ഇന്റർഫേസ് /വാർത്ത /Buzz / ‘ഒരുത്തന്റെയും സഹായം വേണ്ട’: നായ കടിച്ചപ്പോൾ സഹായിക്കാനെത്തിയ പൊലീസുകാരനെ തൊഴിച്ചിട്ട് പശു

‘ഒരുത്തന്റെയും സഹായം വേണ്ട’: നായ കടിച്ചപ്പോൾ സഹായിക്കാനെത്തിയ പൊലീസുകാരനെ തൊഴിച്ചിട്ട് പശു

cow dog

cow dog

നായയെ ആക്രമണത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥൻ ലാത്തി ഉപയോഗിച്ച് അടിച്ചു. എന്നാൽ, വിരണ്ടുപോയ പശു പൊലീസ് ഉദ്യോഗസ്ഥനെയും മോഷണക്കേസിലെ പരാതിക്കാരനെയും അക്രമിക്കുകയായിരുന്നു.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

നായയുടെ അക്രമത്തിൽ നിന്ന് പശുവിനെ സഹായിക്കാൻ എത്തിയതായിരുന്നു ഒരു പൊലീസ് ഉദ്യോഗസ്ഥൻ. എന്നാൽ, ഞങ്ങൾ തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടാൻ നീയാരാടാ എന്ന മട്ടിൽ പശു പൊലീസ് ഉദ്യോഗസ്ഥനെ തൊഴിച്ചിട്ടു.

2020 ജനുവരിയിൽ സൗത്ത് കരോലിനയിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. എങ്കിലും അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പൊലീസുകാരന്റെയും പശുവിന്റെയും ചിത്രം പങ്കുവെച്ച് ഈ വാർത്ത വീണ്ടും ചർച്ചയായിരിക്കുകയാണ്. എന്നാൽ, അന്ന് നടന്ന സംഭവത്തിന്റേതല്ല ഇപ്പോൾ പ്രചരിക്കുന്ന ചിത്രം എന്നതും ശ്രദ്ധേയമാണ്.

ഒരു വർഷം മുമ്പാണ് യഥാർത്ഥ സംഭവം നടന്നതെങ്കിലും, ഒരു വ്യക്തി സമൂഹമാധ്യമമായ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രം കാരണം ഇത് ഇന്റർനെറ്റിൽ വീണ്ടും ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.

'സെക്രട്ടറിയുടെ ഭാര്യയും മുഖ്യന്റെ മരുമകനും; സ്പീക്കർക്ക് മുൻഗാമിയുടെ അതേ യോഗ്യത': കെ സുരേന്ദ്രൻ

ഇപ്പോൾ ട്വീറ്റിൽ പ്രചരിക്കുന്ന ചിത്രം യഥാർത്ഥത്തിൽ ജർമ്മനിയിൽ 2016ൽ ഒരു സംഭവത്തിൽ നിന്നുള്ളതാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2020ൽ സൗത്ത് കരോലിനയിൽ നടന്ന സംഭവത്തിന്റേതല്ല ഈ ചിത്രമെന്നും റിപ്പോർട്ടുകൾ പറയുന്നു.

2020 ജനുവരി 22ന് ജോർജ്‌ ടൗൺ കൗണ്ടി ഷെരീഫിന്റെ ഓഫീസിൽ നിന്നുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഒരു മോഷണക്കേസ് അന്വേഷിക്കാൻ എത്തിയതായിരുന്നു. അപ്പോഴാണ് ഈ വിചിത്ര സംഭവങ്ങളുടെ തുടക്കം.

മോഷണക്കേസ് ആരോപണം മാത്രമായിരുന്നുവെന്നും സത്യമല്ലായെന്ന് തെളിഞ്ഞുവെങ്കിലും പൊലീസുകാരന് ചില സംഘട്ടനത്തിൽ ഏർപ്പെടേണ്ടി വന്നു.

പിണറായി 2.0 | സിപിഎമ്മിൽ നിന്ന് 10 പുതുമുഖങ്ങൾ മാത്രം; കെ കെ ശൈലജയും പുറത്ത്

സംഭവസ്ഥലത്തേക്ക് കൊണ്ടുപോയ പോലീസ് നായ അസ്വസ്ഥത കാണിക്കുകയും, സമീപത്ത് കണ്ട ഒരു പശുവിനെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു. നായയെ ആക്രമണത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥൻ ലാത്തി ഉപയോഗിച്ച് അടിച്ചു. എന്നാൽ, വിരണ്ടുപോയ പശു പൊലീസ് ഉദ്യോഗസ്ഥനെയും മോഷണക്കേസിലെ പരാതിക്കാരനെയും അക്രമിക്കുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഫോട്ടോ ജോർജ് ടൗണിൽ നിന്നുള്ളതല്ല. ജർമ്മനിയിലെ ഷ്മിറയിൽ, തൊഴുത്തിൽ നിന്ന് രക്ഷപ്പെട്ട് ഒരു പൂന്തോട്ടത്തിലേക്ക് കടന്നുവരുന്ന ഒരു പശുവിന്റെ ചിത്രമാണിത്.

ഇത്തരത്തിൽ രസകരമായ ഒരു സംഭവം ഏതാനും വർഷങ്ങൾക്ക് മുമ്പ് കേരളത്തിലും നടന്നിരുന്നു. തന്നെ കടിച്ച നായയെ തിരച്ചുകടിച്ച് പ്രതികാരം ചെയ്താണ് അന്നൊരു പശു വാർത്തയിൽ ഇടം നേടിയത്.

ചെറുകുളത്തൂർ കളത്തിങ്ങൽ വിനോദ് കുമാറിന്റെ ‘അമ്മിണി’ എന്നു പേരുള്ള പശുവാണ് കടിക്കാനെത്തിയ നായയെ കടിച്ചത്. വയലിൽ കെട്ടിയിരുന്ന പശുവിനെ തുടൽ പൊട്ടിച്ചെത്തിയ ലാബ്രഡോർ ഇനത്തിൽപ്പെട്ട വളർത്തുനായ അക്രമിക്കുകയായിരുന്നു. കയർ പൊട്ടിച്ച് പശു വീട്ടിലെ തൊഴുത്തിൽ തിരിച്ചെത്തിയെങ്കിലും നായ് വിടാതെ പിടികൂടി. തുടർന്നാണ് പശു തിരിച്ച് ആക്രമിച്ചത്. നായയുടെ വായടക്കം പശു കടിച്ചുപിടിച്ചു. തുടർന്ന് മരണവെപ്രാളം കാട്ടിയ നായയേയും കൊണ്ട് പശു ഓടി. നാട്ടുകാർ ഓടിക്കൂടി ബഹളം വെച്ചതിനെ തുടർന്നാണ് നായ പശുവിന്റെ വായിൽ നിന്നും രക്ഷപ്പെട്ടത്. കാലിന് ചെറുതായി പരുക്കേറ്റതൊഴിച്ചാൽ പശുവിന് മറ്റു കുഴപ്പങ്ങൾ ഒന്നുമുണ്ടായില്ല.

First published:

Tags: Cow, Dog, Viral news