ലോകം മുഴുവൻ അറിയപ്പെട്ടതിന്റെ ആവേശത്തിലാണ് ഭൂപൻ.

  മൂന്ന് മാസം മുമ്പ് പത്ത് പേരടങ്ങുന്ന കുടുംബം പുലർത്താൻ കടല വിറ്റ് നടന്നിരുന്ന തനിക്ക് സ്വപ്ന തുല്യമായ ജീവിതമാണ് ഇന്ന് ലഭിച്ചിരിക്കുന്നതെന്ന് ഭൂപൻ. കഴിഞ്ഞയാഴ്ച്ചയാണ് ഒരു സംഗീത കമ്പനി ഭൂപന് കച്ചാ ബദമിന്റെ റോയൽറ്റി ആയി 1.5 ലക്ഷം രൂപ കൈമാറിയത്. ഇന്ന് കൈ നിറയെ സംഗീത പരിപാടികളും.

  Also Read-Viral video | കൊടുങ്കാറ്റിൽ തലയിലെ വിഗ് പാറിപ്പോയി; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു

  ബംഗാളിലെ ജനപ്രിയ റിയാലിറ്റി ഷോയിലും ഭൂപൻ അതിഥിയായി എത്തിയിരുന്നു. അവതാരകനായി എത്തിയത് സാക്ഷാൽ സൗരവ് ഗാംഗുലിയും!. വളരെ വിനീതനായ വ്യക്തിയെന്നാണ് ഗാംഗുലിയെ കുറിച്ച് ഭൂപന് പറയാനുള്ളത്. തനിക്ക് അദ്ദേഹം പ്രത്യേക സമ്മാനം നൽകിയ കാര്യവും ഭൂപൻ പറഞ്ഞു.

  താനും തന്റെ പാട്ടും വൈറലായതോടെ കടല വിൽക്കുന്നത് അവസാനിപ്പിച്ചെന്ന് ഭൂപൻ പറയുന്നു. തന്നോട് പുറത്തു പോകരുതെന്നാണ് അയൽവാസികൾ പറയുന്നത്. ആരെങ്കിലും തന്നെ തട്ടിക്കൊണ്ടുപോകുമത്രേ.

  തന്റെ പാട്ടിന് പല റീമിക്സുകൾ ഇന്റർനെറ്റിൽ തരംഗമായി കൊണ്ടിരിക്കുന്ന കാര്യം മകൻ പറഞ്ഞപ്പോൾ അഭിമാനം തോന്നിയതായി ഭൂപൻ. ഒരു കലാകാരനായി ജീവിക്കാനാണ് തന്റെ ആഗ്രഹം. ഇന്ന് താനൊരു സെലിബ്രിറ്റി ആയെന്നും അതിനാൽ തന്നെ കടല വിൽപ്പന നിർത്തിയെന്നും ഭൂപൻ പറഞ്ഞു.

  ഒരു സെലിബ്രിറ്റി കടല വിൽക്കുന്നത് നാണക്കേടാണ്. താൻ പരിഹസിക്കപ്പെട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു.

  ബദാം വില്‍പന പ്രധാനവരുമാന മാര്‍ഗമായ ഭൂപന്‍ ആളുകളെ ആകര്‍ഷിക്കാനാണ് പാട്ട് പാടി തുടങ്ങിയത്. വീടുകളിലെ ഉപയോഗശൂന്യമായ വസ്തുക്കളും ആക്രിയുമാണ് പകരം വാങ്ങുക. എന്നാല്‍ കച്ചവടത്തിനായി പാടുന്നതിനിടയ്ക്കാണ് ആരോ ഒരാള്‍ അത് ഷൂട്ട് ചെയ്ത് യൂട്യൂബിലിട്ടത്.

  പാട്ട് ശ്രദ്ധയില്‍പ്പെട്ട നസ്മൂ റീച്ചറ്റ് എന്ന സംഗീതജ്ഞന്‍ പാട്ട് റീമിക്‌സ് ചെയ്ത് പുറത്തിറക്കി. ഇതോടെ സമൂഹമാധ്യമങ്ങളില്‍ കച്ചാ ബദം തരംഗം ആരംഭിച്ചു. സിനിമ താരങ്ങളടക്കം നിരവധി പേരാണ് കച്ചാ ബദാമിന് ചുവടുവെച്ചത്. 3.5 ലക്ഷത്തിലധികം റീല്‍സാണ് പുറത്തിറങ്ങിയത്.
  Published by:Naseeba TC
  First published: