• HOME
  • »
  • NEWS
  • »
  • buzz
  • »
  • DOG COULD NOT EVEN STAND DUE TO OVERWEIGHT REDUCES 4 KILOS THROUGH EXERCISE SAR

അമിതഭാരം മൂലം എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാതിരുന്ന നായ വ്യായാമത്തിലൂടെ കുറച്ചത് നാലരക്കിലോ തൂക്കം

13.5 കിലോ ഭാരമുണ്ടായിരുന്ന ടോമ്മിയുടെ ഇപ്പോഴത്തെ ഭാരം 9 കിലോയാണ്.

News18

News18

  • Share this:
    കോവിഡ് ലോക്ക്ഡൗൺ കാലത്ത് നാം ഏറ്റവും കൂടുതല്‍ കേട്ട പരാതി ശരീരവണ്ണവും, ഭാരവും കൂടുന്നു എന്നതായിരിക്കും. എന്നാല്‍ കോവിഡ് കാലത്ത് മനുഷ്യര്‍ മാത്രമല്ല ശരീരഭാരം കൂടുന്നത് കൊണ്ട് ബുദ്ധിമുട്ടുന്നത് എന്നുകൂടി കേട്ടാലോ? അങ്ങ് ഇംഗ്ലണ്ടിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അറ് വയസ്സ് പ്രായം വരുന്ന ബീഷണ്‍ ഫ്രീസെയ് ഇനത്തില്‍പ്പെട്ട ടോമ്മി എന്ന വളര്‍ത്തുനായയാണ് ഇങ്ങനെ ഭാരംകൂടി പുലിവാലു പിടിച്ചത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 13.5 കിലോ ഭാരമാണ് ഈ വിരുതന്‍ നേടിയത്. ഭാരം കൂടിയിട്ട് ആശാനൊന്ന് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കില്ലായിരുന്നു. കാലുകൾക്ക് ഭാരം താങ്ങാൻ പറ്റാത്തതായിരുന്നു കാരണം. ടാനിയ പീറ്റർസെ എന്ന 52കാരിയാണ് ടോമ്മിയുടെ ഉടമ.

    പടിഞ്ഞാറൻ ലണ്ടനിലെ ചെൽസെ സ്വദേശിനിയാണ് ടാനിയ. തന്റെ പ്രായമായ അമ്മയ്ക്ക് ഒരു കൂട്ടിനായായിരുന്നു അന്ന് കുട്ടിയായിരുന്ന ടോമ്മിയെ ഇവർ ദത്തെടുത്തത്. എന്നാൽ പിന്നീട് അമ്മയ്ക്ക മറവി രോഗം സ്ഥിരീകരിക്കുകയും ടോമ്മിയുടെ ചുമതല ടാനിയ ഏറ്റെടുക്കുകയുമാണ് ഉണ്ടായത്. ഭാരക്കൂടുതൽ കാരണം നടക്കാൻ പോലും കഴിയാതിരുന്ന ടോമ്മി, നായ പരിപാലകരുടെ അടുത്ത് കുഴഞ്ഞ വീണ സംഭവവും ഉണ്ടായതായി ടാനിയ പറയുന്നു.

    എന്നാൽ, ഭാരം കൂടി എന്ന് കരുതി ടോമ്മിയെ ഉപേക്ഷിച്ച് പിന്തിരിയാൻ ടാനിയ തയ്യാറായിരുന്നില്ല. നാല് മാസത്തെ ചിട്ടയോടുള്ള ഭക്ഷണക്രമത്തിനും ഒപ്പം വ്യായാമത്തിലൂടെയും ടോമ്മിയെ തിരികെ കൊണ്ട് വരാനായിരുന്നു ടാനിയയുടെ തീരുമാനം. ടോമ്മിയുടെയും ടാനിയയുടെയും പരിശ്രമം വെറുതെയായില്ല. 13.5 കിലോ ഭാരമുണ്ടായിരുന്ന ടോമ്മിയുടെ ഇപ്പോഴത്തെ ഭാരം 9 കിലോയാണ്.

    ഇതിനെക്കുറിച്ച് ടാനിയ പറയുന്നത് ഇങ്ങനെയാണ്, “ടോമ്മിയുടെ ശരീരഭാരം കുറയ്ക്കുന്നതിന് അവനെ സഹായിക്കുന്ന ചുമതല ഞാൻ ഏറ്റെടുക്കുകയായിരുന്നു, കാരണം, അതാണ് ശരിയായ കാര്യമെന്ന് എനിക്ക് തോന്നിയിരുന്നു.”

    “ശരിയായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും തന്റെ ശരീരഭാരം പെട്ടന്ന് തന്നെ കുറയ്ക്കാൻ അവന് സാധിച്ചു, ഇപ്പോൾ അവനെക്കാണാൻ വളരെ ഭംഗിയായിട്ടുണ്ട്,” ടാനിയ കൂട്ടിച്ചേർക്കുന്നു.

    ടോമ്മി അവന്റെ പരിപാലന സമയത്ത് കുഴഞ്ഞ് വീണപ്പോൾ താൻ വളരെയധികം വിഷമിച്ചിരുന്നു എന്നും അവന്റെ അവസ്ഥ മോശമായതിനാലാണ് അങ്ങനെ സംഭവിച്ചതെന്ന് താൻ മനസ്സിലാക്കുകയായിരുന്നുവെന്നും, ഒരു ഇകൊമ്മേഴ്സ് ഔട്ട്ലറ്റ് ഉടമ കൂടിയായ ടാനിയ പറയുന്നു. ടോമ്മിയുടെ അന്നത്തെ അവസ്ഥ കണ്ട പലരും, ഉടൻ തന്നെ വേണ്ട നടപടികൾ എടുത്തില്ലായെങ്കിൽ, അവൻ വൈകാതെ തന്നെ ഒരു ഹൃദയാഘാതം വന്ന് ചത്തു പോകാനാണ് സാധ്യതയെന്ന് ടാനിയയോട് പറഞ്ഞതായി അവരോർക്കുന്നു.

    ടാനിയയുടെ അമ്മ നായയ്ക്ക് അമിതമായി ഭക്ഷണം നൽകുന്ന കൂട്ടത്തിലായിരുന്നു. ഇതാവാം ടോമ്മിയെ അമിതഭാരത്തിലേക്ക് നയിച്ചതെന്ന് ടാനിയ പറയുന്നു. മറവിരോഗത്തിന്റെ പിടിയിലായ തന്റെ അമ്മ, നായയ്ക്ക് ഭക്ഷണം കൊടുത്തത് ഓർക്കാതെ വീണ്ടും വീണ്ടും ഭക്ഷണം നൽകിയിട്ടുണ്ടാകുമെന്നും ടാനിയ അഭിപ്രായപ്പെടുന്നു. ഒരുപാട് രോമങ്ങളുള്ള ശരീര പ്രകൃതി കാരണവും, ആളുകളിൽ അവന്റെ യഥാർഥ വലിപ്പത്തിലും കൂടുതൽ വലിപ്പം അവന് ഉണ്ടന്ന തോന്നൽ ജനിപ്പിക്കുമായിരുന്നു, ടാനിയ കൂട്ടിച്ചേർക്കുന്നു.

    എന്തായാലും, ഇപ്പോൾ കാര്യങ്ങളെല്ലാം നിയന്ത്രണത്തിലായിട്ടുണ്ട്, കൂടാതെ ടോമ്മി “വളരെ സുഖമായിത്തന്നെ ഇരിക്കുകയും ചെയ്യുന്നു.”
    Published by:Sarath Mohanan
    First published:
    )}