ഒരിയ്ക്കൽ ആരോ തെരുവിൽ ഉപേക്ഷിച്ച നായയാണ് (Dog) ബേണി. പോകാൻ ഒരിടവുമില്ലാതെ തെരുവിൽ അലഞ്ഞ സമയത്ത് ബാംഗ്ലൂരിലെ ഫൈവ് സ്റ്റാർ ഹോട്ടൽ (Five Star Hotel)അവനായി വാതിൽ തുറന്നു. ഹോട്ടലിൽ ജോലി നൽകി. ലോകം വെറുപ്പും വിദ്വേഷങ്ങളും കൊണ്ട് നിറയുമ്പോഴും അനുകമ്പയുടെയും സ്നേഹത്തിന്റെയും ഇത്തരം കഥകൾ ആശ്വാസം പകരുന്നതാണ്. ബേണിയുടെ ജീവിതം (Life) അത്തരത്തിലുള്ള ഒരു കഥയാണ്.
ബേണി ലളിത് അശോക് ഹോട്ടലിൽ എത്തിയപ്പോൾ മർദ്ദനമേറ്റ് അവൻ വല്ലാതെ ക്ഷീണിച്ചിരുന്നു. ഭയവും ഒറ്റപ്പെടലും അനുഭവിച്ചിരുന്നു. എന്നാൽ ഹോട്ടൽ അധികൃതർ ബേണിയെ നിറഞ്ഞ മനസ്സോടെ ചേർത്തു നിർത്തി. ഹോട്ടലിൽ അവനായി ഒരു ജോലിയും നൽകി. സ്വന്തമായി ഐഡി കാർഡും "ചീഫ് ഹാപ്പിനെസ് ഓഫീസർ" എന്ന പദവിയും നൽകി. വൈകാതെ ബേണി ഹോട്ടലിലെ ജീവനക്കാരുമായി കൂടുതൽ അടുത്തു. ലളിത് അശോക് ബാംഗ്ലൂരിലെ ഓണററി ജീവനക്കാരനായി മാറുകയും ചെയ്തു. ലോബി മീറ്റിംഗുകളിൽ പോലും ബേണിയ്ക്ക് സ്ഥാനമുണ്ട്.
“അവൻ ഹോട്ടലിൽ ഉള്ളത് ഒരു മികച്ച അനുഭവം തന്നെയാണ്. അതിഥികളെയും ജീവനക്കാരെയും പുഞ്ചിരിപ്പിക്കുകയും അതിഥികളുമായി വേഗത്തിൽ ഇണങ്ങുകയും ചെയ്യും. അതിഥികൾക്ക് ബേണിയ്ക്ക് ഒപ്പം നടക്കാനും ഭക്ഷണം നൽകാനും അവസരം ലഭിക്കും. രാത്രിയിലും അവനെ ഒപ്പം കൂട്ടാം. ഹോട്ടലിലെ പെറ്റ് ഫ്രണ്ട്ലി ബ്രഞ്ചുകളുടെ പ്രധാന ആകർഷണവും ബേണിയാണ്" ഹോട്ടൽ ജനറൽ മാനേജർ കുമാർ മനീഷ് പറയുന്നു.
ബേണിയുടെ ശമ്പളം
സാധാരണ ജീവനക്കാരെപ്പോലെ തന്നെ ബേണിക്ക് ഹോട്ടൽ ശമ്പളവും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ അത് ആലിംഗനങ്ങളുടെയും ചുംബനങ്ങളുടെയും രൂപത്തിൽ ആണെന്ന് മാത്രം.
ബേണിയുടെ ഒരു ദിവസം
കഴുത്തിൽ ഐഡി കാർഡ് തൂങ്ങിയിട്ട് രാവിലെ ഒരു ജീവനക്കാരനെപ്പോലെ തന്നെ ബേണി കൃത്യസമയത്ത് എത്തും. മീറ്റിംഗുകളിൽ പങ്കെടുക്കും. തിരക്കുപിടിച്ച ജീവനക്കാർക്ക് മുന്നിൽ വാല് ആട്ടി അവൻ ആശ്വാസമാകും. അവർക്ക് ആലിംഗനങ്ങൾ നൽകും. ഒപ്പം മുട്ടി ഉരുമ്മി കൂടെ നടക്കും. ഹോട്ടലിലെ ജീവനക്കാർക്ക് ഒരു യഥാർത്ഥ സ്ട്രെസ് ബസ്റ്ററാണ് ബേണി. അതിഥികളെ സ്വാഗതം ചെയ്യാനും സെന്റ് ബെർണാഡ് സജീവമായി ജീവനക്കാർക്ക് ഒപ്പമുണ്ടാകും.
ലോകത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നായക്കുള്ള (oldest dog) ഗിന്നസ് വേൾഡ് റെക്കോർഡ് അടുത്തിടെ ടോയ് ഫോക്സ് ടെറിയർ ഇനത്തിൽപ്പെട്ട പെബിൾസ് എന്ന നായയ്ക്ക് ലഭിച്ചിരുന്നു. 22 വയസ്സുള്ള ഈ നായയ്ക്ക് നാല് പൗണ്ട് മാത്രമാണ് ഭാരം. 2000 മാർച്ച് 28ന് ആണ് പെബിൾസ് ജനിച്ചത്. സൗത്ത് കരോലിന നിവാസികളായ ബോബിയും ജൂലി ഗ്രിഗറിയുമാണ് ഇപ്പോൾ പെബിൾസിന്റെ ഉടമസ്ഥർ. അടുത്തിടെയാണ് ഗിന്നസ് വേൾഡ് റെക്കോർഡ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയായി പെബിൾസിനെ തിരഞ്ഞെടുത്തത്. സ്നേഹവും ശ്രദ്ധയും ഭക്ഷണവുമാണ് വളർത്തു നായയുടെ ആയുസ്സു കൂട്ടുന്ന പ്രധാന ഘടകങ്ങൾ ഉടമയായ ജൂലി വ്യക്തമാക്കി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.